അജിത്ത് മഹാ ഫ്രോഡ്! എന്നെ വഞ്ചിച്ചു; പത്രക്കാര്‍ക്ക് കാശ് കൊടുത്ത് പൊക്കിയെഴുതിക്കും: നിര്‍മ്മാതാവ്
തമിഴ് സിനിമയുടെ തല ആണ് അജിത്ത് കുമാര്‍. പകരം വെക്കാനില്ലാത്ത താരം. തുടക്കകാലത്ത് ഏറെ കഷ്ടതകളും വിമര്‍ശനങ്ങളും അജിത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ കഠിനാധ്വാനത്തിലൂടെ തമിഴ് സിനിമയിലെ മുന്‍ നിര നായകനും സൂപ്പര്‍ താരവുമായി വളരുകയായിരുന്നു അജിത്ത്. ഇന്ന് തമിഴിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അജിത്ത്.
ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുന്ന അജിത്തിന്റെ വ്യക്തി ജീവിതം മറ്റ് താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. സിനിമയ്ക്ക് പുറമെയുള്ള അജിത്തിന്റെ ജീവിതം ക്യാമറക്കണ്ണുകളില്‍ നിന്നും ഏറെ അകലെയാണ്. സിനിമയിലല്ലാതെ അജിത്തിനെ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു ഇടങ്ങളിലും കാണാന്‍ സാധിക്കില്ല. അഭിമുഖങ്ങള്‍ നല്‍കാറില്ല. പ്രൊമോഷന്‍ പരിപാടികളോ ഫാന്‍ മീറ്റുകളോ നടത്താറില്ല. അവാര്‍ഡ് ഷോകളിലും അജിത്ത് പങ്കെടുക്കാറില്ല.

മാധ്യമങ്ങളില്‍ നിന്നും പരാമവധി അകലം പാലിക്കുന്ന താരമാണ് അജിത്ത്. അതുകൊണ്ട് തന്നെ അജിത്തിന്റെ വ്യക്തി ജീവിതത്തിന് എപ്പോഴും ഒരു മിസ്റ്ററിയുടെ സ്വഭാവമുണ്ട്. സിനിമയില്ലെങ്കില്‍ യാത്രകള്‍ നടത്താനും മറ്റുമൊക്കെയാണ് അജിത്തിന് ഇഷ്ടം. താരജാഡകളൊന്നുമില്ലാതെ യാത്രകള്‍ നടത്തുന്ന അജിത്തിന്റെ ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ജെന്റില്‍മാന്‍ എന്നാണ് പൊതുവെ അജിത്തിനെക്കുറിച്ച് പറയാറുള്ളത്. തന്റെ സഹതാരങ്ങളോടും മറ്റും അജിത്ത് കാണിക്കുന്ന ബഹുമാനവും പരിഗണനയുമൊക്കെ എപ്പോഴും വാര്‍ത്തയാകാറുണ്ട്. കൂടെ അഭിനയിച്ചവര്‍ക്ക് അജിത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവാണ്. എന്നാല്‍ അജിത്തിന്റെ ഈ ജന്റില്‍മാന്‍ ഇമേജ് വെറും കാപട്യമാണെന്നാണ് മാണിക്കം നാരായണന്‍ പറയുന്നു. തമിഴകത്തെ മുന്‍നിര നിര്‍മ്മാതാവാണ് നാരായണന്‍. ഗൗതം മേനോന്‍ സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വേട്ടയാടു വിളയാട് അടക്കമുള്ള ഹിറ്റുകളുടെ നിര്‍മ്മാതാവാണ് നാരായണന്‍.
വിജയ് നായകനായ അരങ്ങേറിയ സിനിമയുടെ നിര്‍മ്മാതവുമായിരുന്നു അദ്ദേഹം. അജിത്തിനെ വച്ചും നാരായണന്‍ സിനിമയൊരുക്കിയിട്ടുണ്ട്. അജിത്ത് തന്റെ പക്കല്‍ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്നാണ് നാരായണന്‍ പറയുന്നത്. 1995 ലാണ് സംഭവം നടക്കുന്നത്. അന്ന് അജിത്ത് ഇത്ര വലിയ താരമായിട്ടില്ല. തന്റെ സിനിമയില്‍ അഭിനയിക്കാം എന്ന് പറഞ്ഞാണ് പണം ചോദിച്ചത്. അമ്മയ്ക്കും അച്ഛനും പണത്തിന്റെ അത്യാവശ്യമുണ്ടെന്നാണ് അജിത്ത് പറഞ്ഞത്. അതിനാല്‍ കൂടുതലൊന്നും ചിന്തിക്കാതെ താന്‍ പണം നല്‍കിയതായി അദ്ദേഹം പറയുന്നു.
15 ലക്ഷമാണ് അജിത്തിന് നല്‍കിയത്. എന്നാല്‍ പിന്നീട് അജിത്ത് ആ സിനിമയില്‍ നിന്നും പിന്മാറി. മറ്റൊരു പടത്തില്‍ അഭിനയിക്കുമ്പോള്‍ പണം തിരികെ നല്‍കാമെന്നാണ് അന്ന് അജിത്ത് പറഞ്ഞത്. പക്ഷെ അജിത്ത് തന്റെ പണം തിരികെ തന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. അന്ന് തനിക്ക് ഇതേക്കുറിച്ച് പറയാന്‍ യാതൊരു തെളിവുമുണ്ടായിരുന്നില്ല. അതിനാലാണ് സംസാരിക്കാതിരുന്നതെന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

''അജിത്ത് നല്ല നടനാണ്. ജീവിതത്തിലും അവന്‍ അഭിനയിക്കുകയാണ്. ആദ്യം മനുഷ്യനാകാന്‍ പഠിക്കണം. അവന്‍ എന്നെ വഞ്ചിച്ചു. പണം വാങ്ങിയിട്ട് തിരികെ തന്നില്ല. അന്ന് ഇത് പറയാന്‍ എന്റെ പക്കല്‍ തെളിവുകളൊന്നുമില്ലാതെ പോയി. പക്ഷെ ഇന്ന് എന്റെ പക്കല്‍ തെളിവുകളുണ്ട്. അജിത്ത് ജെന്റില്‍മാന്‍ അല്ല. അങ്ങനെ ഒരു ഇമേജുണ്ടാക്കിയെടുത്തതാണ്. തന്നെക്കുറിച്ച് പൊക്കിയെഴുതാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നുണ്ട്. അവന്‍ ഫ്രോഡാണ്'' എന്നായിരുന്നു നാരായണന്റെ പ്രതികരണം.
അതേസമയം തുനിവ് ആണ് അജിത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യര്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. തുടര്‍ പരാജയങ്ങളില്‍ നിന്നുമുള്ള അജിത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











