പരസ്പരം വഴക്കിടുമ്പോൾ ഇപ്പോഴും അവളെ കുറിച്ച് പറയും; ഭാരതിരാജയുടെ പ്രണയകഥ സിനിമയേക്കൾ മനോഹരം
കോളിവുഡിലെ എക്കാലത്തെയും മികച്ച സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയുടെ തലവര തന്നെ മാറ്റിയ സിനിമകൾ ഭാരതിരാജയുടെ സൃഷ്ടികളാണ്. സിനിമ എന്നത് വെറും കാഴ്ച മാത്രമല്ല, അനുഭവം കൂടിയാണെന്ന് ഭാരതിരാജ പഠിപ്പിച്ചു. കോളിവുഡിലെ നാഴികക്കല്ലായി മാറിയ ചിത്രമാണ് '16 വയതിനിലെ'. ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു ക്ലാസിക്ക് വർക്കാണിത്. ഭാരതിരാജ ആദ്യമായി ചെയ്ത 16 വയതിനിലെ ഇന്നത്തെ തലമുറക്കു പോലും ഒരു പാഠപുസ്തകമാണ്.
കമൽഹാസൻ, രജനികാന്ത്, ശ്രീദേവി എന്നീ താരങ്ങൾ ഒരുമിച്ച് അഭിനയിച്ച 16 വയതിനിലെ ഒരു വിസ്മയം തന്നെയാണ്. കിഴക്ക് പോകും റെയിൽ, സിഗപ്പു റോജാക്കൾ, പുതിയ വാർപുകൾ, നിറം മാറാത്ത പൂക്കൾ അങ്ങനെ ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. ഭാരതിരാജയുടെ സിനിമകളെല്ലാം ശ്രദ്ധേയമായിരുന്നു. ഒട്ടുമിക്ക സിനിമകൾക്കും പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. ആദ്യ ചിത്രത്തിനു തന്നെ സ്റ്റേറ്റ് അവാർഡ് നേടി. 'സീതക്കൊക്ക ചിലക' എന്ന തെലുഗു ചിത്രത്തിലൂടെ ആദ്യമായി നാഷണൽ അവാർഡ് നേടി.

6 സിനിമകൾക്കാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരവും, നിരവധ സംസ്ഥാന പുരസ്കാരങ്ങളും നേടി. 2020നു ശേഷം ഭാരതിരാജ സംവിധാനത്തിൽ നിന്നും വിരമിക്കുകയും പൂർണമായും അഭിനയത്തിലേക്ക് ചേക്കേറുകയും ചെയ്തു. സിനിമയിൽ നിലനിന്നിരുന്ന പല നിയമങ്ങളും അദ്ദേഹം തകർത്തു. 16 വയതിനിലെ സിനിമയിൽ 'ചപ്പാനി' എന്ന കഥാപാത്രത്തെ നായകനായി അവതരിപ്പിക്കാൻ ഭാരതിരാജക്കു മാത്രനേ സാധിക്കൂ. 100ൽ അധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 'മീണ്ടും ഒരു മരിയാതൈ' ആണ് ഭാരതിരാജ അവസാനം സംവിധാനം ചെയ്തത്.
2004ൽ റിലീസ് ചെയ്ത ആയുധ എഴുത്ത് മുതൽ കഥാമൂല്യമുള്ള കഥാപാത്രങ്ങൾ അദ്ദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. രട്ടൈസുഴി, കുരങ്ങു ബൊമ്മൈ, കെനഡി ക്ലബ്, ഈശ്വരൻ, തിരുച്ചിട്രമ്പലം അങ്ങനെ നിരവധി സിനിമകളിൽ ഭാരതിരാജ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. 'മോഡേൺ ലവ് ചെന്നൈ' എന്ന ആന്തോളജിയിൽ ഒരു എപ്പിസോഡ് ഭാരതിരാജയുടേതാണ്.
രാധ, രാധിക, രേവതി, അംബിക തുടങ്ങി ഒരുപാട് നായികമാരെ ഭാരതിരാജ കൊണ്ടുവന്നിട്ടുണ്ട്. അവരെല്ലാം ഇന്ന് ഇൻസ്ട്രിയിൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ഭാരതിരാജയെ കുറിച്ച് ഇപ്പോൾ ശ്രദ്ധേയമായൊരു കാര്യം വൈറലാവുന്നു. ഭാരതിരാജക്ക് ചെറുപ്പത്തിൽ ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രണയം തുറന്ന് പറയാൻ സാധിക്കാതെ പോയെന്നും ഇപ്പോഴും ഭാര്യ വഴക്കിടുമ്പോൾ ആ വിഷയം സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഭാരതിരാജയുടെ നാട്ടിലുള്ള ഒരു പെൺകുട്ടിയെ ഭാരതിരാജക്ക് ഇഷ്ടമായിരുന്നു. അവളെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. സിനിമയിൽ വർക്ക് ചെയ്യാൻ വേണ്ടി ഒരു ദിവസം അദ്ദേഹം ചെന്നൈക്ക് പോയി. സിനിമയെന്ന ലക്ഷ്യം മനസിൽ കൂടിയതിനാൽ ആ പെൺകുട്ടിയോട് തന്റെ ഇഷ്ടം തുറന്ന് പറയാൻ സാധിച്ചില്ല. ഭാരതിരാജ പിന്നീട് വലിയ സംവിധായകനാവുകയും ചെയ്തു. ഒരിക്കൽ ഒരു പ്രായമുള്ള സ്ത്രീയെ റോഡ് സൈഡിൽ വെച്ച് അദ്ദേഹത്തെ കണ്ടു. അന്ന് പ്രണയം തോന്നിയ അതേ വ്യക്തി.
അവർ കുറച്ച് മാഗസിനുമായി ഭാരതിരാജയുടെ ചെറുമക്കൾക്ക് നേരെ വന്നു. അതിനു ശേഷം ഭാരതിരാജ അവരുടെ മകൾക്ക് ജോലി വാങ്ങിക്കൊടുത്തു. തന്റെ പ്രണയത്തെ കുറിച്ച് ഭാരതിരാജയുടെ ഭാര്യക്ക് അറിയാം. പരസ്പരം വഴക്കുണ്ടാവുമ്പോൾ പ്രണയിനിയെ കുറിച്ചു പറഞ്ഞ് വഴക്കിടാറുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞു. ഇപ്പോഴും ഭാരതിരാജ തന്നെ സ്നേഹിച്ചിരുന്നുവെന്ന് അവർക്കറിയില്ല.


Click it and Unblock the Notifications











