അച്ഛനില്ലാതെ വളർത്തി, രണ്ട് ചേട്ടന്മാരും മരിച്ചു; ഒരാളുടേത് ആത്മഹത്യ; ജീവിതം പറഞ്ഞ് ഐശ്വര്യ
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ രാജേഷ്. തമിഴിലെ മുന്‍നിര നായികയായ ഐശ്വര്യ തെലുങ്കിലും മലയാളത്തിലുമെല്ലാം ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ പ്രതിഭാ സമ്പന്നയായ അഭിനേത്രിയാണെന്ന് തെളിയിക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികള്‍ക്ക് ഐശ്വര്യ പ്രിയങ്കരിയാകുന്നത്. കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ഐശ്വര്യ രാജേഷ്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കില്‍ ഐശ്വര്യയാണ് നായികയായി എത്തിയത്. ഇപ്പോഴിതാ ഫര്‍ഹാന എന്ന പുതിയ ചിത്രവും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

ഇതിനിടെ ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സ്ത്രീപക്ഷ ചിത്രങ്ങള്‍ ചെയ്യുമ്പോഴും, അമ്മ വേഷങ്ങള്‍ ചെയ്യുമ്പോഴും സ്വന്തം അമ്മ തന്നെയാണ് തന്റെ പ്രചോദനം എന്നാണ് ഐശ്വര്യ പറയുന്നത്. വളരെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളര്‍ത്തിയതെന്നും ഐശ്വര്യ പറയുന്നു. അച്ഛനെ കണ്ട ഓര്‍മ പോലും എനിക്കില്ല. അച്ഛന്‍ മരിക്കുമ്പോള്‍ എട്ട് വയസ്സായിരുന്നു എനിക്ക് പ്രായമെന്നാണ് ഐശ്വര്യ പറയുന്നു.
തന്റെ അച്ഛന് പെണ്‍കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നു. മൂന്ന് ആണ്‍കുട്ടികള്‍ക്ക് ശേഷമാണ് താന്‍ ജനിച്ചത്. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ തന്നെ അഭിനയിക്കാന്‍ വിടുമായിരുന്നുവോ എന്ന് അറിയില്ല. അദ്ദേഹം വളരെ പൊസസീവ് ആയിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. അച്ഛന്റെ മരണ ശേഷം കരുത്തായത് മൂന്ന് ചേട്ടന്മാരായിരുന്നു. എന്നാല്‍ 20-ാമത്തെ വയസില്‍ മൂത്ത ചേട്ടന്‍ ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നായിരുന്നു ഐശ്വര്യയുടെ ചേട്ടന്‍ ജീവനൊടുക്കിയത്.
ദുരന്തം വീണ്ടും ഐശ്വര്യയുടെ കുടുംബത്തെ വേട്ടയാടി. രണ്ടാമത്തെ ചേട്ടന്‍ ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. തന്റെ മക്കളുടെ മരണത്തെക്കുറിച്ച് ഐശ്വര്യയുടെ അമ്മയും സംസാരിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മരണ ശേഷം മക്കളുണ്ടല്ലോ, അവര്‍ക്ക് വേണ്ടി ജീവിക്കണം എന്നതായിരുന്നു ലക്ഷ്യമെന്നാണ് അമ്മ പറയുന്നത്. അതിനായി ചെറിയ ചെറിയ പണികള്‍ എല്ലാം എടുത്ത് കഷ്ടപ്പെട്ട് പണം ചേര്‍ത്ത് വച്ചാണ് മക്കളെ പഠിപ്പിയ്ക്കുകയൊക്കെ ചെയ്തുവെന്നും അമ്മ പറയുന്നു.

മക്കളുണ്ടല്ലോ കരുത്തിന് എന്നു കരുതി ആശ്വസിക്കുമ്പോഴാണ് മൂത്ത മകന്‍ മരണപ്പെട്ടത്. പ്രതീക്ഷയോടെ ജീവിതത്തെ കണ്ട് തുടങ്ങിയപ്പോഴായിരുന്നു മകന്റെ മരണം. ഇതോടെ താന്‍ ചിറകൊടിഞ്ഞത് പോലെയായി. എങ്കിലും മറ്റ് മൂന്ന് മക്കള്‍ക്ക് വേണ്ടി ജീവിച്ചേ പറ്റൂ. രണ്ടാമത്തെ ആള്‍ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നു. മൂന്നാമത്തെയാള്‍ ജോലിക്ക് പോകുന്നു. അവര്‍ രണ്ട് പേരും ഒരു നിലയില്‍ എത്തിയാല്‍ ഐശ്വര്യയെ വിവാഹം ചെയ്തു വിടാം എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ അപകടം ഞങ്ങളെ വിട്ടു പോയില്ല. ബൈക്ക് അപകടത്തില്‍ രണ്ടാമത്തെ മകനെയും നഷ്ടപ്പെട്ടു എന്നാണ് അമ്മ പറയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോയതായിരുന്നു അവന്‍. അപകടത്തില്‍ കൂടെ പോയ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും ഒന്നും സംഭവിച്ചില്ലായിരുന്നുവെന്നും തന്റെ മകനെ നഷ്ടപ്പെട്ടുവെന്നും ആ അമ്മ പറയുന്നു.
ഇതിനോടകം തന്നെ ഐശ്വര്യ ടെലിവിഷന്‍ ഷോകളും മറ്റും ചെയ്ത് തുടങ്ങിയിരുന്നു. പക്ഷെ അവള്‍ സിനിമയിലെത്തുന്നത് മകന്‍ കണ്ടിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ഒരുപാട് ഉയരത്തിലെത്തിയത് പോലെ തോന്നുന്നു. ഒരാളുടെ സഹായത്തിന് വേണ്ടി കാത്തിരുന്ന അവസ്ഥയില്‍ നിന്ന് മറ്റൊരാളെ സഹായിക്കുന്ന നിലയിലേക്ക് തങ്ങള്‍ വളര്‍ന്നു എന്നാണ് ആ അമ്മ അഭിമാനത്തോടെ പറയുന്നത്. മൂന്നാമത്തെ മകനും നല്ല രീതിയ്ക്ക് തന്നെ കുടുംബത്തെ നോക്കുന്നുണ്ടെന്നും ഐശ്വര്യയുടെ അമ്മ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications











