ഷൂട്ട് വേഗം തീര്‍ക്കണം, ഇല്ലേല്‍ നായികയെ പ്രണയിച്ചു പോകുമെന്ന് അജിത്ത്; സിനിമ തോല്‍ക്കും പ്രണയം!

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ജോഡിയാണ് അജിത്തും ശാലിനിയും. അജിത്ത് തമിഴിലെ സൂപ്പര്‍ താരമാണ്. ബാല താരമായി കരിയര്‍ ആരംഭിച്ച് മലയാളത്തിലും തമിഴിലുമൊക്കെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മിന്നും താരമാണ് ശാലിനി. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ശാലിനിയെ സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കില്ല. തങ്ങളുടെ വ്യക്തിജീവിതത്തെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാന്‍ ഇഷ്ടപ്പെടാത്ത അജിത്തിന്റേയും ശാലിനിയുടേയും വിവാഹ വാര്‍ഷികമാണ് ഇന്ന്.

1999 ല്‍ അമര്‍ക്കളം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അജിത്തും ശാലിനിയും പരിചയപ്പെടുന്നത്. എന്നാല്‍ സിനിമയിലൊക്കെ പോലെ ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നില്ല അത്. ചിത്രത്തിലെ ഒരു രംഗത്തില്‍ അജിത്ത് ശാലിനിയെ കത്തി കാണിച്ച് പേടിപ്പിക്കേണ്ടതുണ്ടായിരുന്നു. ഈ രംഗം അഭിനയിക്കുന്നതിനിടെ അബദ്ധത്തില്‍ ശാലിനിയുടെ കൈ മുറിയുകയായിരുന്നു.

Ajith

തനിക്ക് പറ്റിയ അബദ്ധം അജിത്തിനെ ഉലച്ചു കളഞ്ഞു. താരം ആകെ അസ്വസ്ഥനായി. താന്‍ മൂലമുണ്ടായ പ്രശ്‌നത്തില്‍ അജിത്ത് കുറ്റബോധത്താല്‍ നീറുകയായിരുന്നു. എന്നാല്‍ മറുവശത്ത് ശാലിനി തന്റെ ശാന്തത കൈവിടാതെ തന്നെയായിരുന്നു നിന്നത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ അജിത്തിന് ശാലിനിയെ കാര്യമായി തന്നെ ശുശ്രീഷിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തു.

കാതലുക്കു മര്യാദൈ ആയിരുന്നു ശാലിനിയുടെ ആദ്യ തമിഴ് ചിത്രം. ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലൊയണ് സംവിധായകന്‍ ശരണ്‍ അമര്‍ക്കളവുമായി ശാലിനിയെ സമീപിക്കുന്നത്. എന്നാല്‍ പരീക്ഷയുള്ളതിനാല്‍ ശാലിനി സിനിമ ചെയ്യാനാകില്ലെന്ന് അറിയിച്ചു. ഇതോടെ അജിത്ത് നേരിട്ട് ശാലിനിയെ വിളിച്ചു. പക്ഷെ ശാലിനിയുടെ മനസ് മാറിയില്ല. ഒടുവില്‍ പരീക്ഷ കഴിഞ്ഞ ശേഷം മാത്രമേ ഷൂട്ട് തുടങ്ങുകയുള്ളൂവെന്ന് സംവിധായകന്‍ താരത്തിന് വാക്ക് നല്‍കുകയായിരുന്നു.

അജിത്തും ശാലിനിയും ആദ്യമായി കാണുന്നത് കാതല്‍ മന്നന്‍ എന്ന അജിത്തിന്റെ ചിത്രത്തിന്റെ പ്രീമിയറിനിടെയായിരുന്നു. അന്ന് അജിത്ത് ശാലിനിയുടെ ഹെയര്‍സ്റ്റൈലിനെക്കുറിച്ച് പറഞ്ഞ കമന്റ് നടിയെ ചൊടിപ്പിക്കുകയും ചെയ്തു. പിന്നീടൊരു അഭിമുഖത്തില്‍ ആ സംഭവം ഓര്‍ത്തെടുക്കുന്നുണ്ട് ശാലിനി. ''ഞാന്‍ മുടി ചുരുട്ടിയിരുന്നു. അദ്ദേഹം കൈ തന്ന ശേഷം ചുരുണ്ട മുടി എനിക്ക് ചേരില്ലെന്ന് പറഞ്ഞു. എനിക്ക് ദേഷ്യമായി. തെറ്റായിട്ടെടുക്കരുത്. കാതലുക്കു മര്യാദയില്‍ നിങ്ങളുടെ മുടി നല്ല ഭംഗിയുണ്ടായിരുന്നു എന്നു പറഞ്ഞു'' എന്നാണ് ശാലിനി പറഞ്ഞത്.

അമര്‍ക്കളത്തിന്റെ ചിത്രീകരണത്തിനിടെയാണ് ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത്. എന്നാല്‍ തങ്ങളുടെ കരിയറിന്റെ നല്ല സമയത്തിലൂടെ കടന്നു പോവുകയായിരുന്ന ഇരുവരും ഈ പ്രണയം രഹസ്യമാക്കി വെക്കുകയായിരുന്നു. ശാലിനിയ്‌ക്കൊപ്പം എപ്പോഴും അച്ഛനും അമ്മയും ഉണ്ടാകുമെന്നതിനാല്‍ ഇരുവരും നേരില്‍ കാണുന്നത് പതിവല്ലായിരുന്നു. ഈ സമയത്ത് ശാലിനി മലയാളത്തിലും നിറഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു.

അജിത്തിന്റേയും ശാലിനിയുടേയും പ്രണയത്തില്‍ ഇടനിലക്കാരാനായി പ്രവര്‍ത്തിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു. ചാക്കോച്ചന്റെ ഫോണിലേക്കായിരുന്നു അജിത്ത് വിളിച്ചിരുന്നത്. നിറത്തിന്റെ ചിത്രീകരണത്തിനിടെ തന്റെ ഫോണിലേക്ക് അജിത്ത് വിളിക്കുമ്പോള്‍ സോന എകെ 47 കോളിംഗ് എന്ന് പറഞ്ഞായിരുന്നു ചാക്കോച്ചന്‍ ശാലിനിയ്ക്ക് ഫോണ്‍ കൈമാറിയിരുന്നത്.

Ajith

ഒരിക്കല്‍ അമര്‍ക്കളം സംവിധായകന്‍ ശരണിനോട് സിനിമയുടെ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പോലും അജിത്ത് പറഞ്ഞിരുന്നു. തന്റെ നായികയുമായി പ്രണയത്തിലാകുന്നത് തടയാന്‍ സാധിച്ചിരുന്നില്ല അജിത്തിന്. ''ഞാന്‍ ഒരു പുഴയാണ്. എന്റെ ജീവിതത്തില്‍ ഒരുപാട് തിരിവുകളുണ്ട്. ഒരുപാട് പാറകളുമായി കൂട്ടിയിടിച്ചു. ഒരുപാട് ഭാരവും തോളിലേറുന്നു. ഇപ്പോള്‍ ഞാന്‍ എന്റെ കടലിനെ കണ്ടെത്തി. ഇതോടെ ശാന്തമാകാന്‍ സാധിക്കുമെന്ന് കരുതുന്നു'' എന്നായിരുന്നു തന്റെ പ്രണയത്തെക്കുറിച്ച് പിന്നീട് അജിത്ത് പറഞ്ഞത്.

ഒടുവില്‍ ഇരുവീട്ടുകാരുടേയും സമ്മതത്തോടെ 2000 ല്‍ അജിത്തും ശാലിനിയും വിവാഹിതരായി. രജനീകാന്തും വിജയിയും ഉള്‍പ്പടെ തമിഴ് സിനിമാ ലോകത്തെ വലിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. 2008 ലാണ് ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. അനൗഷ്‌ക എന്നാണ് അജിത്തിന്റേയും ശാലിനിയുടേയും മകളുടെ പേര്. 2015 ല്‍ മകന്‍ ആദ്വികും ജനിച്ചു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ശാലിനി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X