അജിത്തും ഹീരയും പിരിയാന്‍ കാരണം സൂപ്പര്‍ താരവുമായുള്ള അടുപ്പം; ഹീര അജിത്തിന്റെ ശത്രുക്കളുടെ പിടിയില്‍!
നടന്‍ അജിത് കുമാറിനെതിരെ നടി ഹീര രാജഗോപാല്‍ നടത്തിയ പരോക്ഷമായ ആരോപണം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഈ സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും യൂട്യൂബറുമായ ബയില്‍വാന്‍ രംഗനാഥന്‍. ശാലിനിയ്ക്ക് മുമ്പ് ഹീരയുമായും സ്വാതിയുമായും അജിത്തിനുണ്ടായ പ്രണയങ്ങളെക്കുറിച്ചും അതെല്ലാം തകര്‍ന്നത് എങ്ങനെയാണെന്നുമാണ് ബയില്‍വാന്‍ പറയുന്നത്.
''അജിത് കുമാര്‍ കാതല്‍ മന്നനാണ്. അജിത് കുമാര്‍ കുടുംബത്തില്‍ നിന്നും അധികം സ്‌നേഹം കിട്ടാത്തയാളാണ്. അതിനാല്‍ അദ്ദേഹം സ്‌നേഹം തേടി അലയുകയാണ്. വാന്‍മതി പടത്തില്‍ അജിത്തിന്റെ നായിക സ്വാതിയാണ്. അന്ന് രണ്ടു പേരും നല്ല അടുപ്പത്തിലായിരുന്നു. ഞാന്‍ കണ്ടതാണ്. അന്ന് അജിത്തിന്റെ പക്കലുള്ളത് മാരുതി 800 ആണ്. ഷൂട്ട് കഴിയുന്നതും സ്വാതിയേയും കൂട്ടി കാറില്‍ കയറി അവരുടെ വീട്ടില്‍ പോകും. അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോവുക'' ബയില്‍വാന്‍ പറയുന്നു.

''രണ്ടുപേരും നല്ല അടുപ്പത്തിലായി. സ്വാതിയുടെ അമ്മയോട് ഞാന്‍ ഇവളെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചു. പക്ഷെ അമ്മ എതിര്‍ത്തു. സ്വാതി സിനിമയില്‍ അരങ്ങേറിയതേയുള്ളൂ, ഇനിയും കുറച്ച് നാള്‍ അഭിനയിക്കട്ടെ എന്ന് പറഞ്ഞു. അജിത്ത് വളരെ മാന്യമായി തന്നെ ആ ബന്ധം അതോടെ അവസാനിച്ചു'' എന്നും അദ്ദേഹം പറയുന്നുണ്ട്.
പിന്നീടാണ് നടി ഹീരയുമായുള്ള പ്രണയം ആരംഭിക്കുന്നത്. ഹീര ഹിന്ദിക്കാരിയാണ്. അജിത്തും നന്നായി ഹിന്ദി സംസാരിക്കും. അജിത്തും ഹീരയും ഹിന്ദിയില്‍ സംസാരിക്കുകയും നല്ല അടുപ്പത്തിലാവുകയും ചെയ്തു. ഞാനും ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ''ഷൂട്ടിംഗ് നടക്കുന്നതിനിടെ അജിത്ത് എന്തോ എഴുതുകയും പേപ്പര്‍ ചുരുട്ടി കളയുകയും വീണ്ടും എഴുതുകയും ചെയ്യുന്നു. എന്താണെന്ന് നോക്കിയപ്പോള്‍ ഹീരയ്ക്കുള്ള പ്രണയ ലേഖനമാണ്.'' ബയില്‍വാന്‍ ഓര്‍ക്കുന്നു.
''എന്നാല്‍ ആ പ്രണയവും തകര്‍ന്നു. സുപ്രീം സ്റ്റാര്‍ ശരത് കുമാര്‍ രാധികയെ കല്യാണം കഴിക്കുന്നതിന് മുമ്പ് ഹീരയുമായി വളരെ അടുപ്പത്തിലായിരുന്നു. അങ്ങനെയാണ് അജിത്ത് പ്രണയത്തില്‍ നിന്നും പിന്മാറുന്നത്. ഇതാണ് നടന്നത്. പിന്നീടാണ് അജിത്ത് ശാലിനിയെ വിവാഹം കഴിക്കുന്നത്. രണ്ട് പെണ്‍മക്കളുമുണ്ട്. വളരെ സന്തോഷത്തോടെയാണ് അവര്‍ ജീവിക്കുന്നത്. നടന്മാരില്‍ അഭിനയം വേറെ, കുടുംബം വേറെ എന്ന് പറഞ്ഞ് ജീവിക്കുന്ന വ്യക്തിയാണ് അജിത് കുമാര്‍.'' എന്നും അദ്ദേഹം പറയുന്നു.
ഈയ്യടുത്ത് കാര്‍ റേസില്‍ രണ്ടാം സ്ഥാനം നേടി. പിന്നീട് പദ്മഭൂഷനും ലഭിച്ചു. പദ്മഭൂഷന്‍ വാങ്ങി തിരിച്ച് വരും മുമ്പ് അജിത്തിനെതിരെ ഹീരയൊരു കുറിപ്പ് പങ്കുവച്ചു. അജിത്ത് വളരെ മോശം വ്യക്തിയാണെന്നും തന്നെ ഉപേക്ഷിച്ചുവെന്നും ഹീര പറഞ്ഞു. അത് വിവാദമായതോടെ ആ പോസ്റ്റ് നീക്കം ചെയ്തു. ഹീര അജിത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഹീര അജിത്തിന്റെ ശത്രുക്കളുടെ സ്വാധീനത്തിലാണോ ആരോപണം ഉന്നയിച്ചതെന്ന് അറിയില്ലെന്നും ബയില്‍വാന്‍ പറയുന്നുണ്ട്.

ഗുഡ് ബാഡ് അഗ്ലിയും പദ്മയുമൊക്കെയായി അജിത്തിന്റെ പ്രശസ്തി കൂടി നില്‍ക്കുകയാണ്. അത് തകര്‍ക്കാന്‍ ആരെങ്കിലും ഹീരയെ മുതലെടുക്കുകയാണോ എന്ന സംശയമുണ്ട്. എന്നാല്‍ അജിത്ത് ജെന്റില്‍മാനാണ്. അദ്ദേഹം ഇതൊന്നും ഗൗനിക്കുന്നതേയില്ലെന്നും ബയില്‍വാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കരിയറിന്റെ തുടക്കകാലത്താണ് അജിത്തും ഹീരയും പ്രണത്തിലാകുന്നത്. എന്നാല്‍ ആ ബന്ധം വിവാഹത്തിലെത്തിയില്ല. പിന്നീടാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തങ്ങളുടെ 25-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുന്നതിനിടെയാണ് വിവാദം.


Click it and Unblock the Notifications











