എനിക്ക് നടക്കാൻ കഴിയില്ലെന്ന്! വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം; ബബ്ലുവിനെതിരെ ബെയിൽവാൻ രംഗനാഥൻ

നടൻ ബബ്ലൂ പൃഥിരാജിന്റെയും ഭാര്യ രുക്മിണി ശീതളിന്റെയും വേർപിരിയൽ തമിഴകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ഒരു വർഷം മുൻപ് വിവാഹിതരായ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങളുടെ തുടക്കം. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ നടൻ തയ്യാറായിട്ടില്ല.

അടുത്തിടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകിയെങ്കിലും വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വന്നപ്പോൾ ബബ്ലൂ പൃഥ്വിരാജ് അതിൽ നിന്നൊക്കെ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് ബബ്ലൂ പൃഥിരാജ് തന്നേക്കാൾ 33 വയസ് കുറവുള്ള ശീതളിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ബബ്ലൂവിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോവുകയായിരുന്നു താരം. അതിനിടെയാണ് ഇപ്പോഴത്തെ വേർപിരിയൽ അഭ്യൂഹം.

Babloo Prithiveeraj

വേർപിരിയൽ അഭ്യൂഹം ശക്തമായതോടെ സോഷ്യൽ മീഡിയയിലടക്കം നിരവധി പേർ പ്രതികരണവുമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടൻ ബെയിൽവാൻ രംഗനാഥൻ ഇവരുടെ വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചത് വാർത്തയായി മാറിയിരുന്നു. അതിനു പിന്നാലെ ബെയിൽവനെതിരെ ബബ്ലൂ രംഗത്തെത്തുകയും ചെയ്തു. ശീതളിനെ ശാരീരികമായി തൃപ്തിപ്പെടുത്താൻ കഴിയാതിരുന്നതാണ് തങ്ങളുടെ വിവാഹമോചനത്തിന് കാരണമെന്ന ബെയിൽവാന്റെ പരാമർശത്തിന് എതിരെയാണ് ബബ്ലൂ പ്രതികരിച്ചത്.

ഒന്നല്ല, നാൽപത് സ്ത്രീകളെ തൃപ്തിപ്പെടുത്താൻ തനിക്ക് കഴിയുമെന്ന് പറഞ്ഞ ബബ്ലൂ, നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ബെയിൽവാനെന്നും അങ്ങനെയൊരാളാണ് ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്ന അനാവശ്യ കാര്യങ്ങൾ വിളിച്ചുപറയുന്നതെന്നും പറഞ്ഞു. ഇപ്പോഴിതാ ബബ്ലൂവിന്റെ ആ പരാമർശത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബെയിൽവാൻ രംഗനാഥൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

"പലരും ബബ്ലുവിനെ കുറിച്ച് സംസാരിച്ചു, എന്നാൽ ഞാൻ പറഞ്ഞത് മാത്രം അദ്ദേഹം പരാമർശിക്കുകയും എന്നെ അപമാനിക്കുകയും ചെയ്തു. എനിക്ക് മര്യാദക്ക് നടക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ബബ്ലു കളിയാക്കി. ഇപ്പോൾ എനിക്ക് 72 വയസ്സായി, ഈ പ്രായത്തിൽ ഞാൻ നടക്കുന്നത് തന്നെ വലിയ കാര്യമാണ്. നന്നായി വർക്ക് ഔട്ട് ചെയ്‌ത് സിക്‌സ് പാക്ക് ബോഡിയും കാണിച്ചു നടക്കുന്നത് കൊണ്ട് നിങ്ങൾ വലിയ ആളാണെന്ന് ഞങ്ങൾ സമ്മതിക്കണോ? വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇനി ഞാൻ നിങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാം.

Babloo Prithiveeraj

ബബ്ലു തന്റെ സുഹൃത്ത് ബീനയെ ആണ് ആദ്യം വിവാഹം കഴിക്കുന്നത്. ബബ്ലു വലിയ ദേഷ്യക്കാരനായിരുന്നു. ഇയാളുടെ അടിക്കടിയുള്ള ദേഷ്യം ഭാര്യയുമായുള്ള തർക്കങ്ങൾക്ക് കാരണമായി. അതിനു ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. ഇതിനെക്കുറിച്ച് പല സൈറ്റുകളിലും വാർത്തകളുണ്ട്. എന്നാൽ തെളിവ് സഹിതം കാര്യങ്ങൾ പറഞ്ഞതിനാണ് ബബ്ലുവിന് എന്നോട് ദേഷ്യം. ഇത് ന്യായമാണോ?

ഒരു ഷോയിൽ വെച്ചാണ് ബബ്ലു ശീതളിനെ കണ്ടുമുട്ടിയത്, ശീതൾ തന്റെ പ്രണയം പറഞ്ഞപ്പോൾ ബബ്ലുവിന് നാണമായിരുന്നു, എന്നാൽ പിന്നീട് അയാൾ പ്രണയം സ്വീകരിച്ചു. തുടർന്ന് ഇരുവരും ലിവിങ് റിലേഷനിലായി. ഒരിക്കൽ ഇരുവരും ഒരു ഹോട്ടലിൽ പോയി ആഘോഷിച്ചു. അതിന് ശീതളാണ് ഒരു ലക്ഷം രൂപ നൽകിയത്. ഇതൊക്കെ ബബ്ലു തന്നെ ഓരോ വീഡിയോകളിലും പറയുന്നുണ്ട്. ഇങ്ങനെ എല്ലാ തെറ്റുകളും ചെയ്തിട്ട് എന്നോട് ദേഷ്യപ്പെട്ടിട്ട് എന്ത്‌ കാര്യം? വീണ്ടും വീണ്ടും തെറ്റുകൾ ചെയ്ത് കൂട്ടാതിരിക്കുക," ബെയിൽവാൻ രംഗനാഥൻ വീഡിയോയിൽ പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X