മക്കള്‍സെല്‍വന്റെയും ഫഹദിന്റെയും സൂപ്പര്‍ഡീലക്സ് കണ്ട് ഞെട്ടി അനുരാഗ് കശ്യപ്! കാണൂ
വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന സൂപ്പര്‍ ഡീലകസ് റിലീസിങ്ങിനൊരുങ്ങുകയാണ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. ഫഹദ് ഫാസില്‍ തുല്യ പ്രാധാന്യമുളെളാരു കഥാപാത്രമായും എത്തുന്നു.
മാര്‍ച്ച് 29നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് അടുത്തിടെ നടന്നിരുന്നു. സിനിമാ രംഗത്തെ പ്രമുഖര്‍ക്കു വേണ്ടിയായിരുന്നു സൂപ്പര്‍ ഡീലക്‌സ് പ്രദര്‍ശിപ്പിച്ചത്. ചിത്രം കണ്ട ശേഷം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ത്യാഗരാജന്‍ കുമാരരാജയുടെ സൂപ്പര്‍ ഡീലക്‌സ് കണ്ടെന്നും ചിത്രം കണ്ട് അമ്പരന്ന് പോയെന്നുമാണ് അനുരാഗ് കശ്യപ് പറഞ്ഞത്. ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതില്‍ ഇപ്പോള്‍ നിരാശ തോന്നുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിലെ ഒരു ഭാഗം എഴുതാനായി ത്യാഗരാജന്‍ കുമാര രാജ നേരത്തെ അനുരാഗിനെ സമീപിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയായിരുന്നു. സൂപ്പര്‍ ഡീലക്‌സ് കണ്ട ശേഷം സംവിധായകനെ പ്രശംസിച്ചു കൊണ്ടുമായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്.


Click it and Unblock the Notifications











