പരസ്യമായി തല്ലുണ്ടാക്കി രംഭയും റായ് ലക്ഷ്മിയും, വസ്ത്രങ്ങള്‍ വലിച്ചു കീറി; വെട്ടിലായി സംവിധായകന്‍
തമിഴ് സിനിമാ ലോകത്തെക്കുറിച്ചുളള അറിയാക്കഥകള്‍ പങ്കുവെക്കുന്നതാണ് ബയില്‍വാന്‍ രംഗനാഥന്റെ വീഡിയോകള്‍. പലപ്പോഴും താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചടക്കം ബയില്‍വാന്‍ നടത്തുന്ന തുറന്ന് പറച്ചിലുകള്‍ വിവാദമായി മാറാറുണ്ട്. താരങ്ങളുടെ പ്രണയങ്ങളെക്കുറിച്ചും വിവാഹേതര ബന്ധങ്ങളെക്കുറിച്ചും തമ്മില്‍ തല്ലുകളെക്കുറിച്ചുമൊക്കെ ബയില്‍വാന്‍ വീഡിയോകൡലൂടെ സംസാരിക്കാറുണ്ട്.
മിക്കപ്പോഴും ബയില്‍വാന്‍ പറയുന്ന കഥകള്‍ ഗോസിപ്പുകളും കേട്ടറിവുകളുമായിരിക്കും. അതുകൊണ്ട് തന്നെ താരങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഈ വീഡിയോകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരാറുണ്ട്. എങ്കിലും ബയിന്‍വാന്റെ വീഡിയോകള്‍ക്ക് ധാരാള പ്രേക്ഷകരുണ്ട്. ഒരിക്കല്‍ നടിമാരായ സിമ്രന്‍, റായ് ലക്ഷ്മി, രംഭ എന്നിവര്‍ സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ കഥകള്‍ ബയില്‍വാന്‍ പറഞ്ഞിട്ടുണ്ട്.

''സിമ്രന്‍ അഭിനയിച്ച സിനിമയാണ് കിച്ച വയസ് 16. അത് സിമ്രന് മാര്‍ക്കറ്റ് കുറഞ്ഞിരുന്ന സമയമാണ്. പുതിയ സംവിധായകനാണ്. ആ സിനിമയില്‍ സിമ്രന് പറഞ്ഞ പ്രതിഫലം കൊടുക്കാത്തതാണോ അതോ സിമ്രന്‍ സഹകരിക്കാന്‍ തയ്യാറാകാത്തത് ആണോ എന്നറിയില്ല, പ്രശ്‌നങ്ങളുണ്ടായി. സിമ്രന്‍ സഹിക്കരിക്കാതെയായി. ഇതോടെ സിമ്രന്റെ പഴയ സിനിമകളിലെ രംഗങ്ങള്‍ ഉപയോഗിച്ച് സിനിമ പൂര്‍ത്തിയാക്കി. ഇതില്‍ ദേഷ്യപ്പെട്ട് സിമ്രന്‍ നിര്‍മ്മാതക്കളുടെ സംഘടനെ സമീപിച്ചു. എങ്ങനെയാണ് ആ പ്രശ്‌നം പരിഹരിച്ചതെന്ന് അറിയില്ല'' എന്നാണ് ബയില്‍വാന്‍ പറയുന്നത്.
തമിഴ് സിനിമാ ലോകത്തെ മിന്നും താരമാണ് സിമ്രന്‍. ഒരിടവേളയ്ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ് സിമ്രന്‍. മുംബൈ സ്വദേശിയായ സിമ്രന്‍ തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് താരറാണിയായി മാറുന്നത്. ഗുല്‍മോഹര്‍ ആണ് സിമ്രന്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിലൂടെ സിമ്രന്‍ ഹിന്ദിയിലേക്കും മടങ്ങിയെത്തി. നിരവധി സിനിമകളാണ് സിമ്രന്റേതായി അണിയറയിലുണ്ട്.
റായ് ലക്ഷ്മിയും രംഭയും തമ്മിലുള്ള വഴക്കിനെക്കുറിച്ചും ബയില്‍വാന്‍ രംഗനാഥന്‍ സംസാരിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ പരസ്യമായി കയ്യാങ്കളിയിലേക്ക് വരെ എത്തിയെന്നും വസ്ത്രങ്ങള്‍ വലിച്ച് കീറുന്ന സ്ഥിതിയിലേക്ക് വരെ എത്തിയെന്നും ബയില്‍വാന്‍ പറയുന്നുണ്ട്.

റായ് ലക്ഷ്മിയും രംഭയും നായികമാരായി എത്തിയ ചിത്രമാണ് ഒരു കാതലന്‍ ഒരു കാതലി. രണ്ട് പേരും ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതില്‍ മികവ് തെളിയിച്ചവരാണ്. ഒരു ദിവസം രണ്ട് പേരും സെറ്റില്‍ ഇരിക്കുകയാണ്. സീന്‍ റെഡിയായപ്പോള്‍ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറോട് പോയി വിളിക്കാന്‍ പറഞ്ഞു. എന്നാല്‍ രണ്ടു പേരും തയ്യാറായില്ല. പിന്നെ കാണുന്നത് ഇരുവരും വഴക്കിടുന്നതാണെന്നാണ് ബയില്‍വാന്‍ പറയുന്നത്.
വഴക്ക് കയ്യാങ്കളിയായി മാറി. വസ്ത്രങ്ങള്‍ കീറിപ്പറിച്ചു. പാടുപെട്ടാണ് രണ്ടു പേരേയും പിരിച്ചത്. ഇത് കണ്ട് സംവിധായകന്‍ ഭയന്നുപോയി. എന്താണ് കാരണമെന്ന് തിരക്കിയപ്പോള്‍ തങ്ങളില്‍ ആരാണ് പ്രധാന നായിക എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് എന്ന് മനസിലായി. ഇതിന് ശേഷം രണ്ട് പേരേയും വേറെ വേറെയായിട്ടാണ് ഷൂട്ട് ചെയ്തത്. രണ്ട് നായികമാരെ ഒരുമിച്ച് കൊണ്ടു വരുമ്പോള്‍ ഇതുപോലെയുള്ള ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ബയില്‍വാന്‍ പറയുന്നു. അതേസമയം ഈ കഥകള്‍ക്ക് പിന്നിലെ വസ്തുതകള്‍ എന്തെന്നറിയില്ല. താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.


Click it and Unblock the Notifications











