ഇഷ്ട പൊസിഷന്‍ ഏതാ? അശ്ലീല ചോദ്യവുമായി എത്തിയവനെ ഓടിച്ച് ബിഗ് ബോസ് താരത്തിന്റെ മറുപടി!

താരങ്ങളും ആരാധകരും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന പാലമാണ് സോഷ്യല്‍ മീഡിയ. സ്‌ക്രീനില്‍ മാത്രം കണ്ട് ഇഷ്ടപ്പെട്ട താരങ്ങളെ കൂടുതല്‍ അടുത്തറിയാനും അവരുടെ വ്യക്തിത്വവും ഇഷ്്്ടങ്ങളുമൊക്കെ മനസിലാക്കാനും സോഷ്യല്‍ മീഡിയ ആരാധകരെ സഹായിക്കാറുണ്ട്. തിരികെ താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയ അങ്ങനെ തന്നെ ഉപകരിക്കാറുണ്ട്. തങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്നും തങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന വിശേഷങ്ങള്‍ എന്തൊക്കെയാണെന്നുമാക്കെ ആരാധകരെ അറിയിക്കാന്‍ താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കുന്നു.

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. സിനിമയിലോ സീരീസിലോ അഭിനയിക്കുന്നതിനേക്കാള്‍ പ്രശസ്തിയും സമ്പാദ്യവും സോഷ്യല്‍ മീഡിയയില്‍ നിന്നും നേടുന്ന താരങ്ങളുമുണ്ട്. സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം താരങ്ങള്‍ക്ക് അവസരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്യാറുണ്ട്. തങ്ങളുടെ ജീവിതത്തെക്കുറിച്ചും വിശേഷങ്ങളുമൊക്കെ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത് ഇന്ന് പതിവാണ്.

അഭിപ്രായങ്ങള്‍

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ട് അറിയിക്കാനും ആരാധകര്‍ക്ക് സാധിക്കുന്നുണ്ട്. താരങ്ങളുടെ പ്രകടനങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമൊക്കെയുള്ള അഭിപ്രായം ഉടനെ തന്നെ ആരാധകര്‍ക്ക് അറിയിക്കാം. താരങ്ങള്‍ക്കും ഇത് ഉപകരിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് വലിയ തലവേദനകളും സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ സമാന അനുഭവം നേരിടുകയാണ് ഒരു ബിഗ് ബോസ്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ നല്‍കുന്ന മുഖംമൂടിയുടെ ആനുകൂല്യം ഉപയോഗിച്ച് താരങ്ങള്‍ക്കെതിരെ മോശം പ്രയോഗങ്ങളും സൈബര്‍ ആക്രമണവുമൊക്കെ നടത്തുന്ന നിരവധി പേരുണ്ട്. ആദ്യമൊക്കെ ഇത്തരക്കാരുടെ മോശം സമീപനങ്ങളെ അവഗണിക്കുകയോ പ്രതികരിക്കാതെ വിടുകയോ ആയിരുന്നു പലരും ചെയ്തിരുന്നത്. എന്നാല്‍ ഇന്നത്തെ യുവതാരങ്ങള്‍ അസഭ്യം പറയുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കാനും തയ്യാറാണ്. ഇത്തരത്തില്‍ നടിയും ബിഗ് ബോസ് താരവുമായ യഷിക ആനന്ദ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് തമിഴിലൂടെയാണ് യഷിക താരമാകുന്നത്. ബിഗ് ബോസ് തമിഴിന്റെ സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു യഷിക. 98 ദിവസം ബിഗ് ബോസ് വീട്ടില്‍ തുടര്‍ന്ന യഷിക അഞ്ച് ലക്ഷം നേടിയാണ് ഷോ അവസാനിപ്പിച്ചത്. ഒപ്പം ഒരുപാട് ആരാധകരേയും. സോഷ്യല്‍ മീഡിയയിലേയും താരമാണ് യഷിക. തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിന്നും ധാരാളം ആരാധകരെ നേടിയിട്ടുണ്ട് യഷിക.

മറുപടി


ഈയ്യടുത്തായിരുന്നു യഷികയ്ക്ക് വലിയൊരു അപകടമുണ്ടായത്. താരം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി മരണപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ യഷികയ്ക്ക് നടക്കാന്‍ തന്നെ നാളുകള്‍ വേണ്ടി വന്നിരുന്നു. ഇപ്പോള്‍ താരം പഴയത് പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം യഷിക സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.

ഇതിനിടെ ഒരാള്‍ താരത്തെ പ്രകോപിപ്പിക്കാനായി അശ്ലീല ചോദ്യവുമായി എത്തുകയായിരുന്നു. യഷികയുടെ ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്നായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. പിന്നാലെ യഷിക മറുപടിയും നല്‍കുകയായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു യഷിക മറുപടി നല്‍കിയത്. ''പൊതുവെ എനിക്കിഷ്ടം ബെഡിന്റെ വലതു വശമാണ്. ഇപ്പോള്‍ കിടക്കുന്നത് പോലെ. ചിലര്‍ക്ക് മലര്‍ന്നു കിടക്കുന്നതാണ്. ചിലര്‍ക്ക് കമിഴ്ന്ന് കിടക്കുന്നതാകും. എല്ലാം വ്യത്യസ്തമായ പൊസിഷനുകളാണ്'' എന്നായിരുന്നു യഷിക നല്‍കിയ മറുപടി.

സോഷ്യല്‍ മീഡിയയുടെ കയ്യടി

താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. നിരവധി പേരാണ് താരത്തെ പിന്തുണച്ചു കൊണ്ട് എത്തുന്നത്. ഇത്തരക്കാരെ ഇങ്ങനെ തന്നെ നേരിടണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുമ്പും സമാനമായ രീതിയില്‍ തന്നെ അപമാനിക്കാന്‍ വന്നവർക്ക് യഷിക കൃത്യമായ മറുപടി നല്‍കിയിരുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X