ഷക്കീലയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു! റിച്ചാര്‍ഡിനെ ഇനിയാരും വിശ്വസിക്കില്ലെന്ന് ബയില്‍വാന്‍
കഴിഞ്ഞ ദിവസമായിരുന്നു തന്റെ പ്രണയങ്ങളെക്കുറിച്ച് നടി ഷക്കീല വെളിപ്പെടുത്തല്‍ നടത്തിയത്. നടി ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചടക്കം ഷക്കീല തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ഷക്കീലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബയില്‍വാന്‍ രംഗനാഥന്‍. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ബയില്‍വാന്‍ രംഗത്തെത്തിയത്.
മലയാള സിനിമയെ തന്നെ ഇളക്കി മറിച്ച നടിയാണ് ഷക്കീല. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം അഭിനയിച്ച സിനിമകള്‍ പൊട്ടി പാളീസായി. പക്ഷെ ഷക്കീല അഭിനയിച്ച സിനിമയൊക്കെ വന്‍ ലാഭമാണ് നേടിയത്. മലയാളത്തില്‍ ബിറ്റ് സിനിമ എന്നാല്‍ ഷക്കീലയാണ്. എവിഎം ബംഗ്ലാവിലായിരുന്നു ഷൂട്ട് നടന്നിരുന്നു. ഇപ്പോള്‍ അമ്മയെന്നും പെരിയമ്മയെന്നുമാണ് ഷക്കീലയെ വിളിക്കുന്നത്. സന്തോഷം. ഒരു നടിയ്ക്ക് സ്‌നേഹം കിട്ടുന്നതില്‍ നമ്മള്‍ സന്തോഷിക്കണമെന്ന് ബയില്‍വാന്‍ പറയുന്നു.

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നുണ്ട് ഷക്കീല. അവരുടെ അമ്മയാണ്. അവര്‍ക്കെന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഷക്കീല ഇടപെടും. 200ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്ത് അവരുടെ അഭിമുഖം വൈറലായിരുന്നു. ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്തി. പത്താം വയസില്‍ താന്‍ പ്രണയിക്കാന്‍ തുടങ്ങിയെന്നാണ് പറയുന്നത്. ആദ്യ പ്രണയം പത്താം വയസിലായിരുന്നു. കുറേ പേരെ പ്രണയിച്ചിട്ടുണ്ടെന്നാണ് പറയുന്നതെന്നും ബയില്‍വാന്‍ പറയുന്നു.
അടുത്ത വീട്ടിലെ പയ്യനായിരുന്നു ആദ്യ കാമുകന്‍. അവന്‍ ബദാമും പാലും ലഡ്ഡുവുമൊക്കെ തരുമായിരുന്നു. അങ്ങനെ അവനോട് പ്രണയമായെന്ന് പറയുന്നു. എങ്ങനെയാണ് പ്രണയം ആകുന്നതെന്ന് നോക്കൂ. പിന്നെയാണ് വലിയൊരു ബോംബിടുന്നത്. പത്ത് വര്‍ഷത്തിന് മുമ്പ് ഞാനും റിച്ചാര്‍ഡും പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. റിച്ചാര്‍ഡ് ആരാണെന്നറിയാമോ? അജിത്തിന്റെ അളിയനും ശാലിനിയുടെ അനിയനുമാണെന്നും ബയില്‍വാന്‍ പറയുന്നു.
ഞങ്ങള്‍ ലിവിംഗ് ടുഗദറില്‍ ആയിരുന്നുവെന്നാണ് പറയുന്നത്. തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞിരുന്നു. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് അവന്‍ പറ്റിച്ചു. ജീവന് തുല്യം സ്‌നേഹിച്ചു എന്നൊക്കെയാണ് ഷക്കീല പറയുന്നത്. ഇനി റിച്ചാര്‍ഡ് മറുപടി നല്‍കിയിട്ടും കാര്യമില്ല. കാരണം ഷക്കീലാമ്മ പറഞ്ഞതാണ്. അതാകും എല്ലാവരും വിശ്വസിക്കുകയെന്നും ബയില്‍വാന്‍ പറയുന്നുണ്ട്.

റിച്ചാര്‍ഡുമായുള്ള പ്രണയം തനിക്ക് 21 വയസുളളത് വരെ പോയി എന്നാണ് നേരത്തെ ഷക്കീല പറഞ്ഞത്. താന്‍ ആദ്യമായി ഐ ലവ് യു പറഞ്ഞതും റിച്ചാര്‍ഡിനോടാണെന്നും ഷക്കീല പറയുന്നുണ്ട്. അച്ഛന്‍ മരിക്കുന്നത് വരെ സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് ഞങ്ങള്‍ കാമുകനും കാമുകിയുമാകുന്നത്. എന്റെ അച്ഛന്റെ മൃതദേഹം എടുക്കുമ്പോള്‍ ഞാന്‍ അവനെ നോക്കി, അവന്‍ എന്നേയും. അതില്‍ കണക്ടായി. അതോടെ പ്രണയം തീവ്രമായെന്നും താരം പറഞ്ഞിരുന്നു.
അതിന് ശേഷം അവന്‍ സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ ആരംഭിച്ചു. ഞാനും തിരക്കിലായി. പിന്നീട് ഞങ്ങള്‍ മനസിലാക്കി. വരുന്നത് പോലെ നോക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് സംസാരിച്ചത്. വഴക്കിട്ടൊന്നുമല്ല പിരിഞ്ഞത്. രണ്ടു പേരും അവരവരുടെ ജീവിതത്തില്‍ തിരക്കായി. എന്നെ മലയാളം സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വിളിക്കുക. ഇപ്പോഴും സംസാരിക്കാറുണ്ട്. ബെസ്റ്റ് ഫ്രണ്ട്സാണ്. എന്തും ചര്‍ച്ച ചെയ്യാന്‍ പറ്റുന്നവരാണെന്നും ഷക്കീല പറഞ്ഞിരുന്നു.


Click it and Unblock the Notifications











