ഈ സിനിമയും പരാജയപ്പെട്ടാൽ ഇനി ഈ പണിക്കില്ല! തൃഷ അന്ന് തീരുമാനിച്ചു; വെളിപ്പെടുത്തി ബയിൽവാൻ രംഗനാഥൻ

തെന്നിന്ത്യൻ സിനിമയിലെ സൗന്ദര്യ റാണിയാണ് തൃഷ കൃഷ്‍ണൻ. പ്രായം നാല്പതായെങ്കിലും ഇരുപതുകാരിയുടെ സൗന്ദര്യത്തോടെയും ചുറുചുറുക്കോടെയും ഇപ്പോഴും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും തൃഷയെ എന്നും ചേർത്ത് പിടിച്ചത് തമിഴ് പ്രേക്ഷകരാണ്. കരിയറിൽ മോശം ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും ആ സ്നേഹം തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് തൃഷ തന്നെ പറഞ്ഞിട്ടുണ്ട്.

മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന്റെ വിജയത്തിൽ തിളങ്ങി നിൽക്കുകയാണ് തൃഷ ഇപ്പോൾ. കുന്ദവിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലിയോ, റാം എന്നിങ്ങനെ വമ്പൻ സിനിമകളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. എന്നാൽ തുടർച്ചയായുള്ള പരാജയങ്ങൾ തളർത്തിയ ഒരു സമയം തൃഷയുടെ കരിയറിൽ ഉണ്ടായിട്ടുണ്ട്. സിനിമ ഉപേക്ഷിക്കുമെന്ന് പോലും താരം പറയുകയുണ്ടായി. അതേക്കുറിച്ച് നടനും സിനിമ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

trisha bayilvan ranganathan

തൃഷയുടെ തുടക്കകാലത്ത് ഒരു വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് ഇനിയും തന്റെ സിനിമ പരാജയപ്പെട്ടാൽ സിനിമ ഉപേക്ഷിക്കുമെന്ന് നടി പറഞ്ഞത്. ബയിൽവാൻ രംഗനാഥൻ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. സിമ്രാനും പ്രശാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോഡി ആയിരുന്നു തൃഷയുടെ ആദ്യ ചിത്രം. ഇതിൽ സിമ്രാൻ അവതരിപ്പിച്ച ഗായത്രി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് തൃഷ അഭിനയിച്ചത്. വളരെ കുറച്ചു സീനുകൾ മാത്രമാണ് തൃഷയ്ക്ക് ഉണ്ടായിരുന്നത്.

ഇതിനു ശേഷം മൗനം പേസിയാതെ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. വ്യത്യസ്തമായ കഥ ആയിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. തുടർന്ന് മനസെല്ലാം എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ സിനിമയും പരാജയപ്പെട്ടു. തുടർച്ചയായി രണ്ട് ഫ്ലോപ്പുകൾ സംഭവിച്ചതോടെ രാശിയില്ലാത്ത നടിയായി തൃഷ മുദ്രകുത്തപ്പെട്ടു. ആ സമയത്താണ് ഹരി സംവിധാനം ചെയ്ത, വിക്രം നായകനായ സാമി എന്ന സിനിമയിലേക്ക് തൃഷയ്ക്ക് അവസരം ലഭിക്കുന്നത്.

തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടിട്ടും എന്തിനാണ് തൃഷയെ സിനിമയിൽ കാസ്റ്റ് ചെയ്തതെന്ന് ഹരിയോട് ചോദ്യം ഉയർന്നു. തൃഷ ബ്രാഹ്മണ സമുദായത്തിൽ പെട്ടവളായതിനാൽ ഈ ചിത്രത്തിന് അനുയോജ്യയാകുമെന്നായിരുന്നു സംവിധായകന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് തൃഷയോട് ഒരു വാർത്താസമ്മേളനത്തിൽ ചെയ്ത സിനിമകൾ പരാജയപ്പെട്ടല്ലോ ഈ ചിത്രം വിജയിക്കുമോ എന്ന് മാധ്യമപ്രവർത്തകൻ ചോദിക്കുന്നത്.

trisha

അൽപം രോഷത്തിൽ ആയിരുന്നു അന്ന് തൃഷയുടെ മറുപടി. സിനിമ വിജയിക്കും ഇല്ലെങ്കിൽ താൻ സിനിമ ഉപേക്ഷിക്കുമെന്ന് തൃഷ പറഞ്ഞുവെന്ന് ബയിൽവാൻ രംഗനാഥൻ പറയുന്നു. എന്നാൽ സാമി വിജയിച്ചു. പിന്നീട് തമിഴിൽ നിന്നും തെലുങ്കിൽ നിന്നെല്ലാം കൂടുതൽ അവസരങ്ങൾ തൃഷയെ തേടിയെത്തി. അതിനിടെ പ്രണയ തകർച്ചകളും വിവാഹം മുടങ്ങിയതുമടക്കം നിരവധി പരീക്ഷണങ്ങളും തൃഷയ്ക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നു.

നല്ല സിനിമകൾ ലഭിക്കാത്തതിനെ തുടർന്ന് ചെറിയ ഇടവേളകളും തൃഷയുടെ കരിയറിൽ ഉണ്ടായി. പിന്നീട് 96 എന്ന സിനിമയാണ് നടിയ്ക്ക് കരിയറിൽ വലിയൊരു വഴിത്തിരിവ് നൽകിയത്. ചിത്രം സൂപ്പർ ഹിറ്റായി മാറി. അതിനു പിന്നാലെയാണ് പൊന്നിയിൻ സെൽവന്റെ വിജയവും. ഏകദേശം 22 വർഷമായി തൃഷ സിനിമയിൽ സജീവമാണ്. ഇതിനിടെ നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടിട്ടും ഇപ്പോഴും നായികയായി തിളങ്ങി നിൽക്കുന്ന തൃഷയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചു കൊണ്ടാണ് ബയിൽവാൻ രംഗനാഥൻ വീഡിയോ അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X