നയന്‍താരയാണോ തൃഷയാണോ ഏറ്റവും സുന്ദരി എന്ന ചോദ്യത്തിന് വിജയ് സേതുപതിയുടെ മറുപടി
ലളിതമായ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും അതിലും മികച്ച അഭിനയത്തിലൂടെയും ജനമനസ്സ് കീഴടക്കിയ നടനാണ് വിജയ് സേതുപതി. തന്റെ പുതിയ ചിത്രമായ 96 ന്റെ റിലീസിന് തയ്യാറെടുക്കുകയാണ് സേതുപതി. തൃഷയാണ് ചിത്രത്തിലെ നായിക.
വിജയ് സേതുപതയ്‌ക്കൊപ്പം അഭിനയിക്കണം എന്നതാണ് ഇനി തന്റെ ആഗ്രഹം എന്ന് മുന്‍പൊരു അഭിമുഖത്തില്‍ തൃഷ പറഞ്ഞിരുന്നു. തൃഷയുടെ ആ ആഗ്രഹ സാഫല്യമാണ് 96 എന്ന ചിത്രത്തിലൂടെ സഫലമാകുന്നത്.

അടുത്തിടെ ഒണ്ടിക്ക് ഒണ്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ മുഖ്യാതിഥിയായി വിജയ് സേതുപതി പങ്കെടുത്തിരുന്നു. തന്റെ നായികമാരില്‍ ഏറ്റവും സുന്ദരി നയന്‍താരയാണോ തൃഷയാണോ എന്ന ചോദ്യം മക്കള്‍ സെല്‍വന് നേരിടേണ്ടി വന്നു. അതിന് വളരെ കൃത്യമായ മറുപടി നടന്‍ നല്‍കി.
എല്ലാ സ്ത്രീകള്‍ക്കും ഓരോ സൗന്ദര്യമാണ്. സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് നടിമാരെയും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഓണ്‍ സ്‌ക്രീനില്‍ ആരാണ് മികച്ച പെയര്‍ എന്ന ചോദ്യത്തിനും വിജയ് സേതുപതിയ്ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നു.
ഓണ്‍സ്‌ക്രീനില്‍ ആരാണ് മികച്ച പെയര്‍ എന്നത് വ്യക്തികളെ അടിസ്ഥാനമാക്കിയല്ല. അത് കഥാപാത്രത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കേണ്ടത്. അത് അവരവരുടെ മികവ് പോലെയിരിയ്ക്കും. - വിജയ് സേതുപതി പറഞ്ഞു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ചത്.


Click it and Unblock the Notifications