നിയമപരമായി മൂന്ന് ഭർത്താക്കന്മാർ! ഐശ്വര്യ കൂടെയില്ല; ലക്ഷ്മിയുടെ ജീവിതത്തെ കുറിച്ച് ബയിൽവാൻ രംഗനാഥൻ, വിമർശനം!
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു ലക്ഷ്മി. 70കളിലും 80കളിലും നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമാ പ്രേമികൾക്കിടയിൽ മികച്ച നടിയായി പേരെടുക്കുകയായിരുന്നു ലക്ഷ്മി. 70കളിൽ യുവതാരമായി തിളങ്ങി നിന്ന ലക്ഷ്മിക്ക് 80കളിലാണ് കൂടുതൽ നായികാ വേഷങ്ങൾ ലഭിക്കുന്നത്. അഭിനയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച നടിയായാണ് ലക്ഷ്മിയെ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ലക്ഷ്മി ഒരുപോലെ തിളങ്ങി.
1968ൽ ജീവനാംസം എന്ന ചിത്രത്തിലൂടെ സംവിധായകൻ മല്ല്യം രാജഗോപാലാണ് ലക്ഷ്മിയെ ചലച്ചിത്രലോകത്തേക്ക് പരിചയപ്പെടുത്തിയത്. അന്ന് പതിനാറ് വയസ് മാത്രമാണ് ലക്ഷ്മിയുടെ പ്രായം. ലക്ഷ്മിയുടെ അച്ഛൻ യരഗുഡിപ്പാടി വരത റാവുവും അമ്മ കുമാരി രുക്മണിയും സിനിമാ മേഖലയിൽ പ്രവർത്തിച്ചവരാണ്. അച്ഛൻ വരദ റാവു നിരവധി സിനിമകളിൽ അഭിനയിക്കുകയും സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരുപിടി സിനിമകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ലക്ഷ്മിയുടെ അമ്മ രുക്മിണി തമിഴകത്തെ അറിയപ്പെടുന്ന നടിയായിരുന്നു. അതുകൊണ്ട് തന്നെ ലക്ഷ്മിയും സ്വാഭാവികമായി സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമകൾക്ക് പുറമെ മിനിസ്ക്രീൻ പരമ്പരകളിലും റിയാലിറ്റി ഷോകളിലുമെല്ലാം ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. ടെലിവിഷൻ ഷോകളിൽ അവതാരകയായും തിളങ്ങി. പ്രായം 70 കടന്നെങ്കിലും ഇന്നും അഭിനയത്തിൽ സജീവമായി നിൽക്കുകയാണ് താരം. അതിനിടെ ലക്ഷ്മിയെ കുറിച്ച് തമിഴ് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ നടത്തിയ പരാമർശങ്ങൾ തമിഴ് സിനിമാ ലോകത്ത് ചർച്ചയാവുകയാണ്.
വിവിധ നടി നടന്മാരെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകൾ നടത്തുകയും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പൊതു ഇടങ്ങളിൽ സംസാരിക്കുകയും ചെയ്തിട്ടുള്ള ബയിൽവാൻ രംഗനാഥൻ, നടി ലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ് സംസാരിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ മൂന്ന് വിവാഹങ്ങളെ കുറിച്ച് ബയിൽവാൻ പറയുന്നു. 'ആദ്യകാലത്ത് മുൻനിര താരമായി തിളങ്ങി നിൽക്കെ സേലം സ്വദേശിയായ ഭാസ്‌കറിനെ ലക്ഷ്മി വിവാഹം ചെയ്തു. ആ ബന്ധത്തിൽ ജനിച്ച മകളാണ് നടി ഐശ്വര്യ ഭാസ്കർ',
'അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാസ്‌കറുമായി വേർപിരിഞ്ഞ ലക്ഷ്മി പിന്നീട് മോഹനെ വിവാഹം കഴിച്ചു. കുറച്ചു വർഷം അദ്ദേഹത്തോടൊപ്പം ജീവിച്ച ശേഷം ടാറ്റ പറഞ്ഞ് ശിവചന്ദ്രനെ വിവാഹം കഴിച്ചു. അങ്ങനെ നടി ലക്ഷ്മിക്ക് നിയമപരമായി മൂന്ന് ഭർത്താക്കന്മാരുണ്ട്. മകൾ ലക്ഷ്മി അമ്മയുടെ അടുത്ത് നിന്ന് മാറിയാണ് താമസം. പിതാവ് ഭാസ്‌കറിന്റെ ഉടമസ്ഥതയിലുള്ള ദിനഗറിലെ ഫ്‌ളാറ്റിലാണ് ഐശ്വര്യയും മകളും താമസിക്കുന്നത്', ബയിൽവാൻ പറയുന്നു.

അതേസമയം എഴുപതുകാരിയായ നടിയെപ്പോലും അധിക്ഷേപിക്കുന്ന തരത്തിൽ അവരുടെ വ്യക്തിജീവിതം തുറന്നുപറഞ്ഞ ബയിൽവാനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. അടുത്തിടെ തന്റെ ഇപ്പോഴത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ 37 വർഷമായി ശിവചന്ദ്രനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് നടി. വിവാഹം കഴിഞ്ഞിട്ട് 37 വര്‍ഷമായെങ്കിലും, പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും താനും ഭർത്താവും ഇന്നുവരെ വഴക്കിട്ടിട്ടില്ലെന്നാണ് ലക്ഷ്മി അടുത്തിടെ വെളിപ്പെടുത്തിയത്.
തന്നെ ചിരിപ്പിക്കുന്നതാണ് ഭർത്താവിന് ഏറ്റവും ഇഷ്ടം. കഴിഞ്ഞ 37 വര്‍ഷവും അദ്ദേഹം എന്നെ ചിരിപ്പിച്ചു. ഭര്‍ത്താവ് എന്നതിനപ്പുറം നല്ല ഒരു സുഹൃത്താണ് അദ്ദേഹം. ഇതുപോലൊരു സുഹൃത്തിനെ ആര്‍ക്കും കിട്ടില്ല. അക്കാര്യത്തില്‍ താൻ ഭാഗ്യവതിയാണ് എന്നായിരുന്നു ലക്ഷ്മിയുടെ വാക്കുകൾ. ഇത് വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications