അര്‍ജുന്‍ മകള്‍ക്ക് സ്ത്രീധനം നല്‍കിയത് 500 കോടി? സ്വത്തിന്റെ പകുതിയും മകള്‍ക്കും മരുമകനും!

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് അര്‍ജുന്‍ സര്‍ജ എന്ന അര്‍ജുന്‍. തമിഴ് സിനിമയുടെ ആക്ഷന്‍ കിംഗ്. താരകുടുംബമാണ് അര്‍ജുന്റേത്. തമിഴിന് പുറമെ കന്നഡയിലും തെലുങ്കിലുമെല്ലാം ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള അര്‍ജുന്‍ മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അര്‍ജുന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം. നടിയായ ഐശ്വര്യ വിവാഹം കഴിച്ചത് നടന്‍ ഉമാപതി രാമയ്യയെയാണ്. തമിഴ് വെറ്ററന്‍ താരം തമ്പി രാമയ്യയുടെ മകനാണ്.

താരവിവാഹം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹത്തോടനുബന്ധിച്ച് അച്ഛന്‍ അര്‍ജുന്‍ 500 കോടിയുടെ സ്വത്താണ് സ്ത്രീധനമായി നല്‍കിയതെന്നാണ്. ആയിരം കോടിയുടെ സ്വത്തുണ്ട് അര്‍ജുനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ പകുതി അദ്ദേഹം തന്റെ മകളുടെ പേരിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Arjun

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനായിട്ടില്ല. സമ്മാനം എന്ന പേരില്‍ സ്ത്രീധനം നല്‍കുന്ന രീതി താരങ്ങള്‍ക്കിടയിലും സാധാരണമാണ്. റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഇതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വാര്‍ത്തകളോട് അര്‍ജുനോ മകളോ കുടുംബമോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

നാല് പതിറ്റാണ്ടായി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് അര്‍ജുന്‍. 160 ലധികം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സഹനടനില്‍ നിന്നുമാണ് അര്‍ജുന്‍ നായകനായി വളരുന്നത്. ആക്ഷന്‍ വേഷങ്ങളാണ് അര്‍ജുനെ താരമാക്കുന്നത്. ആക്ഷന്‍ ചെയ്യുന്നതിലെ മികവാണ് അര്‍ജുന് ആക്ഷന്‍ കിംഗ് എന്ന പേര് നേടിക്കൊടുക്കുന്നത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ചെന്നൈയിലെ ഗേരുഗംബക്കത്ത് അര്‍ജുന്‍ നിര്‍മ്മിച്ച ആഞ്ജനേയര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ക്ഷണിക്കപ്പെട്ടിരുന്നത്. പിന്നീട് റിസപ്ഷനും നടത്തി. റിസപ്ഷനില്‍ രജനീകാന്ത് അടക്കമുള്ള തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വലിയ താരങ്ങള്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്റേയും പിന്നീട് നടന്ന വിരുന്നിന്റേയും വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

Arjun

കന്നഡ സിനിമയിലെ താരകുടുംബമാണ് അര്‍ജുന്റേത്. ആ പാതയിലൂടെയാണ് അര്‍ജുന്‍ സിനിമയിലെത്തുന്നത്. പിന്നാലെ അച്ഛനെ പിന്തുടര്‍ന്ന് മകളും സിനിമയിലെത്തി. 2013 ല്‍ പുറത്തിറങ്ങിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറുന്നത്. പിന്നാലെ കന്നഡയിലും അരങ്ങേറി. അതേസമയം ഒരിടവേളയ്ക്ക് ശേഷം വിജയ് ചിത്രം ലിയോയിലൂടെ ബോക്സ് ഓഫീസിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അർജുന്‍.

മലയാളത്തിലും അർജുന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വന്ദേമാതരം ആയിരുന്നു ആദ്യ മലയാള സിനിമ. മോഹന്‍ലാലിനൊപ്പം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും അർജുന്‍ അഭിനയിച്ചിരുന്നു. ലിയോയാണ് ഒടുവിലിറങ്ങിയ സിനിമ. മലയാളത്തിലും തമിഴിലുമായി തയ്യാറെടുക്കുന്ന വിരുന്ന്, വിടാ മുയർച്ചി തുടങ്ങിയ സിനിമകളാണ് അർജുന്റേതായി അണിയറയിലുള്ളത്. മകളുടെ കല്യാണത്തിലും അർജുനായിരുന്നു തിളങ്ങി നിന്നത്. ഇപ്പോഴും ലുക്കിന്റ െകാര്യത്തില്‍ ഒരു കോട്ടവും വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

More from Filmibeat

Read more about: arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X