കുടുംബത്തെപ്പറ്റി മോശമായി സംസാരിച്ചു, അയാളോട് ഞാന്‍ ചൂടായി; അന്ന് ചേച്ചി എന്നോട് പറഞ്ഞ വാക്കുകള്‍!
കമല്‍ഹാസന്റേയും സരിഗയുടേയും മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് ഇരുവരും സിനിമയിലെത്തുന്നത്. ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും സാന്നിധ്യം അറിയിച്ചവരാണ്. സംവിധാന സഹായിയായും കൊറിയോഗ്രാഫറായുമെല്ലാം ജോലി ചെയ്തിട്ടുണ്ട് ഇരുവരും. ഇപ്പോഴിതാ തങ്ങള്‍ക്കിടയിലെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് അക്ഷര ഹാസന്‍.
അച്ഛനും അമ്മയും വിവാഹ ബന്ധം പിരിഞ്ഞ സമയത്തൊക്കെ തനിക്ക് കരുത്തായത് ചേച്ചി ശ്രുതി ആണെന്നാണ് അക്ഷര പറയുന്നത്. തന്നെ പലപ്പോഴും നിയന്ത്രിച്ചതും ചേച്ചിയാണെന്ന് അക്ഷര പറയുന്നുണ്ട്്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഒരിക്കല്‍ ഞാന്‍ പുറത്ത് ഡിന്നറിന് പോയി. ആരോ ഒരാള്‍ കുടുംബത്തെക്കുറിച്ച് മോശമായി പറഞ്ഞു. എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ. ഞാനത് കേള്‍ക്കും. പക്ഷെ കുടുംബത്തെക്കുറിച്ച് മോശമായി ഒന്നും പറയാന്‍ പാടില്ല. എനിക്ക് അത് കേട്ടു നില്‍ക്കാനാകില്ല. ഞാന്‍ ദേഷ്യപ്പെട്ട് സംസാരിച്ചു. മോശമായാണ് സംസാരിച്ചത്. ചേച്ചി ഉടനെ കൈ പിടിച്ച് വലിച്ചിരുത്തി. എന്തോ പറ്റിയെന്ന് എനിക്ക് മനസിലായി. എന്താ അക്കാ എന്ത് പറ്റിയെന്ന് ഞാന്‍ ചോദിച്ചു''.
നിന്റെ ഉദ്ദേശം ശരിയായിരുന്നു. പക്ഷെ നമ്മുടെ കുടുംബത്തിന് ഒരു പേരുണ്ട്. അതിന് മാനക്കേട് ഉണ്ടാക്കാന്‍ പാടില്ലെന്ന് ചേച്ചി പറഞ്ഞു. സംസാരിക്കുന്നതിന് ഒരു രീതിയുണ്ടെന്നും പറഞ്ഞു. ഓക്കെ, അതെന്താണെന്ന് പറയൂ, അടുത്ത തവണ അങ്ങനെ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ചെറുപ്പത്തില്‍ ഒരുപാട് അടിയുണ്ടാക്കുമായിരുന്നു. അതൊക്കെ അവിടെ തന്നെ നിന്നു. ചെറുപ്പത്തില്‍ ബോയ്‌സിനെ പോലെ റസ്ലിംഗ് ഒക്കെ ചെയ്യുമായിരുന്നു. എന്റെ തലയ്ക്ക് അടിക്കുമായിരുന്നു. ഒരുപാട് അടിയുണ്ടാക്കുമായിരുന്നുവെന്നും അക്ഷര പറയുന്നു.

ചേച്ചിയാണ് കൂടുതലും എന്റെ ഡ്രസ് ഒക്കെ എടുക്കുക. എടുക്കാതെ എന്ന് പറഞ്ഞ് അടിയുണ്ടാക്കും. വെറുതെ ശല്യപ്പെടുത്തും. എല്ലാ സഹോദരങ്ങളുടേയും ഇടയിലുള്ളത് പോലെ ഞങ്ങള്‍ക്കിടയിലും അടിയൊക്കെ ഉണ്ടായിട്ടുണ്ട്. സഹോദരങ്ങളുടെ ഇടയില്‍ എപ്പോഴും ഒരു കുട്ടിത്തം ഉണ്ടാകും. ഇപ്പോള്‍ അത്രയൊന്നുമില്ല വഴക്കുകള്‍. ഇടയ്ക്ക് രണ്ടുപേരും കുഞ്ഞുങ്ങളെ പോലെ വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടെന്നും അക്ഷര പറയുന്നു.
ഞങ്ങള്‍ ബോംബെയില്‍ താമസിക്കുന്നത് 40 മിനുറ്റ് അകലത്തിലാണ്. എങ്കിലും ഞങ്ങള്‍ കണ്ടുമുട്ടും. ഷോപ്പിംഗിനും സിനിമയ്ക്കുമൊക്കെയായി. ചേച്ചിയുടെ വീട്ടില്‍ പോയി പാട്ട് കേള്‍ക്കും. ചേച്ചി വളരെ നന്നായി പാചകം ചെയ്യും. സാമ്പാര്‍ സാദം ഉണ്ടാക്കും. അതുപോലെ ഉരുളക്കിഴങ്ങ് ഫ്രൈയും. ഞാനാണ് കൂടുതല്‍ കഴിക്കുക. ചെന്നൈ മിസ് ചെയ്യുമ്പോള്‍ ചേച്ചിയെ വിളിക്കും. ചെല്ലുമ്പോള്‍ സാമ്പാര്‍ സാദവും ഉരുളക്കിഴങ്ങ് ഫ്രൈയും ഉണ്ടാക്കി തരും. അച്ചാറും, അപ്പളവുമൊക്കെ കാണും എന്നും അക്ഷര പറയുന്നു.
ബോളിവുഡിലൂടെയായിരുന്നു അക്ഷരയുടെ അരങ്ങേറ്റം. അമിതാഭ് ബച്ചനും ധനുഷിനുമൊക്കെ ഷമിതാഭ് എന്ന ചിത്രത്തിലൂടെ. പിന്നീട് തമിഴിലും നിരവധി സിനിമകള്‍ ചെയ്തു. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അക്ഷര ഇപ്പോഴിതാ ശക്തമായി തിരികെ വരാന്‍ ശ്രമിക്കുകയാണ്.


Click it and Unblock the Notifications











