Don't Miss!
- News
മലപ്പുറവും വയനാടും അടക്കം 60 മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് ബിജെപി; പ്രത്യേക കാമ്പെയ്ൻ
- Automobiles
ആക്ടിവയിൽ ഒതുക്കില്ല, H-സ്മാർട്ട് ഫീച്ചർ ഗ്രാസിയ, ഡിയോ മോഡലുകളിലേക്കും എത്തിക്കുമെന്ന് ഹോണ്ട
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Sports
IND vs NZ: സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമറിയില്ല, മധ്യനിരയില്‍ ഇഷാന് വേണ്ട!
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
വിജയ് മറ്റുള്ളവരെ ഉപദേശിക്കുന്നു, പക്ഷെ സ്വയം പാലിക്കാനുള്ള മിടുക്കില്ല; ദളപതിക്കെതിരെ നടന്
തമിഴ് സിനിമയുടെ ദളപതിയാണ് വിജയ്. കേരളത്തില്‍ വിജയോളം ആരാധക പിന്തുണയുള്ളൊരു ഇതര ഭാഷാ താരം വേറെയുണ്ടാകില്ല. വിജയിയുടെ ഓരോ സിനിമകള്‍ക്കായും ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. തീയേറ്ററുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പൂരപ്പറമ്പായി മാറും. ഇപ്പോഴിതാ പുതിയ വിജയ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകര്‍.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വാരിസ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ട്രെയിലര്‍ ട്രെന്റിംഗായി മാറുകയും ചെയ്തു. മില്യണ്‍ കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ ട്രെയിലര്‍ വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം ട്രെയിലര്‍ പുറത്ത് വന്നതോടെ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

വിജയ് ചിത്രങ്ങളുടെ പഴയ ഫോര്‍മാറ്റ് തന്നെയാണ് വാരിസിലേതെന്നാണ് പ്രധാന വിമര്‍ശനം. തെലുങ്ക് ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്. ചിത്രത്തിലെ സംഗീതവും വിമര്‍ശിക്കപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി വിജയ് ആരാധകരാണ് തങ്ങളുടെ നിരാശ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഇതിനിടെ ഇപ്പോഴിതാ നടന് ബയില്‍വാന്‍ രംഗനാഥനും സിനിമയ്ക്കും വിജയ്ക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. യൂട്യൂബ് വീഡിയോയിലൂടെയാണ് രംഗനാഥന്റെ വിമര്‍ശനം. വാരിസ് ഒരു എന്റര്ടെയ്നര് സിനിമയ്ക്കുളള എല്ലാ ചേരുവകളുമുള്ള സിനിമയാണെന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നതെന്നും ചിത്രം ബോക്സ് ഓഫീസില്‍ വിജയ്ക്ക് വിജയം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ ശേഷമാണ് രംഗനാഥന് വിമര്‍ശനത്തിലേക്ക് കടക്കുന്നത്.

ട്രെയിലറിലെ പാട്ടിനെയാണ് രംഗനാഥന് ആദ്യം വിമര്‍ശിക്കുന്നത്. വാ തലൈവാ വാ, നീയെ തുണ എന്ന് തുടങ്ങുന്ന പാട്ടിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. ഇതെന്ത് പാട്ടാണ്? വിജയ് സ്വയം തലൈവനായി പ്രഖ്യാപിച്ചോ? നമ്മള്‍ക്ക് എന്താണ് ചെയ്യാനുള്ളത്? എന്നൊക്കെയാണ് രംഗനാഥന് ചോദിക്കുന്നത്. അതേസമയം ചിത്രത്തിലെ കുടുംബത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളേയും അദ്ദേഹം വിമര്‍ശിക്കുന്നത്.
സമ്പന്നരായ കൂട്ടുകുടംബത്തിന്റെ കഥയാണ് വാരിസ് പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നത്. കൂട്ടുകുടുംബമായി കഴിയുന്നതിന്റെ മഹിമയും ചിത്രം പറയുന്നുണ്ട്. സ്വയം നേതാവായി കാണുന്ന നടന് നല്ല കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. കൂട്ടുകുടുംബമായി കഴിയാന്‍ പറയുന്നു, അനിയന്മാര്ക്കും അനിയത്തിമാര്‍ക്കും മറ്റുള്ളവര്‍ക്കും ഉപദേശം നല്‍കുന്നത്. എന്നാല്‍ വിജയ് പോലും തന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെന്നാണ് രംഗനാഥന്റെ വിമര്‍ശനം.

വിജയിയുടെ അച്ഛന് മകനോട് സ്നേഹമുണ്ട്. എന്നാല്‍ മകന് തിരിച്ച് ആ സ്നേഹം കാണിക്കുന്നില്ലെന്ന് രംഗനാഥന് പറയുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ അതൊക്കെ മാറിയേക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്. ടീനേജറുടെ അച്ഛനായ വിജയ് ചിത്രത്തില്‍ ടീനേജറായിട്ടാണ് ഇപ്പോഴും അഭിനയിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. രംഗനാഥന്റെ വീഡിയോ വിജയ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. പതിവുപോലെ വിവാദങ്ങളോട് പ്രതികരിക്കാതെ അവഗണിക്കുകയാണ് വിജയ്.
വംശി പാഡിപള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഇരുവരും ആദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്. എസ് തമന് ആണ് സംഗീത സംവിധാനം. ജനുവരി 11 നാണ് സിനിമയുടെ റിലീസ്. ശരത്കുമാര്, പ്രഭു, പ്രകാശ് രാജ്, ഖുശ്ബു, ജയസുധ, യോഗി ബാബു, സംഗീത ക്രിഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വാരിസിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. നേരത്തെ ഇരുവരും മാസ്റ്റര്‍ എന്ന സിനിമയ്ക്കായി കൈ കോര്‍ത്തിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. അതിനാല്‍ ഈ ജോഡി വീണ്ടും ഒരുമിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്. ഇത്തവണ പൂര്‍ണമായും ലോകേഷ് ചിത്രമായിരിക്കും ഒരുക്കുക എന്നാണ് സംവിധായകന് തന്നെ പറഞ്ഞിരിക്കുന്നത്.