നീ എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്? ആരാധകന് തൊട്ട് കാണിച്ചു കൊടുത്ത് ശ്രുതി ഹാസന്‍

താരങ്ങളെ സംബന്ധിച്ച് പിക്ചര്‍ പെര്‍ഫെക്ട് ലുക്കിലായിരിക്കുക എന്ന സമ്മര്‍ദ്ദം പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. മിക്കപ്പോഴും നടിമാര്‍ക്കാണ് ഈ സമ്മര്‍ദ്ദം നേരിടേണ്ടി വരാറുള്ളത്. ഈ പെര്‍ഫെക്ഷന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി പോലുള്ള വഴികള്‍ അവര്‍ നിര്‍ബന്ധിതരാകും. വ്യക്തികളെ വ്യത്യസ്തരാക്കുന്ന, ഐഡന്റിറ്റി നല്‍കുന്ന ഫീച്ചറുകള്‍ അംഗീകരിക്കാന്‍ സമ്മതിക്കാത്ത സമൂഹവും മാര്‍ക്കറ്റുമാണ് ഇത്തരം സമ്മര്‍ദ്ധങ്ങളുടെ ഉറവിടം.

എന്ത് ചെയ്താലും ട്രോളുന്ന സോഷ്യല്‍ മീഡിയ നല്‍കുന്ന സമ്മര്‍ദ്ധവും വളരെ വലുതാണ്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിരവധി പേര്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്. ചിലര്‍ തങ്ങളുടെ സര്‍ജറികളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ചിലര്‍ സംസാരിക്കാന്‍ തയ്യാറാകില്ല. ചിലരൊക്കെ സര്‍ജറി ചെയ്തതിന് പിന്നീട് കുറ്റബോധത്തോടെ ഓര്‍ക്കുകയും ചെയ്തിട്ടുണ്ട്.

 Shruti Haasan

എന്നാല്‍ താന്‍ ചെയ്ത സര്‍ജറിയെക്കുറിച്ച് തുറന്ന് പറയുകയും അതില്‍ താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത താരമാണ് ശ്രുതി ഹാസന്‍. തെന്നിന്ത്യന്‍ സിനിമയുടെ ആണ്ടവര്‍ കമലാഹാസന്റെ മകളാണ് ശ്രുതി. അച്ഛനെ പോലെ സകലകലാ വല്ലഭയാണ് മകളും. നൃത്തത്തിലും പാട്ടിലുമൊക്കെ മികവ് തെളിയിച്ച താരമാണ് ശ്രുതി. താരത്തിന്റെ സിനിമയിലേക്കുളള തുടക്കം തന്നെ കൊറിയോഗ്രാഫറായിട്ടായിരുന്നു.

ബോളിവുഡിലൂടെയാണ് ശ്രുതി ഹാസന്‍ അരങ്ങേറുന്നത്. പിന്നീട് ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ തമിഴിലെത്തുകയായിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തിലെ രൂപവും പിന്നീടുണ്ടായ മാറ്റവും ചൂണ്ടിക്കാണിച്ച് ശ്രുതി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി സോഷ്യല്‍ മീഡിയ നിരന്തരം ആരോപിച്ചിരുന്നു. ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ ശ്രുതി തന്നെ ഇതേക്കുറിച്ച് തുറന്നു പറയുകയായിരുന്നു.

''നിന്റെ ശരീരത്തില്‍ എതൊക്കെ ഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്?'' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയുമായി ശ്രുതി എത്തുകയായിരുന്നു. അത് നിങ്ങള്‍ അറിയേണ്ട കാര്യമല്ലെന്നാണ് ശ്രുതി പറഞ്ഞത്. നിങ്ങള്‍ വലിയ ശല്യമായതിനാല്‍ പറയാം, എന്റെ മൂക്ക് മാത്രമാണ്'' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട് ശ്രുതി ഹാസന്‍. അതേസമയം പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സര്‍ജറി ചെയ്യാനുണ്ടായ കാരണവും ശ്രുതി വെളിപ്പെടുത്തി.

''ഈ സമ്മര്‍ദ്ധങ്ങളെ ഞാന്‍ കാര്യമാക്കിയിരുന്ന സമയമുണ്ട്. മൂക്കിന്റെ സര്‍ജറി ഞാന്‍ തന്നെ എടുത്ത തീരുമാനമാണ്. ആദ്യത്തെ സിനിമ കഴിഞ്ഞപ്പോള്‍ എന്റെ മൂക്ക് പൊട്ടിയിരുന്നു. എനിക്കത് ശരിയായി തോന്നിയില്ല. കാണാന്‍ എനിക്ക് ഇഷ്ടമായില്ല. അതിനാല്‍ ഞാന്‍ വ്യക്തിപരമായി എടുത്ത തീരുമാനമായിരുന്നു സര്‍ജറി എന്നത്. എന്നോടും ആരും ശരിയാക്കാന്‍ പറഞ്ഞിട്ടില്ല'' എന്നാണ് ശ്രുതി പറയുന്നത്.

 Shruti Haasan

''സര്‍ജറി ചെയ്തിട്ടില്ലെന്ന് ഏതെങ്കിലും നടിമാര്‍ പറയുന്നുണ്ടെങ്കില്‍ അവര്‍ പറയുന്നത് ശുദ്ധ നുണയാണ്. ഒരാളുടേയും മുഖം അത്രയ്‌ക്കൊന്നും മാറില്ല. ഞാനിതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായതാണ്. മുടിയുടെ കളര്‍ ചെയ്യുന്നത് പോലെ തന്നെയാണ്. ഒരാള്‍ സര്‍ജറി ചെയ്യാന്‍ തോന്നുകയാണെങ്കില്‍ ചെയ്യാം. വേണ്ടാ എന്നാണെങ്കിലും അതവരുടെ തീരുമാനമാണ്'' എന്നാണ് ശ്രുതി പറഞ്ഞത്.

അതേസമയം താന്‍ പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുകയില്ലെന്നും ശ്രുതി പറഞ്ഞു. താന്‍ സര്‍ജറി ചെയ്തിട്ടുണ്ടെന്നും പക്ഷെ താനതില്‍ നാണിക്കുന്നില്ലെന്നും ശ്രുതി വ്യക്തമാക്കി. തനിക്ക് തന്റെ യാത്രയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സത്യസന്ധത വേണമെന്ന് തോന്നിയതിനാലാണ് പറഞ്ഞതെന്നാണ് ശ്രുതി പറയുന്നത്.

2009 ല്‍ പുറത്തിറങ്ങിയ ലക്ക് എന്ന സിനിമയിലൂടെയായിരുന്നു ശ്രുതിയുടെ അഭിനയ അരങ്ങേറ്റം. പിന്നീടാണ് താരം തമിഴിലേക്ക് എത്തുന്നത്. ഏഴാം അറിവാണ് ആദ്യ തമിഴ് ചിത്രം. തുടര്‍ന്ന് തെലുങ്കിലും അഭിനയിച്ചു. ലാബം ആണ് ശ്രുതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തെലുങ്ക് ചിത്രങ്ങളായ സലാര്‍, വാള്‍ട്ടര്‍ വീരയ്യ, വീര സിംഹ റെഡ്ഡി തുടങ്ങിയവയാണ് ശ്രുതിയുടേതായി അണിയറയിലുള്ളത്.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X