ഒരു വര്‍ഷം മിനിമം രണ്ട് സിനിമയെങ്കിലും ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അജിത്തിന്റെ മറുപടി

Recommended Video

കൂടുതല്‍ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അജിത് | filmibeat Malayalam

വിശ്വാസം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് അജിത്ത് ഫാന്‍സ്. ഒരു സിനിമ റിലീസ് ആയാല്‍ പിന്നെ അതിന്റെ വിജയമോ പരാജയമോ അജിത്ത് തലയില്‍ കയറ്റാറില്ല. അതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകളൊന്നും അജിത്ത് നോക്കാറുമില്ല. അജിത്ത് ആരാധകരുടെ ശക്തി ഹാസ്യ നടനായ റോബോ ശങ്കര്‍ മനസ്സിലാക്കിയത് വിശ്വാസത്തിന്റെ സെറ്റില്‍ വച്ചാണ്. വിശ്വാസത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ അജിത്തിന് നേരെ ആരാധകര്‍ കാണിച്ച സ്‌നേഹം ശരിയ്ക്കും നേരില്‍ കണ്ടു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ റോബോ ശങ്കര്‍ പറഞ്ഞു.
നാണക്കേട് വിചാരിച്ചാണ് ഇപ്പോഴും വാ തുറക്കാത്തത്, മീ ടൂവിനെ കുറിച്ച് സോനം കപൂര്‍
ആരാധകരുടെ സ്‌നേഹപ്രകടനത്തെ കുറിച്ച് റോബോ ശങ്കര്‍ അജിത്തിനോട് ചോദിച്ചപ്പോള്‍, ഈ സ്‌നേഹത്തിന് താന്‍ എങ്ങനെ കടം വീട്ടുമെന്ന് അറിയില്ലെന്ന് അജിത്ത് പറഞ്ഞത്രെ. ആരാധകര്‍ക്ക് വേണ്ടി വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ട് ചിത്രമെങ്കിലും ചെയ്യണം എന്ന് റോബോ ശങ്കര്‍ നിര്‍ദ്ദേശിച്ചു.

thala


റോബോ ശങ്കറിന്റെ നിര്‍ദ്ദേശം സ്‌നേഹത്തോടെ സ്വീകരിയ്ക്കുന്നു എന്ന് പറഞ്ഞ അജിത്ത് കൂടുതല്‍ സിനിമകള്‍ താന്‍ ചെയ്യാത്തതിന്റെ കാരണവും വ്യക്തമാക്കി. ചില അപകടങ്ങളും ശസ്ത്രക്രിയകളും കഴിഞ്ഞതോടെ ഒരുപാട് കഷ്ടപ്പെട്ടാണ് ഡാന്‍സ് ചെയ്യുന്നതും അഭിനയിക്കുന്നതും. സംഘട്ടന രംഗങ്ങള്‍ ചെയ്യുന്നത് ആരാധകര്‍ക്ക് വേണ്ടി മാത്രമാണെന്നും അജിത്ത് പറഞ്ഞുവത്രെ.

വിശ്വാസത്തിന് ശേഷം ഇപ്പോള്‍ പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് തിരക്കിലാണ് അജിത്ത്. ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും. ബോണി കപൂറാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കപൂറിന്റെ ഭാര്യയും മണ്‍മറഞ്ഞ നടിയുമായ ശ്രീദേവിയുടെ ആഗ്രഹമായിരുന്നു തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴില്‍ അജിത്തിന്റെ ഒരു സിനിമ ചെയ്യണം എന്ന്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X