രജനി പച്ചയ്ക്കാണ് അടിക്കുക, കമല്‍ എത്ര കുടിച്ചാലും നാല് മണിക്ക് എണീക്കും; ഡബ്ബിംഗില്‍ മദ്യപിക്കുന്ന നടന്‍!

നടനും മാധ്യമപ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഗനാഥന്‍ സോഷ്യല്‍ മീഡിയയിലെ വിവാദ താരമാണ്. തമിഴ് സിനിമയിലെ താരങ്ങളെക്കുറിച്ച് നടത്തിയ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകളും ആരോപണങ്ങളുമാണ് ബയില്‍വാന്‍ രംഗനാഥനെ വാര്‍ത്തകളിലെ വിവാദ നായകനാക്കുന്നത്. രജനീകാന്തും കമല്‍ഹസാനുമടക്കം തമിഴ് സിനിമയിലെ ഒട്ടു മിക്ക താരങ്ങളെക്കുറിച്ചും ബയില്‍വാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

സിനിമയുടെ പിന്നാമ്പുറകഥകള്‍ എന്ന നിലയിലാണ് ബയില്‍വാന്‍ ഓരോ കഥയും പങ്കുവെക്കുന്നത്. ചിലതൊക്കെ ആരാധകരെ ഞെ്ട്ടിക്കുന്ന കഥകളാകും. താരങ്ങളുടെ ആരുമറിയാത്ത അവിഹിതകഥകള്‍ മുതല്‍ ദുശ്ശീലങ്ങള്‍ വരെ ബയില്‍വാന്‍ വീഡിയോകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മിക്കപ്പോഴും ഇതൊന്നും യാതൊരു അടിസ്ഥാനവുമുണ്ടാകില്ല. അതുകൊണ്ട് തന്നെ കനത്ത വിമര്‍ശനങ്ങളും ബയില്‍വാന് നേരിടേണ്ടി വരാറുണ്ട്.

Bayilvan Ranganathan

ഒരിക്കല്‍ തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പസ്റ്റാര്‍ ആയ രജനീകാന്തിനെതിരേയും ഗുരുതര ആരോപണങ്ങള്‍ ബയില്‍വാന്‍ ഉയര്‍ത്തിയിരുന്നു. രജനീകാന്ത് വെള്ള നിറത്തിലുള്ളതൊന്നും കഴിക്കില്ലെന്നാണ് ഒരിക്കല്‍ ബയില്‍വാന്‍ പറഞ്ഞത്. ചോറും പാലും തൈരുമൊന്നും രജനീകാന്ത് അതിനാല്‍ കഴിക്കില്ലെന്നാണ് ബയില്‍വാന്‍ പറയുന്നത്.

രജനീകാന്തിന്റെ മദ്യപാന ശീലത്തെക്കുറിച്ചും ബയില്‍വാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. രജനീകാന്ത് മദ്യപിക്കുമ്പോള്‍ സൈഡ് ഡിഷ് ഉണ്ടാകില്ലെന്നാണ് ബയില്‍വാന്‍ പറഞ്ഞത്. രജനീകാന്ത് ഒരിക്കല്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അതിഥികള്‍ക്ക് മദ്യം നല്‍കിയതും സൈഡ് ഡിഷ് ഇല്ലാതെയായിരുന്നു. ചോദിച്ചപ്പോള്‍ ഇതാണ് രജിനി സ്‌റ്റൈല്‍ എന്നായിരുന്നു തനിക്ക് കിട്ടിയ മറുപടിയെന്നാണ് ബയില്‍വാന്‍ പറയുന്നത്. പിന്നീട് തങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുത്തെന്നും ബയില്‍വാന്‍ പറയുന്നു.

അതേസമയം തന്റെ മദ്യപാന ശീലത്തെക്കുറിച്ച് നേരത്തെ രജനീകാന്ത് തന്നെ തുറന്ന് പറഞ്ഞിരുന്നു. തനിക്ക് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാന ശീലമെന്നാണ് രജനീകാന്ത് പറയുന്നത്. കണ്ടക്ടറായിരുന്ന കാലത്ത് തുടങ്ങിയ ശീലമാണ്. എന്നും മദ്യപിക്കുമായിരുന്നു. അതിനാല്‍ തനിക്ക് ഒരുപാട് നഷ്ടങ്ങള്‍ വന്നിട്ടുണ്ട്. പിന്നീട് തന്റെ ഭാര്യ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ മാറിയതെന്നും ഭാര്യയാണ് തന്നെ മാറ്റിയതെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

കമല്‍ഹാസന്‍ കഴിക്കാത്ത നോണ്‍ വെജ് ഇല്ലെന്നാണ് ബയില്‍വാന്‍ പറയുന്നത്. അതേസമയം വളരെ അടുത്ത സുഹൃത്തുക്കളുടെ കൂടെ മാത്രമേ കമല്‍ഹാസന്‍ മദ്യപിക്കാറുള്ളൂവെന്നും ബയില്‍വാന്‍ പറയുന്നു. എത്ര മദ്യപിച്ചാലും രാവിലെ നാല് മണിയ്ക്ക് തന്നെ എഴുന്നേറ്റ് കമല്‍ വ്യായാമം ചെയ്യുമെന്നും ബയില്‍വാന്‍ പറയുന്നു.

Bayilvan Ranganathan

മുതിര്‍ന്ന നടന്‍ ഗൗണ്ടമണിയുടെ മദ്യപാനത്തെക്കുറിച്ചും ബയില്‍വാന്‍ സംസാരിച്ചിട്ടുണ്ട്. ഗൗണ്ടമണി ഡബ്ബിംഗിന് വരുമ്പോള്‍ മദ്യപിച്ചിട്ടായിരിക്കും ടേക്ക് എടുക്കുക എന്നാണ് ബയില്‍വാന്‍ പറയുന്നത്. താനത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഷര്‍മിലിയും അങ്ങനെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഡബ്ബ് ചെയ്യുമ്പോള്‍ ഗൗണ്ടമണിയുടെ ശബ്ദം പതറില്ലായിരുന്നുവെന്നും ബയില്‍വാന്‍ പറയുന്നു.

ഇങ്ങനെ പലതരത്തിലുള്ള വിവാദ പ്രസ്താവനകളും ബയില്‍വാന്‍ രംഗനാഥന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മിക്ക പ്രസ്താവനകള്‍ക്കും തെളിവുകളോ അടിസ്ഥാനമോ ഒന്നും കാണില്ല. അതുകൊണ്ട് തന്നെ ആരാധകരില്‍ നിന്നും കണക്കിന് വിമര്‍ശനവും മറുപടിയും കിട്ടാറുണ്ട്. എന്നാല്‍ ബയില്‍വാന്‍ ഇപ്പോഴും തന്റെ തുറന്നു പറച്ചിലുകല്‍ തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X