'സ്ത്രീകൾ അത് ആഗ്രഹിക്കുന്നു, ഞാൻ അവരെ സന്തോഷിപ്പിക്കുന്നു'; ജെമിനി ഗണേശൻ പറഞ്ഞതിനെ കുറിച്ച് ബെയിൽവാൻ രംഗനാഥൻ

തമിഴകത്തെ വിവാദ താരമാണ് ബെയിൽവാൻ രംഗനാഥൻ. തമിഴ് സിനിമാ ലോകത്തെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തിയും പ്രമുഖ താരങ്ങളെ കുറിച്ചടക്കം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചും വിവാദങ്ങളിൽ നിറഞ്ഞിട്ടുള്ള ആളാണ് ബെയിൽവാൻ. നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥന്റെ വാക്കുകൾ പലപ്പോഴും തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ചില അഭിപ്രായ പ്രകടനങ്ങലും പരാമർശങ്ങളുമെല്ലാം ബെയിൽവാനെ തന്നെ തിരിഞ്ഞുകൊത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

എന്നാൽ വിവാദങ്ങളും വിമർശനങ്ങളുമൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് ബെയിൽവാൻ രംഗനാഥൻ. സ്വന്തം യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയുമൊക്കെയാണ് ബയിൽവാൻ രംഗനാഥൻ വെളിപ്പെടുത്തലുകൾ നടത്താറുള്ളത്. കൂടുതലും നടിമാർക്കെതിരെയാണ് ബെയിൽവാൻ രംഗത്തെത്താറുള്ളതെങ്കിലും നടന്മാരെയും വെറുതെ വിടാറില്ല. ഇപ്പോഴിതാ മുൻപൊരിക്കൽ തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടനായ ജെമിനി ഗണേശനെ കുറിച്ച് ബെയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

Bayilvan Ranganathan, Gemini Ganesan

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭശാലിയായ നടനായിരുന്നു ജെമിനി ഗണേശന്‍. അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യയിലെ സൂപ്പർ താരമായി തിളങ്ങി നിന്നിരുന്ന അദ്ദേഹം കാതല്‍ മന്നന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എംജിആര്‍, ശിവാജി ഗണേശന്‍ എന്നിവരുടെ കൂടെ അന്ന് കട്ടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ താരത്തിന് സാധിച്ചു. തമിഴ് സിനിമയിലെ ത്രീമൂര്‍ത്തികള്‍ എന്നായിരുന്നു മൂവരും അറിയപ്പെട്ടത്.

വെള്ളിത്തിരയിലെ സൂപ്പര്‍താരമായി തിളങ്ങി നിന്ന കാലത്ത് ജെമിനി ഗണേശന് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. എന്നാൽ ഒരു ബന്ധവും അധിക കാലം വിജയകരമായി മുന്നോട്ട് പോയിരുന്നില്ല. അങ്ങനെയുള്ള ജെമിനി ഗണേശന്റെ സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ചാണ് ബെയിൽവാൻ രംഗനാഥൻ സംസാരിക്കുന്നത്.

'സ്ത്രീ വിദ്വേഷം മൂലം സിനിമാ ജീവിതം നഷ്‌ടമായ അഭിനേതാക്കളെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. ശാരീരിക ആവശ്യങ്ങൾ എല്ലാവർക്കും പൊതുവായിട്ടുണ്ടാകുന്നതാണ്. എനിക്ക് സ്ത്രീകളോട് താൽപര്യമുണ്ട്, നിങ്ങൾക്കും ഉണ്ടാകും. അതിൽ സംശയമില്ല. താരങ്ങളെ സംബന്ധിച്ച് അവർക്ക് സ്ത്രീകളെ അന്വേഷിച്ച് പോകേണ്ട ആവശ്യമില്ല. സ്ത്രീകൾ അവരെ തേടി വരും.

ഇഷ്ട നായകൻ ആരാണെന്ന് ചോദിച്ചാൽ പെൺകുട്ടികളെല്ലാം പല നടന്മാരുടെയും പേരുകളാണ് പറയുക. എന്റെ നായകൻ എന്റെ ഭർത്താവാണെന്ന് ആരെങ്കിലും പറയുമോ? സിനിമയോട് അത്രയ്ക്ക് പാഷൻ ഉണ്ട്', ബെയിൽവാൻ രംഗനാഥൻ പറയുന്നു.

Bayilvan Ranganathan, Gemini Ganesan

'പ്രണയത്തിന്റെ രാജാവാണ് ജെമിനി ഗണേശൻ. അവ്വായ് ഷൺമുഖിയിൽ 30 ദിവസം ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഒരുപാട് സംസാരിക്കും. ഞാനും അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചിരുന്നു. അങ്ങനെ ഒരിക്കൽ സംസാരത്തിനിടെ, 'എന്തുകൊണ്ടാണ് അവർ നിങ്ങളെ പ്രണയത്തിന്റെ രാജാവ് എന്ന് വിളിക്കുന്നത്?' ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

'ഷൂട്ടിംഗ് നടക്കുമ്പോൾ പലപ്പോഴും ഫോൺ വിളിക്കാറുണ്ട്, ഞാൻ അടുത്തുണ്ട്, വന്ന് കാപ്പി കുടിക്കൂ', എന്നൊക്കെ പറഞ്ഞ്. ഞാൻ പോയി കാപ്പി കുടിച്ച് അവരെ തൃപ്തിപ്പെടുത്തി മടങ്ങും. സ്ത്രീകൾ അത് ആഗ്രഹിക്കുന്നു, ഞാൻ അവരെ സന്തോഷിപ്പിക്കുന്നു. എന്റെ സിനിമ കാണാൻ അവർ പണം നൽകുന്നു. ഞാൻ അവരെ സന്തോഷിപ്പിക്കുന്നതിൽ എന്താണ് തെറ്റ്? അത് പാപമല്ല പുണ്യമാണ്,' എന്നാണ് ജെമിനി ഗണേശൻ എന്നോട് പറഞ്ഞത്. അദ്ദേഹം എത്ര വിവാഹം കഴിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ്', ബെയിൽവാൻ രംഗനാഥൻ പറഞ്ഞവസാനിപ്പിച്ചു.

More from Filmibeat

Read more about: gemini ganesan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X