പേര് വിളിച്ചത് ഇഷ്ടപ്പെട്ടില്ല, വടിവേലുവിനെ അജിത്ത് ഒതുക്കിയത്; ചാരിറ്റി നാട്ടുകാരെ കാണിക്കാന്‍!

തമിഴകത്തിന്റെ ഹാസ്യ ചക്രവര്‍ത്തിയാണ് വടിവേലു. ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം ഇപ്പോഴിതാ വീണ്ടും സജീവമായിരിക്കുകയാണ്. ഒടുവില്‍ പുറത്തിറങ്ങിയ മാമന്നനിലെ വടുവേലുവിന്റെ പ്രകടനം വലിയ സ്വീകാര്യതയാണ് നേടുന്നത്. തമിഴിലെ മുന്‍നിര നായകന്മാരെല്ലാം വടിവേലുവിനൊപ്പം അഭിനയിച്ചവരാണ്. എന്നാല്‍ തമിഴ് സിനിമയുടെ തല അജിത്തുമായി അത്ര നല്ലൊരു ബന്ധമല്ല വടുവേലുവിനുള്ളത്.

വടിവേലുവും അജിത്തും രാജ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇതിന് കാരണം അജിത്താണെന്നാണ് വടിവേലുവിന്റെ സുഹൃത്തും നടനുമായ ടെലഫോണ്‍ രാജു പറയുന്നത്. രാജ് അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Vadivelu

വടിവേലുവും അജിത്തും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് രാജ. ചിത്രത്തില്‍ അജിത്തിന്റെ അമ്മാവന്റെ വേഷത്തിലാണ് വടിവേലു എത്തിയത്. ധാരാളം കോമഡി രംഗങ്ങളുള്ള ചിത്രമാണ് രാജ. ചിത്രത്തില്‍ അജിത്തിന്റെ മാമന്‍ ആയതു കൊണ്ട് തന്നെ അജിത്തിനെ വടിവേലു വാടാ, പോടാ എന്നൊക്കെ വിളക്കുന്നുണ്ട്. അഭിനയിക്കുമ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും അജിത്തിനെ വടിവേലു പേരെടുത്തായിരുന്നു വിളിച്ചിരുന്നത്.

എന്നാല്‍ തന്നെ വടിവേലു വാടാ പോടാ എന്നൊക്കെ വിളിക്കുന്നത് അജിത്തിന് അംഗീകരിക്കാനായില്ല. അജിത്ത് സംവിധായകനോട് പരാതിപ്പെട്ടു. എന്നിട്ടും വടിവേലു തന്റെ സമീപനത്തില്‍ മാറ്റം വരുത്തിയില്ല. ഇത് അജിത്തിന്റെ ഈഗോയെ മുറിപ്പെടുത്തി. താരങ്ങള്‍ക്കിടയില്‍ ഉരസല്‍ ഉടലെടുത്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൊതുവെ വടിവേലു തന്റെ സഹതാരങ്ങളെ കളിയാക്കുന്നത് പതിവാണ്. എന്നാല്‍ അജിത്തിന് അത് അംഗീകരിക്കാനായില്ലെന്നാണ് രാജ് പറയുന്നത്.

വടിവേലു അജിത്തിനേക്കാള്‍ മുതിര്‍ന്നയാളാണ്. അതുകൊണ്ട് അജിത്തിനെ വടിവേലു പേരു വിളിക്കുന്നതില്‍ തെറ്റില്ല. സൗഹൃദം കണക്കിലെടുത്താണ് അദ്ദേഹം അങ്ങനെ വിളിച്ചതെന്നും രാജ് പറയുന്നു. ഇതോടെ വടിവേലുവിനൊപ്പം അഭിനയിക്കുന്നത് അജിത്ത് ഒഴിവാക്കാന്‍ തുടങ്ങിയെന്നാണ് രാജ് പറയുന്നത്. തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങളിലൊന്നും ഇരുവരും ഒരുമിച്ചിട്ടില്ല. അജിത്ത് ബോധപൂര്‍വ്വം വടിവേലുവിനെ ഒഴിവാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

Vadivelu

അതേസമയം പബ്ലിസിറ്റിയുടെ കാര്യത്തില്‍ അജിത്ത് രാജാവാണെന്നാണ് രാജ് പറയുന്നത്. മറ്റുള്ളവര്‍ അറിയാന്‍ വേണ്ടി മാത്രമാണ് അജിത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് രാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തമിഴകത്തെ ജെന്റില്‍മാന്‍ ഇമേജുള്ള അജിത്തിനെതിരെ നടത്തിയ ആരോപണങ്ങള്‍ ജനശ്രദ്ധ പിടിച്ചു പറ്റാനും അവസരങ്ങള്‍ കിട്ടാനും വേണ്ടിയുള്ളത് മാത്രമാണെന്നാണ് അജിത്ത് ആരാധകര്‍ പറയുന്നത്.

വടിവേലുവിന്റെ മാമന്നന്‍ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. ഉദയനിധി സ്റ്റാലിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയിരിക്കുന്നത് ഫഹദ് ഫാസിലാണ്. മാരിസെല്‍വരാജ് ആണ് സിനിമയുടെ സംവിധാനം. തുനിവ് ആണ് അജിത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ നായിക. പക്ഷെ ഈ സിനിമ പ്രതീക്ഷിച്ച വിജയം നേടാതെ പോയി. വിഡാ മുയര്‍ച്ചിയാണ് അജിത്തിന്റെ പുതിയ സിനിമ. ചന്ദ്രമുഖി 2 ആണ് വടുവേലുവിന്റെ പുതിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X