'അച്ഛൻ മരിച്ചത് നന്നായി നന്നായി, നിന്റെ വസ്ത്രം കണ്ട് മരിക്കേണ്ടി വന്നില്ലല്ലോ'; ബിഗ്ബോസ് താരത്തിനെതിരെ ആരാധകർ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയ്ക്ക് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് മത്സരാർത്ഥികളായി എത്തി വലിയ താരങ്ങളായി മാറിയ നിരവധി പേരാണ് ഉള്ളത്. എല്ലാ ഭാഷകളിലും അങ്ങനെ ചിലരെ ചൂണ്ടിക്കാണിക്കാനുണ്ട്. അതിൽ ഒരാളാണ് തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ ലോസ്‌ലിയ മാരിയനേശൻ. നടിയും അവതാരകയുമായ ലോസ്‌ലിയ ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണിലൂടെയാണ് ശ്രദ്ധനേടുന്നത്.
ശ്രീലങ്കൻ സ്വദേശിനിയായ ലോസ്‌ലിയ മലയാളി പ്രേക്ഷകർക്ക് ഉൾപ്പടെ പരിചിതയാണ്. ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ലോസ്‌ലിയ വാർത്ത അവതാരകയായിട്ടാണ് ടെലിവിഷൻ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മോഡലിംഗ് രംഗത്ത് തിളങ്ങിയ താരം ടെലിവിഷൻ പരിപാടികളിലും മറ്റും അവതാരകയായി. തുടർന്നാണ് ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തുന്നത്.

ആ സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ലോസ്‌ലിയ. ഷോയിലെ വിവാദ മത്സരാർത്ഥി കൂടിയായിരുന്നു ലോസ്‌ലിയ. സഹമത്സരാർത്ഥിയായ ഗാവിനുമായി താരം പ്രണയത്തിലാവുകയും അവസാന എപ്പിസോഡുകളിൽ വീട്ടുകാർ അതിഥികളായി എത്തിയപ്പോൾ ഒരുപാട് വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. എങ്കിലും ആ സീസണിലെ മൂന്നാം സ്ഥാനക്കാരിയാകാൻ ലോസ്‌ലിയക്ക് സാധിച്ചു. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ച താരത്തിന് സിനിമകളിൽ നിന്നടക്കം അവസരങ്ങൾ ലഭിച്ചു.
ഫ്രണ്ട്ഷിപ്പ് ആയിരുന്നു ലോസ്‌ലിയ അഭിനയിച്ച ആദ്യ സിനിമ. നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് അന്നപൂർണി 2022, മലയാള ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പായ ഗൂഗിൾ കുട്ടപ്പ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. ബിഗ് ബോസിന് ശേഷം ലോസ്‌ലിയയ്ക്ക് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. അത് താരത്തിന്റെ ലുക്കിലും വസ്ത്രധാരണത്തിലും എല്ലാം പ്രതിഫലിക്കുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ ലോസ്‌ലിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ബിഗ് ബോസിന് ശേഷം ശരീരം ഭാരം കുറച്ച ലോസ്‌ലിയയെ മോഡേൺ വസ്ത്രങ്ങളിലാണ് കൂടുതൽ കാണാറുള്ളത്. അടുത്തിടെയായി സ്ലീവ്‌ലെസ് വസ്ത്രങ്ങളും മിനിസ്‌കേർട്ടുമെല്ലാം ധരിച്ചുള്ള ചിത്രങ്ങൾ ലോസ്‌ലിയ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യാറുണ്ട്. നിരവധി പേർ താരത്തിന്റെ ഈ പുതിയ മാറ്റത്തിന് കയ്യടിക്കുന്നുണ്ട്. ഇത് പഴയ ലോസ്‌ലിയ ആണോ എന്നാണ് പലരും കമന്റ് ബോക്സിൽ ചോദിക്കാറുള്ളത്. ഏത് വേഷവും താരത്തിന് ചേരുമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

അതേസമയം ലോസ്‌ലിയയുടെ പുതിയ ചിത്രങ്ങൾ ഒരു വിഭാഗം ആരാധകരെ അസ്വസ്ഥരാക്കുന്നുണ്ട്. സ്ലീവ്‌ലെസ് ബനിയൻ ധരിച്ചുള്ള പുതിയ ചിത്രത്തിന് താഴെ നിരവധിപേരാണ് മോശം കമന്റുകളുമായി എത്തുന്നത്. 'അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ തുണിയുടെ അളവ് കുറഞ്ഞു. ഈ പണി നിർത്തി പഴയത് പോലെ വാർത്ത വായിക്കാൻ പൊക്കോളൂ. ആരെങ്കിലും ഇവർക്ക് ഒരു അവസരം കൊടുക്കൂ' എന്നൊക്കെയാണ് കമന്റുകൾ.
മരിച്ചുപോയ അച്ഛനെ പോലും ചിലർ വെറുതെ വിടുന്നില്ല. 'നിന്റെ അച്ഛന്റെ മരണശേഷം ഞാൻ വളരെ വിഷമിച്ചു. പക്ഷേ അച്ഛൻ മരിച്ചത് നന്നായെന്ന് തോന്നുന്നു. നിന്റെ വസ്ത്രം കണ്ട് അദ്ദേഹത്തിന് മരിക്കേണ്ടി വന്നില്ലല്ലോ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മോശം കമന്റുകളോടൊന്നും ലോസ്‌ലിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരാധകർ തന്നെ പലരും താരത്തെ അനുകൂലിച്ച് കമന്റ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications