'ഒന്നല്ല, 40 സ്ത്രീകളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയും'; ബെയിൽവാൻ രംഗനാഥന് മറുപടിയുമായി ബബ്ലൂ പൃഥ്വിരാജ്
തമിഴകത്തെ അറിയപ്പെടുന്ന നടനാണ് ബബ്ലൂ പൃഥ്വിരാജ്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ബബ്ലൂ തിളങ്ങിയിട്ടുണ്ട്. മോഹൻലാൽ നായകനായ ലൈല ഓ ലൈല എന്ന സിനിമയിലൂടെയാണ് നടൻ മലയാളികൾക്ക് സുപരിചിതനായത്. നിലവിൽ രൺബീർ കപൂർ നായകനായെത്തിയ അനിമൽ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലെത്തി തിളങ്ങി നിൽക്കുകയാണ് ബബ്ലൂ പൃഥ്വിരാജ്. അതിനിടെ നടന്റെ വ്യക്തിജീവിതം സംബന്ധിച്ച ഒരു വാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.
ബബ്ലൂ പൃഥിരാജും ഭാര്യ രുക്മിണി ശീതളും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതേക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ നടൻ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ പോലും ഇതു സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും നടൻ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.

ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് ബബ്ലൂ പൃഥിരാജ് തന്നേക്കാൾ 33 വയസ് കുറവുള്ള ശീതളിനെ വിവാഹം ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. ഇതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയായിരുന്നു ഇരുവരും. അതിനിടെയാണ് ഇപ്പോൾ ഇരുവരും വേർപിരിഞ്ഞതായുള്ള വാർത്തകൾ പുറത്തുവന്നത്. വാർത്തയിൽ ഇരുവരും പ്രതികരിച്ചിട്ടില്ലെങ്കിലും വേർപിരിയൽ സംബന്ധിച്ച് പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതിലൊന്ന് കഴിഞ്ഞ ദിവസം സിനിമാ നടനും നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞതാണ്. ആദ്യ ബന്ധത്തിൽ ഓട്ടിസം ബാധിച്ച 27 വയസ്സുള്ള ഒരു മകൻ ഉണ്ട് ബബ്ലുവിന്. നടനൊപ്പമാണ് മകന്റെ താമസം. മകന് കൊടുക്കുന്ന പ്രാധാന്യം ബബ്ലു ശീതളിന് നൽകിയില്ലെന്നും അതാണ് ഇവരുടെ വേർപിരിയലിന് കാരണമായത് എന്നുമാണ് ബെയിൽവാൻ പറഞ്ഞത്. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബബ്ലൂ പൃഥ്വിരാജ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
"എന്നെ കുറിച്ചുള്ള വാർത്തകൾ അതിരു കടക്കുന്നുണ്ട്. എന്റെ മകൻ ഓട്ടിസം മൂലം കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാൻ കഴിയാത്ത കാര്യമാണ്. ഇതുകാരണം ഏകദേശം ഒമ്പത് വർഷക്കാലം, ഞാൻ വിഷാദത്തിലായിരുന്നു. ഞാൻ സിനിമ വിട്ടു. എന്റെ എല്ലാ വസ്തുവകകളും വിറ്റു. അതിനുശേഷം എപ്പോഴോ ഞാൻ മെല്ലെ അതിൽ നിന്നും പുറത്തുവന്നു. അതിനുശേഷം, എന്റെ സങ്കടങ്ങൾക്ക് പകരം എന്റെ മകനെ ഏറ്റവും വലിയ സന്തോഷമായി കാണാൻ ശ്രമിച്ചു.
അവന്റെ തമാശകൾ എന്നെയും ഒരു കുട്ടിയെ പോലെ തോന്നിച്ചു. ശീതളുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ജീവിതത്തിൽ നല്ലത് സംഭവിക്കുമ്പോൾ എല്ലാം തുറന്നു പറയുന്ന കുട്ടിയെ പോലെയാണ് ഞാൻ എല്ലാവരോടും സംസാരിച്ചത്. എന്നാൽ പലരും അതിനെ വിമർശിച്ചു. എന്റെ യോഗ്യത എന്താണെന്നും എന്റെ കഴിവ് എന്താണെന്നും അറിയാതെയാണ് അവർ എന്നെ വിമർശിക്കുന്നത്. അതുകൊണ്ട് എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഞാൻ ഇനി എവിടെയും സംസാരിക്കില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു.

എനിക്ക് ശീതളിനെ ശാരീരികമായി തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല, അതിനാലാണ് ഞങ്ങൾ പിരിഞ്ഞതെന്ന് ബെയിൽവാൻ പറയുന്നത് കണ്ടു. അടുത്തിടെ ഒരു ബീച്ചിൽ വെച്ച് ഞാൻ അയാളെ കണ്ടിരുന്നു. നടക്കാൻ കഴിയാതെ അവസ്ഥയിലാണ് ആൾ. അപ്പോഴാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. അതിൽ വന്ന് നല്ല രീതിയിൽ സംസാരിച്ചാൽ അതൊന്നും ആരും കാണില്ല. ഇതുപോലെ വിഷം തുപ്പിയാലെ ആളുകൾ ശ്രദ്ധിക്കൂ.
ബെയിൽവാൻ എനിക്ക് ഒരു തംബ്‌സ് അപ്പ് തരണം. ഒരു സ്ത്രീയെ തൃപ്‌തിപ്പെടുത്താൻ എനിക്ക് കഴിയും. ഒന്നല്ല 40 സ്ത്രീകളെ വരെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയും. ഒരു സ്ത്രീയോടൊപ്പം കഴിയുക എന്നത് എനിക്ക് പ്രാതൽ കഴിക്കുന്നത് പോലെയാണ്, അത് എനിക്ക് എല്ലാ ദിവസവും വേണ്ട കാര്യമാണ്. അതുകൊണ്ട് അങ്ങനെ സംസാരിക്കരുത്," ബബ്ലൂ പൃഥ്വിരാജ് പറഞ്ഞു.


Click it and Unblock the Notifications