ഒരു വഞ്ചനാക്കേസ് മാത്രമല്ല, വേറെ പലതുമുണ്ട്; ചീത്തപ്പേര് കേൾക്കുന്നത് രജനിയും; താരപത്നിക്കെതിരെ ബയിൽവാൻ
വഞ്ചനാ കേസിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഭാര്യ ലത രജനികാന്തിനോട് നേരിട്ട് ഹാജരാകാൻ ബെംഗളൂരു കോടതി നിർദ്ദേശിച്ചത് അടുത്തിടെ വലിയ വാർത്തയായി മാറിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ലത രജനികാന്ത് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയിൽ ഹാജറായി ജാമ്യം എടുക്കുകയും ചെയ്തു. 2014 ൽ പുറത്തിറങ്ങിയ കൊച്ചടൈയാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചതായി ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസി നല്‍കിയ കേസിലാണ് ലത ഹാജരായത്.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 25,000 രൂപ പണമടച്ചുമാണ് കോടതി ലതയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെ ഇത് കെട്ടിച്ചമച്ച കേസ് ആണെന്ന് ആരോപിച്ച് ലത രംഗത്തെത്തിയിരുന്നു. എന്നെ സംബന്ധിച്ച് ഈ കേസ് നാണക്കേടും ദ്രോഹവുമാണ്. പ്രശസ്തിയിയുള്ള വ്യക്തികളെ ചൂഷണം ചെയ്യുക എന്നതിലപ്പുറമൊന്നുമില്ല. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ കൊടുക്കേണ്ടി വരുന്ന വിലയാണിത്. കേസ് വലുതല്ലെങ്കിലും വാര്‍ത്താശ്രദ്ധ വളരെ കൂടുതലായിരിക്കും. ഇവിടെ വഞ്ചന നടന്നിട്ടില്ലെന്നുമാണ് ലത പറഞ്ഞത്.

ഇപ്പോഴിതാ താരപത്നിക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. ലത രജനികാന്ത് സമാന രീതിയിൽ പലരെയും പറ്റിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരിൽ ചീത്ത പേര് കേൾക്കേണ്ടി വരുന്നത് രജനികാന്തിന് ആയെന്നും ബെയിൽവാൻ പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത രജനികാന്ത് പണം നൽകാതെ വന്നതോടെ തന്നെയാണ് അവർ കോടതിയെ സമീപിച്ചതെന്ന് ബെയിൽവാൻ രംഗനാഥൻ പറയുന്നു. 'ഏകദേശം പത്തു വർഷമായി ഈ കേസ് കോടതിയിൽ ഉണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ലതാ രജനികാന്തിനോട് കോടതി പലതവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ലത അതിനൊന്നും കാര്യമാക്കിയിരുന്നില്ല. പിന്നീട് കോടതി ലതയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്നാണ് ബെംഗളൂരു കോടതിയിൽ ഹാജരായത്,'
'ലത രജനികാന്ത് പർദ്ദ ധരിച്ചാണ് കോടതിയിൽ ഹാജരായതെന്ന് ചില പത്രങ്ങൾ എഴുതിയിരുന്നു. എന്നാൽ അതിനെ നിഷേധിച്ചുകൊണ്ട് ചൂട് കാരണം ധരിച്ചതാണെന്ന് ലത പറഞ്ഞു. ആറ് കോടി രൂപയുടെ പേരിലാണ് ഈ കേസ് നടക്കുന്നത്. ആറ് കോടി ലതയ്ക്ക് എളുപ്പത്തിൽ നൽകാം. എന്നാൽ അവൻ അത് ചെയ്യാൻ തയ്യാറാകുന്നില്ല. ലത രജനികാന്തിനെതിരെ ഇതുപോലെ നിരവധി കേസുകളുണ്ട്,'

'നേരത്തെ രജനികാന്തിന് തേനാംപേട്ടയിൽ ഒരു റെഡിമെയ്ഡ് ടെക്സ്റ്റൈൽ ഷോപ്പ് ഉണ്ടായിരുന്നു. അവർ ആ കെട്ടിടത്തിന് വാടക നൽകിയില്ല എന്നത് ഒരു കേസായി വന്നിരുന്നു. രജനികാന്ത് വിവാഹ മണ്ഡപത്തിന്റെ നികുതി കൃത്യമായി അടച്ചില്ല എന്നതും ഒരു കേസായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലത രജനികാന്ത് നടത്തുന്ന സ്‌കൂളിലെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല. അതിന്റെ പേരിൽ അവർ പണിമുടക്കിയിട്ടുണ്ട്. ലതാ രജനികാന്ത് ഇതുപോലെ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്,'
'ഇതിനെല്ലാം ചീത്തപ്പേര് കേൾക്കുന്നത് രജനികാന്ത് ആണ്. ഭാര്യ എപ്പോഴും ഭർത്താവിന് മുകളിലേക്ക് പോകാൻ പിന്തുണയ്ക്കുന്ന ഒരു സഹായമായിരിക്കണം. അല്ലാതെ മുകളിൽ നിന്നും വലിച്ചു താഴെ ഇടുന്ന ആളാകരുത്. എന്നാൽ അവർ ഇപ്പോൾ ചെയ്യുന്നത് അതാണ്. അവർക്ക് ഇതിന്റെ വെല്ല ആവശ്യവുമുണ്ടോ...?,' ബെയിൽവാൻ രംഗനാഥൻ പറയുന്നു.


Click it and Unblock the Notifications











