»   » എന്തിരന്‍ റിലീസിനായി തീയറ്റര്‍ പുതുക്കുന്നു

എന്തിരന്‍ റിലീസിനായി തീയറ്റര്‍ പുതുക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: മുംബൈയില്‍ ഒരു തീയറ്റര്‍ രജനീകാന്തിന്റെ ചിത്രമായ എന്തിരന്റെ റിലീസിനായി പുതുക്കുന്നു. ഒരു പക്ഷേ ഇതാദ്യമായിരിയ്ക്കും തീയറ്റര്‍ ഒരു സിനിമയുടെ റിലീസിനായി പുതുക്കുന്നത്.

സെപ്തംബര്‍ 19 ഞായറാഴ്ചയാണ് തീയറ്റര്‍ പുതുക്കാനായി അടച്ചത്. ഇനി തീയറ്റര്‍ രജനി ചിത്രവുമായി ഒക്ടോബര്‍ ഒന്നിനേ തുറക്കുകയുള്ളു. രജനി ആരാധകരെ സന്തോഷിപ്പിയ്ക്കാനാണ് ഈ നീക്കം. ആരാധകരെ വിഷമിപ്പിയ്ക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് തീയറ്റര്‍ ഉടമ നമ്പി രാജന്‍ പറയുന്നു. തീയറ്റര്‍ മുഴുവന്‍ പുതുതായി പെയിന്റടിയ്ക്കും. സീറ്റുകള്‍ ഒക്കെ പുതുക്കും. ഇതിനായാണ് തീയറ്റര്‍ അടച്ചത്. തമിഴ്നാട്ടില്‍ രജനി സിനിമയുടെ റിലീസ് ഒരു ആഘോഷമാണ്. ആളുകള്‍ ഇതിനൊപ്പം വീടുകള്‍ പെയിന്റ് ചെയ്യാറുണ്ട്. അതു തന്നെയാണ് താനും ചെയ്യുന്നതെന്നാണ് നമ്പി രാജന്റെ നിലപാട്.

എന്തിരന്‍ പ്രദര്‍ശിപ്പിച്ച് കഴിഞ്ഞാല്‍ വീണ്ടും ഈ തീയറ്റര്‍ അടയ്ക്കും. ഇതേ സ്ഥാനത്ത് ഒരു മള്‍ട്ടിപ്ലക്സ് പണിയാനാണ് നീക്കം. ഇതിനുള്ള പദ്ധതി നേരത്തേ ഉണ്ടായിരുന്നെങ്കിലും എന്തിരന്റെ റിലീസിനായി കാത്തിരിയ്ക്കുകയായിരുന്നു ഉടമ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam