അര്‍ണവ് വനിതാ ഡോക്ടറേയും പാട്ടിലാക്കി, ഗര്‍ഭിണിയാകാതിരിക്കാന്‍ ഇഞ്ചക്ഷന്‍; ഓഡിയോ പുറത്ത് വിട്ട് ദിവ്യ
തമിഴ് ടെലിവിഷന്‍ താരം അർണവും ഭാര്യ ദിവ്യ ശ്രീധറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയതാണ് താരദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ പിന്നീട് ദിവ്യ ഗര്‍ഭിണിയായതോടെ പ്രശ്‌നങ്ങള്‍ മറ നീക്കി പുറത്തു വന്നു. അർണവിനെതിരെ വീഡിയോയിലൂടെ ഗുരുതര ആരോപണങ്ങളാണ് അന്ന് ദിവ്യ ഉയര്‍ത്തിയത്.
അർണവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മര്‍ദ്ദിക്കുമെന്നും ദിവ്യ പറഞ്ഞു. ഗര്‍ഭിണിയായിരിക്കുമ്പോഴും തന്നെ മര്‍ദ്ദിച്ചതായി ദിവ്യ ആരോപിക്കുന്നുണ്ട്. താന്‍ ഗര്‍ഭിണിയായതോടെ അർണവ് തന്നെ ഉപേക്ഷിക്കുകയും തനിക്കൊപ്പം അഭിനയിക്കുന്ന നടിയുമായി അടുപ്പം സ്ഥാപിച്ചെന്നും ദിവ്യ ആരോപിച്ചു. പിന്നീട് ദിവ്യയുടെ പരാതിയെ തുടര്‍ന്ന് അർണവ് അകത്താവുകയും ചെയ്തു.

പുറത്ത് വന്ന ശേഷം അർണവും ദിവ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറിയിരിക്കുകയാണ്. അർണവിനെതിരെ നിരവധി ഓഡിയോ തെളിവുകളാണ് ദിവ്യ പുറത്ത് വിട്ടിരിക്കുന്നത്. അർണവിന് ധാരാളം സ്ത്രീകളുമായും അടുപ്പമുണ്ടായിരുന്നതായി ദിവ്യ ആരോപിക്കുന്നു. ജയിലില്‍ നിന്നും പുറത്ത് വന്ന ശേഷം അർണവ് ഒരു ഡോക്ടറുമായി അടുപ്പത്തിലായെന്നും അവരേയും വഞ്ചിച്ചുവെന്നുമാണ് ദിവ്യ ആരോപിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവരുമായി അർണവ് അടുപ്പത്തിലാകുന്നത്.
പിന്നാലെ അർണവും വനിതാ ഡോക്ടറും തമ്മിലുള്ള ഓഡിയോയും ദിവ്യ പുറത്തു വിട്ടു. പുറത്തു വിട്ട ഓഡിയോയില്‍ താന്‍ ഗ്രാമത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതായി അർണവ് ഡോക്ടറോട് പറയുന്നുണ്ട്. വിദ്യഭ്യാസമില്ലാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും. അവളെ നാട്ടില്‍ അച്ഛന്റേയും അമ്മയുടേയും കൂടെ നിര്‍ത്തുമെന്നാണ് അർണവ് പറയുന്നത്. തന്നെ പോലെ തന്നെ ഒരാളെ നീയും വിവാഹം കഴിക്കണമെന്ന് ഡോക്ടറോട് അർണവ് പറയുന്നു.
തുടര്‍ന്ന് പങ്കാളികളെ നാട്ടില്‍ നിര്‍ത്തിയ ശേഷം തങ്ങള്‍ക്ക് ചെന്നൈയില്‍ വീടെടുത്ത് താമസിക്കാമെന്നാണ് അർണവ് ഡോക്ടറോട് പറയുന്നത്. തന്റെ ഭാര്യയുമായി നല്ലൊരു അടുപ്പം നീ ഉണ്ടാക്കിയെടുക്കണമെന്നും അങ്ങനെ വന്നാല്‍ അവള്‍ക്ക് സംശയം തോന്നില്ലെന്നും അർണവ് ഓഡിയോയില്‍ പറയുന്നുണ്ട്. ഷൂട്ടിംഗ് എന്ന പേരില്‍ താന്‍ ചെന്നൈയില്‍ തന്നെയായിരിക്കും. അങ്ങനെ നമുക്ക് രണ്ട് പേര്‍ക്കും സന്തോഷത്തോടെ ജീവിക്കാം എന്നാണ് അർണവ് പറയുന്നത്.

എന്നാല്‍ ആ സമയത്ത് ഗര്‍ഭിണിയാകാതെ നോക്കണം എന്നും അർണവ് പറയുന്നുണ്ട്. അതിനായി ഗര്‍ഭം തടയുന്ന ഇഞ്ചക്ഷന്‍ എടുക്കണമെന്നും അർണവ് പറയുന്നു. എന്നാല്‍ പിന്നീട് ഈ പെണ്‍കുട്ടിയെ അർണവ് വഞ്ചിച്ചെന്നും അവള്‍ തന്നെയാണ് തനിക്ക് ഓഡിയോ അയച്ചു തന്നതെന്നും ദിവ്യ പറയുന്നു. അർണവിന്റെ ഓഡിയോ കേട്ടതോടെ അവനെ വെറുതെ വിടരുതെന്ന് താന്‍ തീരുമാനിച്ചു. അതിന് ശേഷം താന്‍ ഓഡിയോകള്‍ പുറത്ത് വിടാന്‍ ആരംഭിച്ചു. ഇപ്പോള്‍ തന്നെ തെറ്റുകാരിയായ ചിത്രീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് അർണവെന്നും ദിവ്യ പറയുന്നു.
തന്നെ അപമാനിക്കാനായി സ്‌ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയെന്നും അർണവിനെതിരെ ദിവ്യ ആരോപിക്കുന്നുണ്ട്. ഇരുവര്‍ക്കുമടിയിലെ പരസ്യമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളായി മാറുകയാണ്. പുറമെ കാണുന്നത് പോലൊന്നുമല്ല ഗ്ലാമറിന്റെ ലോകം എന്നാണ് വാര്‍ത്തകള്‍ കാണുന്ന പ്രേക്ഷകര്‍ പറയുന്നത്.


Click it and Unblock the Notifications