ലെസ്ബിയൻ ആയതുകൊണ്ടാണോ കല്യാണം കഴിക്കാത്തത്! വിവാഹത്തെക്കുറിച്ച് മനസുതുറന്ന് നടി ഓവിയ
ബിഗ് ബോസിലൂടെ താരമായി മാറിയ നിരവധി പേരുണ്ട്. ഓരോ ഭാഷകളിലും ഓരോ സീസണുകളിലും അത്തരം താരങ്ങൾ ഉണ്ടാകാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി ഓവിയ. മലയാളിയായ ഓവിയ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലൂടെയാണ് തരംഗമായി മാറുന്നത്. ഓവിയക്ക് ലഭിച്ച പോലൊരു ജനപ്രീതി തമിഴിലെ മറ്റൊരു ബിഗ് ബോസ് താരത്തിനും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഓവിയക്ക് വേണ്ടി നിരവധി ആർമി ഗ്രൂപ്പുകളും മറ്റും അക്കാലത്ത് ഉണ്ടായിരുന്നു.
സൂര്യ മ്യൂസിക്കില്‍ അവതാരകയായിട്ടായിരുന്നു ഓവിയയുടെ തുടക്കം. തുടർന്ന് കങ്കാരൂ, പുതിയ മുഖം തുടങ്ങിയ സിനിമകളിലൂടെ അഭിനയത്തിലേക്കും എത്തി. മലയാളത്തിൽ ചെറിയ വേഷങ്ങളിൽ ചെയ്തുകൊണ്ടിരുന്ന ഓവിയയെ തേടി തമിഴിൽ നിന്നും അവസരങ്ങൾ എത്തി. തമിഴ് സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധനേടി വരുന്നതിനിടയിലായിരുന്നു ബിഗ് ബോസിലേക്കുള്ള എൻട്രി. അതോടെ തമിഴകത്തെ സെൻസേഷനായി മാറുകയായിരുന്നു ഓവിയ.

കുറച്ചു നാളുകൾക്കുള്ളിൽ ഓവിയ തരംഗം അവസാനിച്ചെങ്കിലും നിരവധി മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇപ്പോള്‍ ചൂയിഗം എന്ന വെബ് സീരീസിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി. പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് താരം. നേരത്തെ ഓവിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ ഉയർന്നിട്ടുണ്ട്. അത് മുൻനിർത്തിയായിരുന്നു ചോദ്യം.
ഓവിയ വിവാഹം കഴിക്കാത്തത് ലെസ്ബിയൻ ആയതുകൊണ്ടാണ് എന്നായിരുന്നു ഒരിക്കൽ പ്രചരിച്ച ഗോസിപ്പ്. ഓവിയ ഇത് നിഷേധിച്ചു. 'ഞാൻ ലെസ്ബിയൻ അല്ല. ഇതുവരെ എനിക്കങ്ങനെ ഒരു തോന്നലും വന്നിട്ടില്ല. അതിനപ്പുറം വിവാഹത്തെ കുറിച്ച് ഞാന്‍ ഇപ്പോൾ ചിന്തിക്കുന്നില്ല. ഇപ്പോഴെന്നല്ല, ഇനി എപ്പോഴെങ്കിലും അങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടക്കുമോ എന്നും അറിയില്ല. ജീവിതത്തില്‍ വിവാഹം അത്യാവശ്യമായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല', ഓവിയ പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഓവിയയ്ക്ക് ഒരു കുഞ്ഞുണ്ട് എന്നൊരു ഗോസിപ്പും വന്നിരുന്നു. അതിനുള്ള മറുപടിയും താരം നൽകി. 'എനിക്കൊരു കുഞ്ഞുണ്ട്, അത് എന്റെ പെറ്റ് ഡോഗ് ആണ്. അല്ലാതെ എന്റെ വിവാഹം കഴിഞ്ഞിട്ടില്ല, ഒരു കുഞ്ഞിന് ഞാന്‍ ജന്മം നല്‍കിയിട്ടുമില്ല. ഞാനിപ്പോഴും സിംഗിളാണ്. കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞൊക്കെ വേണം എന്നൊന്നും ഞാന്‍ ഇതുവരെ ആഗ്രഹിച്ചിട്ടില്ല',
'കല്യാണം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കുന്ന ഒരുപാടു ആളുകളുണ്ട്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. ഒരു പേരിന് കല്യാണം കഴിഞ്ഞ് ജീവിതം നശിപ്പിയ്ക്കുന്ന, സമ്മര്‍ദ്ദത്തോടെ ജീവിക്കുന്ന ഒരുപാട് പേരുണ്ട്. എനിക്ക് അതുപോലെ ആകാന്‍ താത്പര്യമില്ല. ഞാന്‍ ജീവിക്കുന്നത് എനിക്ക് വേണ്ടിയാണ്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രൂവ് ചെയ്ത്, അവരുടെ നല്ല കുട്ടി ഇമേജ് വാങ്ങാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ജീവിക്കാന്‍ എനിക്ക് സാധിക്കില്ല', ഓവിയ വ്യക്തമാക്കി.

മറ്റൊരു അഭിമുഖത്തിൽ ലിവിംഗ് ടുഗെദറിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്ന് ഒന്നിലും തനിക്ക് വിശ്വാസമില്ലെന്നാണ് ഒരു ചിരിയോടെ ഒവിയ നൽകിയ മറുപടി. വിവാഹത്തെക്കുറിച്ചും ആലോചിക്കുന്നില്ല. വിവാഹം ചെയ്ത് മറ്റൊരാളെ പ്രശ്നത്തിലാക്കാൻ ഞാനില്ല. ഡിവോഴ്സിലേക്കൊന്നും പോകാൻ താൽപര്യമില്ല. വിവാഹത്തിലേക്ക് കടക്കാൻ ഇപ്പോൾ ആത്മവിശ്വാസം ഇല്ലെന്നും ഓവിയ പറയുകയുണ്ടായി.
അതേസമയം ബിഗ് ബോസിൽ ആയിരിക്കെ സഹമത്സരാർത്ഥിയായിരുന്ന ആരവുമായി ഓവിയ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഇവർ വേർപിരിയുകയും 2020ൽ ആരവ് മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. ഇതിനു ശേഷം ഓവിയ സിംഗിളാണ് എന്നാണ് പറയപ്പെടുന്നത്.


Click it and Unblock the Notifications











