'യുവ നായകനുമായി പ്രണയത്തിൽ, രണ്ടാം വിവാഹത്തിന് ഒരുങ്ങി ഐശ്വര്യ രജനീകാന്ത്!'; സത്യാവസ്ഥ ഇങ്ങനെ!

താരവിവാഹങ്ങളും വേര്‍പിരിയലുകളും പുതുമയുള്ള കാര്യമല്ല. എന്നാൽ ചില താരങ്ങളുടെ അപ്രതീക്ഷിത വേർപിരിയൽ ആരാധകരെ ഞെട്ടിക്കും. അത്തരത്തിൽ ആരാധകരെ ഞെട്ടിച്ച ഒരു വേർപിരിയലായിരുന്നു ധനുഷ്-ഐശ്വര്യ രജനീകാന്ത് ദമ്പതികളുടേത്. യാതൊരു വിധ സൂചനയും നൽകാതെ പെട്ടെന്ന് ഒരു ദിവസം ഇരുവരും വേർപിരിയുന്നതായി ആരാധകരെ അറിയിക്കുകയായിരുന്നു. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്.

എന്നാൽ എന്തുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചതെന്ന് ഐശ്വര്യയോ ധനുഷോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2004 നവംബർ 18നായിരുന്നു ധനുഷ്- ഐശ്വര്യ വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സിനിമയിലൂടെ ധനുഷിനെ ഇഷ്ടപ്പെട്ട ഐശ്വര്യ പ്രണയം പറയുകയും രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ചെയ്യുകയുമായിരുന്നു. ലിങ്ക, യാത്ര എന്നീ പേരുകളുള്ള രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. മക്കളുടെ കാര്യങ്ങൾ രണ്ടുപേരും ചേർന്ന് നോക്കാമെന്ന തീരുമാനത്തിലാണ് ഇവർ പിരിഞ്ഞത്.

aishwarya dhanush

അടുത്തിടെ ലിങ്കയുടെ സ്കൂൾ പരിപാടിക്ക് ഐശ്വര്യയും ധനുഷും ഒരുമിച്ചെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വിവാഹമോചനത്തിന് ശേഷം രണ്ടുപേരും കരിയറിലെ തിരക്കുകളിലേക്ക് പോകുന്നതാണ് ആരാധകർ കണ്ടത്. ധനുഷിന്റേതായി ഒരുപിടി ചിത്രങ്ങൾ ഇതിനിടയിൽ പുറത്തിറങ്ങി. ഐശ്വര്യയാകട്ടെ തന്റെ പുതിയ സിനിമയായ ലാൽ സലാമിന്റെ ചിത്രീകരണ തിരക്കിലാണ്.

അതിനിടെ ഐശ്വര്യ രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങുന്നതായി ചില റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. തമിഴ് സിനിമയിലെ ഒരു യുവ നടനുമായി ഐശ്വര്യ പ്രണയത്തിലാണെന്നും ചെന്നൈയിലെ ഒരു റിസോർട്ടിൽ വച്ച് യുവ നായകനൊപ്പം ഐശ്വര്യയെ കണ്ടു എന്നുമായിരുന്നു റിപ്പോർട്ടിൽ.

വാർത്ത അതിവേഗം ആരാധകർക്കിടയിൽ ചർച്ചയായി. നിരവധി പേർ വിവാഹിതയാകുന്ന വാർത്തയ്ക്ക് കയ്യടിച്ചും ചിലർ ഐശ്വര്യയെ വിമർശിച്ചും രംഗത്തെത്തി. രണ്ടു കുട്ടികളുള്ള ഐശ്വര്യ എന്തിനാണ് വീണ്ടും വിവാഹം കഴിക്കുന്നത് എന്ന ചോദ്യങ്ങളുമായാണ് വിമർശകർ എത്തിയത്.

ഇപ്പോഴിതാ ആ വാർത്തകൾ വ്യാജമാണെന്ന് അറിയിച്ചിരിക്കുകയാണ് ഐശ്വര്യയുമായി അടുത്ത വൃത്തങ്ങൾ. ഐശ്വര്യയുടെ വിവാഹം ആയിട്ടില്ലെന്നും വ്യക്‌തമാക്കി. 'ഈ കഥകളെല്ലാം തെറ്റാണ്. അതിലൊന്നും ഒരു സത്യവുമില്ല. റിപ്പോർട്ടുകളിൽ പറയുന്നത്പോലെ ഐശ്വര്യ രണ്ടാമത് വിവാഹം കഴിക്കുന്നില്ല,' എന്നാണ് ഐശ്വര്യയുടെ അടുത്ത ബന്ധമുള്ള വ്യക്തി പറഞ്ഞത്. ഇന്ത്യ ടുഡേ എന്ന മാധ്യമത്തോടായിരുന്നു പ്രതികരണം.

asihwarya dhanush

2022 ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേർപിരിയൽ പ്രഖ്യാപിച്ചത്. എന്നാൽ നാളിതുവരെ ഇവർ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല. ഇതിനിടെ മക്കൾക്ക് വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നുവെന്നും. രജനീകാന്ത് തന്നെ ഇടപെട്ട് പ്രശ്നങ്ങൾ തീർക്കാനും രമ്യത്തിലെത്തിക്കാനും ശ്രമം നടത്തുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആരാധകർക്ക് പ്രതീക്ഷ നൽകിയ വാർത്തകളായിരുന്നു ഇത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. കരിയറിലെ തിരക്കുകളുമായി ഇരുവരും മുന്നോട്ട് പോവുകയാണ്.

ലൈക്ക പ്രൊഡക്ഷൻസാണ് ഐശ്വര്യയുടെ ലാൽ സലാം നിർമ്മിക്കുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ രജനീകാന്ത് അതിഥി വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. അടുത്തിടെ രജനീകാന്തിന്റെ ഒരു ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടിരുന്നു. മൊയ്തീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം ക്യാപ്റ്റൻ മില്ലർ ആണ് ധനുഷിന്റെ ഉടൻ റിലീസിന് എത്തുന്ന ചിത്രം. തെരെ ഇഷ്‌ക് മേ എന്ന ബോളിവുഡ് ചിത്രവും അനിയറിലുണ്ട്.

Read more about: Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X