വിജയ് സേതുപതിക്കൊപ്പം ആദ്യമായി അമല പോള്‍! സൂപ്പര്‍ താരത്തിനൊപ്പം നടിയുടെ പുതിയ ചിത്രം
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. ഈ വര്‍ഷമാദ്യം രണ്ട് ചിത്രങ്ങളായിരുന്നു സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയിരുന്നത്. പേട്ട, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ സിനിമകളിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് മക്കള്‍ സെല്‍വന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വിജയ് സേതുപതിയുടെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് അമല പോളാണ്. ആദ്യമായിട്ടാണ് ഇരുവരും കോളിവുഡില്‍ ഒരുമിക്കുന്നത്.

അമല പോള്‍ തന്നെയായിരുന്നു ഈ വിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വെങ്കട രോഘ്‌നാഥ് കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സംഗീത സംവിധായകരാണ് മക്കള്‍ സെല്‍വനും അമലാ പോളും എത്തുന്നത്. ഒരു വിദേശ നടിയും സിനിമയുടെ ഭാഗമാകുന്നുണ്ട്. മൂന്ന് പേരുടെയും കഥാപാത്രവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ പറയുന്നത്.
വിഎസ്പി 33 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. നിവാസ് പ്രസന്നയാണ് സംഗീതമൊരുക്കുന്നത്. ചന്ദ്ര ആര്‍ട്‌സിന്റെ ബാനറില്‍ ഇസെക്കി ദുരൈ സിനിമ നിര്‍മ്മിക്കുന്നു. പളനിയിലും ഊട്ടിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. അതേസമയം സിന്ധുബാദ് എന്ന ചിത്രമാണ് വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. പേരന്‍പിനു ശേഷം അഞ്ജലി നായികയാകുന്ന ചിത്രത്തില്‍ സേതുപതിയുടെ മകന്‍ സൂര്യയും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications