'വിക്രം ആരോഗ്യസ്ഥിതി മറച്ചുവെച്ചു!' വെളിപ്പെടുത്തലുമായി ബയൽവാൻ രംഗനാഥൻ; ആശങ്ക പ്രകടിപ്പിച്ച് ആരാധകർ!

തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിയാൻ വിക്രം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളും വിക്രമാണ്. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് പൊതുവെ കേരളത്തിൽ നിന്ന് ലഭിക്കാറുള്ളത്. എന്നാൽ അതിൽ മിക്ക താരങ്ങളെക്കാളും ഒരുപിടി മുകളിലാണ് വിക്രത്തിന് മലയാളികൾ നൽകിയിരിക്കുന്ന സ്ഥാനം. തുടക്കകാലത്ത് ഒരുപിടി മലയാള സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് വിക്രം.

തമിഴ് സിനിമയിലെ ഏറ്റവും ഡെഡിക്കേറ്റഡ് ആയ നടനായിട്ടാണ് വിക്രത്തിനെ വിശേഷിപ്പിക്കാറുള്ളത്. ഗംഭീര മേക്കോവറുകളിൽ എത്തി നടൻ ആരാധകരെ വിസ്‍മയിപ്പിക്കാറുണ്ട്. അടുത്തിടെയാണ് നടൻ തന്റെ 57-ാം ജന്മദിനം ആഘോഷിച്ചത്. ഈ പ്രായത്തിലും ശരീരം ഭാരത്തിൽ വലിയ മാറ്റം വരുത്തി ഒരു ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് വിക്രം ഇപ്പോൾ. അതിനിടെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ ഉൾപ്പെടെ നടൻ എത്തിയിരുന്നു.

vikram

അതിനിടെ വിക്രത്തിന്റെ കുറിച്ച് ബയൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. തമിഴ് സിനിമാലോകത്തെ മുൻനിര താരങ്ങളെ കുറിച്ചൊക്കെ വിവാദപരമായ പ്രസ്താവനകൾ നടത്തി ശ്രദ്ധനേടിയിട്ടുള്ള നടനാണ് ബയൽവാൻ രംഗനാഥൻ. വിക്രമിനെ പ്രശംസിച്ചു കൊണ്ടായിരുന്നു രംഗനാഥന്റെ വീഡിയോ. എന്നാൽ അതിൽ നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ് ആരാധകരിൽ ആശങ്ക ഉണർത്തിയിരിക്കുന്നത്.

വിക്രമിനെ പ്രശംസിച്ചു കൊണ്ടുള്ള വീഡിയോയിൽ ആരാണ് വിക്രം? നടന് മാതാപിതാക്കൾ വിക്രം എന്ന് പേരിട്ടതിനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. നടൻ വിക്രമിന്റെ യഥാർത്ഥ പേര് ജോൺ വിക്ടർ കെന്നഡി എന്നാണ്. വിക്രം എന്ന പേര് നൽകി നൽകി സിനിമാലോകത്തിന് പരിചയപ്പെടുത്തിയത് സംവിധായകൻ ശ്രീധറാണെന്ന് ബയൽവാൻ പറഞ്ഞു.

അതുപോലെ നടൻ വിക്രമിന്റെ അമ്മ രാജേശ്വരി ഹിന്ദുവും അച്ഛൻ വിനോദ് ക്രിസ്ത്യാനിയും ആയതിനാൽ രണ്ട് മതങ്ങളെയും നടൻ അംഗീകരിച്ചിട്ടുണ്ടെന്നും രണ്ടു മതങ്ങളിലും വിശ്വസിക്കുന്നുണ്ടെന്നും രംഗനാഥൻ പറഞ്ഞു. വിക്രമിന്റെ അമ്മ രാജേശ്വരി പ്രശസ്ത സംവിധായകനും നടനുമായ ത്യാഗരാജന്റെ അനുജത്തിയാണെന്നും അവർ ഡെപ്യൂട്ടി കളക്ടറായി വരെ ജോലി ചെയ്തിട്ടുണ്ടെന്നും ബെയൽവാൻ പറഞ്ഞു.

അമ്മാവൻ സിനിമാ മേഖലയിൽ നിന്നുള്ള ആളാണെങ്കിലും വിക്രം അദ്ദേഹത്തോടോ മകൻ പ്രശാന്തിനോടോ ഒന്നും സംസാരിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ മകനെ നടനാക്കാനുള്ള ശ്രമത്തിലാണ് വിക്രം ഇപ്പോഴെന്നും. മകൾ അക്ഷിതയെ കരുണാനിധിയുടെ കുടുംബത്തിലേക്ക് വിവാഹം കഴിച്ച് അയച്ചതിനെ കുറിച്ചും രംഗനാഥൻ പറഞ്ഞു.

vikram

സേതു, ഐ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് വേണ്ടി പല റിസ്കുകളും എടുത്തിട്ടുള്ള നടനാണ് വിക്രം. അടുത്തിടെ വിക്രമിന് ഹൃദയാഘാതം സംഭവിക്കുകയും നടൻ ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു എന്നും അത് വെളിപ്പെടുത്തിയിരുന്നില്ല എന്നുമാണ് രംഗനാഥൻ പറഞ്ഞത്. കഴിഞ്ഞ വർഷം പൊന്നിയുടെ സെൽവന്റെ ആദ്യഭാഗം പുറത്തിറങ്ങുന്നതിന് മുമ്പ് നടൻ വിക്രമിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

പിന്നീട് വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും അദ്ദേഹവുമായി അടുത്ത വ്യത്തങ്ങൾ അറിയിച്ചിരുന്നു. പൊന്നിയുടെ സെൽവന്റെ ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിലും വിക്രം പങ്കെടുത്തിരുന്നു. അതോടെ വിക്രമിന്റെ ആരോഗ്യനിലയിൽ ആശങ്കയിലായിരുന്ന ആരാധകർക്ക് ആശ്വാസത്തിലായി. എന്നാൽ ഇപ്പോൾ രംഗനാഥന്റെ പുതിയ വെളിപ്പെടുത്തൽ ആരാധകരിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

Read more about: vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X