For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകിക്കൊപ്പം ഖുശ്ബുവിന്റെ സിനിമയ്ക്ക് പോയ കഥ പറഞ്ഞ് വിജയ്; ആരെന്ന് ചോദിച്ച അവതാരകയെ ഓടിച്ചു!

  |

  തമിഴകത്തിന്റെ ദളപതിയാണ് വിജയ്. തനിക്കൊപ്പം വന്നവരില്‍ പലരും മങ്ങിയപ്പോഴും ഇന്നും മാസ് ആക്ഷന്‍ സിനിമകളുമായി ആരാധകരുടെ കയ്യടി നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് വിജയ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് താരം വിജയ് ആയിരിക്കും. ഒരു വിജയ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഓളവും സ്വീകരണവുമൊക്കെ ഇവിടുത്തെ താരങ്ങളെ പോലും അമ്പരപ്പിക്കുന്നതായിരിക്കും.

  Also Read: ഇപ്പോഴത്തെ നടിമാരുമായി എനിക്ക് അടുത്ത ബന്ധമില്ല; ആ നടി എന്നോട് പറഞ്ഞത്; പൃഥിരാജ്

  പൊതുവെ മിതഭാഷിയും അന്തര്‍മുഖനുമൊക്കെയായ വിജയ് അധികം അഭിമുഖങ്ങളൊന്നും നല്‍കാറില്ല. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം നേരിട്ട് തന്റെ ആരാധകരെ കാണാനെത്തുകയും അവരോട് തനിക്ക് പറയാനുള്ളത് പറയുകയും ചെയ്യും. വിജയ് ആരാധകര്‍ക്ക് ഇതിലും വലിയൊരു ദിവസമില്ല. അവരുടെ ദിവസമാണത്.

  Vijay

  കഴിഞ്ഞ ദിവസം വിജയ് ആരാധകര്‍ കാത്തിരുന്ന ആ ദിവസമായിരുന്നു. വാരിസ് എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്ന ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ആരാധകര്‍ കാത്തിരുന്ന ആ രംഗം അരങ്ങേറിയത്, രണ്ട് വര്‍ഷത്തിന് ശേഷമാണ് വിജയ് ആരാധകരെ കാണാനും അവരോട് സംസാരിക്കാനുമെത്തിയത്.

  പ്രസംഗത്തിനിടക്ക് നടന്ന ചില രസകരമായ സംഭവങ്ങളും നടന്നിരുന്നു. തന്റെ കുട്ടി സ്‌റ്റോറീസും മറ്റുമൊക്കെയായി വിജയ് ആരാധകര്‍ക്ക് ഒരു വിരുന്ന് തന്നെ നല്‍കുകയായിരുന്നു. പിന്നാലെ നടി ഖുശ്ബുവുമായുള്ള രസകരമായ ഓര്‍മ്മകളും വിജയ് പങ്കുവച്ചിരുന്നു. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  'ഖുശ്ബു ദീദിയും വാരിസില്‍ അഭിനയിച്ചിട്ടുണ്ട്. അവരുടെ മുഖം കണ്ടാല്‍ തന്നെ ചിന്ന തമ്പി സിനിമ ഓര്‍മ വരും. ഞാന്‍ ആ സിനിമ പോയി കണ്ടത്, കൂട്ടുകാരെ കൂട്ടിക്കൊണ്ട് പോയി ആ പടം കണ്ടത്, ഗേള്‍ ഫ്രണ്ടിനെ കൂട്ടിക്കൊണ്ട് പോയത്, എന്ന് വിജയ് പറയുന്നതിനിടക്ക് അവതാരക സ്റ്റേജിലേക്ക് കയറി വന്ന് ഗേള്‍ഫ്രണ്ടെന്ന് പറഞ്ഞല്ലോ, ഗേള്‍ഫ്രണ്ടിന്റെ പേര് ഒന്ന് പറയാമോ എന്ന് ചോദിച്ചക്കുകയായിരുന്നു. എന്നാല്‍ അവതാരകയോട് നീ ഇപ്പോള്‍ പോ എന്നായിരുന്നു വിജയിയുടെ മറുപടി.

  തുടര്‍ന്ന് സംസാരിക്കാനാവാതെ വിജയ് ഒന്ന് നിര്‍ത്തിയപ്പോള്‍ ആ ഗേള്‍ഫ്രണ്ടിന്റെ പേര് പറഞ്ഞാല്‍ ഞങ്ങളും അതെല്ലാം നെഞ്ചില്‍ പച്ച കുത്തുമെന്ന് അവതാരകനും പറഞ്ഞു. ഇതിന് മറുപടിയായി മിണ്ടാതിരിക്ക് ശൂ എന്ന് പറഞ്ഞ് വിജയ് ചൂണ്ടുവിരല്‍ ചുണ്ടത്ത് വെക്കുകയായിരുന്നു. പിന്നാലെ താരം ഒന്ന് ചിരിച്ചു. പിന്നാലെ തന്റെ ചിത്രത്തിലെ ഖുശ്ബുവിന്റെ കഥാപാത്രത്തെക്കുറിച്ച് വിജയ് സംസാരിച്ചു. ഈ സിനിമയില്‍ ഖുശ്ബുവിന് ചെറിയ കഥാപാത്രമാണുള്ളതെന്നും പക്ഷേ അവര്‍ അത് വന്ന് ചെയ്തത് വലിയ കാര്യമാണെന്നുമാണ് വിജയ് അഭിപ്രായപ്പെട്ടത്.

  അതേസമയം വാരിസ് ഓഡിയോ ലോഞ്ച് വേദിയില്‍ വെച്ച് വിജയ് എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'എന്‍ നെഞ്ചുക്കുള്‍ കുടിയിരിക്കും' എന്ന ക്യാപ്ഷനോടെയാണ് വിജയ് ആരാധര്‍ക്കൊപ്പമുള്ള സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മുമ്പ് ആരാധകര്‍ക്കൊപ്പമുള്ള വിജയിയുടെ മാസ് സെല്‍ഫി വന്‍ ഹിറ്റായി മാറിയിരുന്നു.

  Vijay

  പൊതുവെ അഭിമുഖങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നയാളാണ് വിജയ്. നേരത്തെ ബീസ്റ്റ് എന്ന സിനിമയുടെ സമയത്ത് താന്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് വിജയ് വെളിപ്പെടുത്തിയിരുന്നു. ബീസ്റ്റിന്റെ സംവിധായകന്‍ നെല്‍സണ് നല്‍കിയ അഭിമുഖത്തില്‍ എന്തിനാണ് താന്‍ ഓഡിയോ ലോഞ്ചില്‍ വലിയ പ്രസംഗം നടത്തുന്നതെന്ന് വിജയ് പറഞ്ഞിരുന്നു. തന്റെ മനസില്‍ തോന്നുന്ന ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് എന്നായിരുന്നു താരം തന്റെ ഓഡിയോ ലോഞ്ചിലെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞത്.

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാരിസ്. 2023 പൊങ്കല്‍ റിലീസായിട്ടാണ് വാരിസ് എത്തുന്നത്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാന ആണ് നായികയാവുന്നത്. ഇരുവരും ഇതാദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്.
  ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മാണം. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

  നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റായിരുന്നു വിജയിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എന്നാല്‍ ഈ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ വാരിസ് വിജയം കൈവരിക്കുക എന്നല്ലാതെ മറ്റൊരു ആഗ്രഹവും ആരാധകരുടേയും വിജയുടേയും മനസിലുണ്ടാകില്ല. ഇതിനിടെ ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലിയൊരുക്കുന്ന ജവാനിലും വിജയ് അതിഥി വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നാലെ ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രവും അണിയറയിലുണ്ട്.

  Read more about: vijay
  English summary
  At Varis Audio Launch Vijay Recalls Taking His Girlfriend To A Khushboo Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X