നിറവയറില്‍ അര്‍ദ്ധ നഗ്നയായി എമി ജാക്‌സണ്‍; ലൈക്കിന് വേണ്ടി ആത്മാവ് വില്‍ക്കരുതെന്ന് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് എമി ജാക്‌സണ്‍. മോഡലിംഗില്‍ നിന്നുമാണ് എമി സിനിമയിലേക്ക് എത്തുന്നത്. നിരവധി ഹിറ്റുകളിലെ നായികയാകാനും എമിയ്ക്ക് സാധിച്ചു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും മോഡലിംഗില്‍ നിറ സാന്നിധ്യമാണ് താരം. സോഷ്യല്‍ മീഡിയിലും സജീവമാണ് എമി. ഇപ്പോഴിതാ എമി ജാക്‌സന്‍ പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത താരം പങ്കുവച്ചത്. പിന്നാലെ താരത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എമി ജാക്‌സണ്‍. നിരന്തരം തന്റെ ചിത്രങ്ങളും റീലുകളുമെല്ലാം എമി പങ്കുവെക്കാറുണ്ട്. ഇങ്ങനെ താരം പങ്കുവച്ചൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തന്റെ അവധി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രമാണ് എമി പങ്കുവച്ചിരിക്കുന്നത്. ഒരു തടാകത്തിന്റെ കരയില്‍ നില്‍ക്കുന്ന തന്റെ അര്‍ദ്ധ നഗ്നചിത്രവും എമി പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ താരത്തിന്റെ നിറവയര്‍ കാണാം. ചിത്രങ്ഹള്‍ വൈറലായി മാറിയിരിക്കുകയാണ്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും.
അതേസമയം താരത്തെ വിമര്‍ശിച്ചും ചിലര്‍ എത്തുന്നുണ്ട്. ആളുകള്‍ എന്തിനാണ് ഇങ്ങനെ നഗ്നത പ്രൊമോട്ട് ചെയ്യുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നത് എന്തിനാണ്, സ്വകാര്യത എന്നൊന്നില്ലായിരിക്കുന്നു. ലൈക്കിന് വേണ്ടി സ്വന്തം ആത്മാവിനെയാണ് വില്‍ക്കുന്നത് എന്നിങ്ങനെയാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമായിരുന്നു എമി ജാക്‌സണും എഡ് വെസ്റ്റ് വിക്കും വിവാഹിതരായത്. ഇരുവരുടേയും ആദ്യത്തെ കണ്‍മണിയ്ക്കായി ആരാധകരും കാത്തിരിക്കുകയാണ്. അതേസമയം മുമ്പത്തെ പങ്കാൡയില്‍ എമിയ്ക്ക് ഒരു മകനുണ്ട്. അഞ്ച് വയസുകാരനായ ആന്ദ്രേസ്. എമിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ സ്ഥിരം സാന്നിധ്യമാണ് മകന്‍.

ബ്രിട്ടീഷ് മോഡലായ എമിയുടെ സിനിമയിലെത്തുന്നത് തമിഴിലൂടെയാണ്. മദ്രാസ്പട്ടണം ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഏക് ദിവാന ദാ എന്ന ചിത്രത്തിലൂടെ ബോളഇവുഡിലെത്തി. തമിഴിലും തെലുങ്കിലുമായിരുന്നു കൂടുതലും അഭിനയിച്ചത്. താണ്ഡവം, യേവഡു, ഐ, തെറി, ഗെത്ത്, ദേവി, 2.0 തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചു. സിംഗ് ഈസ് ബ്ലിംഗ്, ഫ്രീക്കി അലി, തുടങ്ങിയ ഹിന്ദി സിനിമകളിലും അഭിനയിച്ചു. പോയ വര്‍ഷം അഭിനയച്ച ക്രാക്ക് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











