ഭര്‍ത്താവിന്റെ ക്രൂരത മൂലം വിവാഹ മോചനം; രാഷ്ട്രീയക്കാരനുമായി രഹസ്യബന്ധം! സുകന്യയ്ക്ക് സംഭവിച്ചത്‌

തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലും നിറ സാന്നിധ്യമായി മാറിയ നടിയാണ് സുകന്യ. മികച്ചൊരു നര്‍ത്തകിയായ സുകന്യ തെന്നിന്ത്യന്‍ സിനിമയിലെ നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളും മുഹൂര്‍ത്തങ്ങളും സുകന്യ സമ്മാനിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകള്‍ക്ക് പുറമെ നിരവധി പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സുകന്യയെക്കുറിച്ചുള്ള നടനും മാധ്യമ പ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഘനാഥന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. വിവാഹ മോചനത്തിന് ശേഷം സുകന്യയ്ക്ക് മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഘനാഥന്റെ ആരോപണം. തിരൈ കുരല്‍ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രംഘനാഥന്റെ വെളിപ്പെടുത്തല്‍.

Sukanya

പെട്ടെന്നൊരു ദിവസം സുകന്യ അഭിനയം നിര്‍ത്തുകയും വിവാഹം കഴിച്ച് അമേരിക്കയ്ക്ക് പോവുകയും ചെയ്തു. പാടിയ വായും ആടിയ കാലും വെറുതെയിരിക്കില്ല എന്നാണ് പറയുക. നടിമാര്‍ക്ക് എവിടെ തിരിഞ്ഞാലും സേവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആളുകളുണ്ടാകും. റാണിയെ പോലെയായിരിക്കും ജീവിതം. എന്നാല്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ സുകന്യയുടെ ജീവതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയായി.

തന്റെ മാര്‍ക്കറ്റിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സുകന്യ കല്യാണം കഴിക്കുന്നതും അമേരിക്കയ്ക്ക് പോകുന്നതും. തന്റെ നാട്ടിലെ ആഢംബര ജീവിതം അവര്‍ക്ക് അവിടെ ജീവിക്കാന്‍ സാധിച്ചില്ല. എത്ര വലിയ ആളാണെങ്കിലും അവരവരുടെ ജോലി അവര്‍ തന്നെ ചെയ്യണം. ഇതിന് പുറമെ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും മോശം അനുഭവങ്ങളും സുകന്യയ്ക്ക് നേരിടേണ്ടി വന്നു. അദ്ദേഹം വിവാഹത്തിന് എതിരായിരുന്നുവെന്നാണ് രംഗനാഥന്‍ പറയുന്നത്.

അതോടെ സുകന്യ നാട്ടിലേക്ക് തിരികെ വന്നു. പോയത് പോലെ തന്നെ തിരിച്ചു വന്നു എന്ന് പറയുന്നതു പോലെയായിരുന്നു സുകന്യയുടെ തിരിച്ചു വരവ്. അമേരിക്കയില്‍ പോയതും തിരിച്ചു വന്നതും അതിവേഗമായിരുന്നു. പക്ഷെ വിവാഹ മോചനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. വിവാഹം അമേരിക്കയില്‍ വച്ച് നടന്നതിനാല്‍ ആ വിവാഹത്തിന് ഇന്ത്യയില്‍ നിയമസാധുതയില്ലായിരുന്നു. എന്തായാലും വിവാഹ മോചനത്തിന് ശേഷം സുകന്യ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി.

എന്നാല്‍ വിവാഹ ശേഷം അഭിനയിക്കുമ്പോള്‍ നടിമാര്‍ക്ക് മാര്‍ക്കറ്റ് കുറയും. അതേ അവസ്ഥയായിരുന്നു സുകന്യയായിരുന്നു. എങ്കിലും കുറേ സിനിമകളില്‍ നായികയായി സുകന്യ അഭിനയിച്ചു. സത്യരാജിനും കമല്‍ഹാസനുമൊക്കെ ഒപ്പം സുകന്യ അഭിനയിച്ചു. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചു. പൊതുവെ വിവാദങ്ങളൊന്നുമില്ലാത്ത കരിയറായിരുന്നു സുകന്യയുടേത്.

Sukanya

എന്നാല്‍ ഒരിക്കല്‍ സുകന്യയുടെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞുവെന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഗനാഥന്‍ പറയുന്നത്. അത് സത്യമാണോ എന്നറിയില്ല. എല്ലാവരും പറഞ്ഞിരുന്നുവെന്നും താനും കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അത് സത്യമാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഇയാള്‍ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ടെന്നും രംഘനാഥന്‍ പറയുന്നുണ്ട്.

സുകന്യയുടെ കരിയറില്‍ കേട്ട ഏക ഗോസിപ്പായിരുന്നു അത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാര്‍ക്കറ്റ് കുറഞ്ഞുവെന്നും രംഘനാഥന്‍ പറയുന്നു. പലരും സുകന്യയുടെ കരിയര്‍ നശിപ്പിച്ചുവെന്നും അവര്‍ ആരെന്ന് സുകന്യയ്ക്ക് അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ല സുകന്യ. താരം വളരെ സാധാരണമായ ജീവിതമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഒരിക്കല്‍ താനൊരു ഷോപ്പില്‍ വച്ച് സുകന്യയെ കണ്ടിരുന്നുവെന്നും രംഘനാഥന്‍ പറയുന്നു.

Read more about: sukanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X