For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെക്‌സിന് വേണ്ടി മാത്രമാണ് പോയത്, പക്ഷെ കാമുകി എന്നെ ടോര്‍ച്ചര്‍ ചെയ്തു: ബോയ്‌സ് താരം

  |

  സിനിമ ഉയര്‍ച്ചയുടെ മാത്രമല്ല വീഴ്ചകളുടേയും ലോകമാണ്. നന്നായി തുടങ്ങിയിട്ടും വീണു പോയവരുടെ കൂടെ ലോകം. തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ നേടിയ വിജയങ്ങളുടെ ലഹരിയില്‍ മയങ്ങി വീണവരുമുണ്ട്. ചിലരൊക്കെ സിനിമ തന്നെ ഉപേക്ഷിച്ച് പോയി. ചിലര്‍ മറ്റ് മേഖലകളില്‍ വിജയം നേടിയപ്പോള്‍ മറ്റ് ചിലര്‍ ഇപ്പോഴും സിനിമയുടെ ഒരങ്ങളോട് ചേര്‍ന്നു നടക്കുന്നു.

  Also Read: ദിലീപ് എന്ന് പേര് മാറ്റാനുള്ള കാരണം; ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ പറഞ്ഞത്; നടന്റെ വാക്കുകൾ

  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പറ്റം യുവാക്കളുമായി ശങ്കര്‍ വന്ന സിനിമയാണ് ബോയ്‌സ്. എആര്‍ റഹ്‌മാന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വന്ന സിനിമ ട്രെന്റ് സെറ്ററായി മാറുകയായിരുന്നു. സിദ്ധാര്‍ത്ഥ്, ജനീലിയ ഡിസൂസ, നകുല്‍, ഭരത്, എസ് തമന്‍, മണികണ്ഠന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവരില്‍ മിക്കവരും ഇന്ന് താരങ്ങളാണ്.

  Manikandan

  എന്നാല്‍ കൂട്ട വീണു പോയ ഒരേ ഒരു നടന്‍ മണികണ്ഠനാണ്. ബോയിസിന് ശേഷം ചില സിനിമകള്‍ ചെയ്തുവെങ്കിലും മണികന്ഠന്റെ കരിയര്‍ പച്ച പിടിച്ചില്ല. ഇപ്പോഴിതാ തന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച പരാജയങ്ങളെക്കുറിച്ച് മണികണ്ഠന്‍ മനസ് തുറക്കുകയാണ് ഷക്കീലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയിലാണ്. അച്ഛന് രണ്ട് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. ചേച്ചി ഒരു അമ്മയ്ക്ക് ജനിച്ചതാണ്, അനിയന്‍ മറ്റൊരു അമ്മയ്ക്കും. ഞാനും അനിയത്തിയും എന്റെ അമ്മയില്‍ ജനിച്ചതാണെന്നാണ് മണികണ്ഠന്‍ പറയുന്നത്. ഡാന്‍സില്‍ താല്‍പര്യമുണ്ടായിരുന്നു. അത് മണികണ്ഠനെ കല മാസ്റ്ററുടെ ടീമിലേക്ക് എത്തിക്കുകയായിരുന്നു. ഇക്കാലത്താണ് ബോയ്‌സ് എന്ന സിനിമയിലേക്കുള്ള അവസരം എത്തുന്നത്.

  ബോയ്‌സ് വന്‍ വിജയമായി. പിന്നീട് പല സിനിമകളിലും അഭിനയിച്ചു. വില്ലനായും നായകനായുമെല്ലാം അഭിനയിച്ചു. ചില സിനിമകളില്‍ അഭിനയിച്ചത് എന്റെ ഓര്‍മയില്‍ പോലും ഇല്ലെന്നാണ് മണികണ്ഠന്‍ തന്നെ പറയുന്നത്. അതില്‍ പലതും വേണ്ടപോലെ റീച്ച് നേടിയില്ലെന്നും താരം പറയുന്നുണ്ട്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ സുന്ദരമായ ഓര്‍മ്മകളൊന്നും തനിക്കില്ലെന്നാണ് താരം പറയുന്നത്.

  കുറേ കഷ്ടങ്ങള്‍, വഞ്ചനകള്‍, തോല്‍വികള്‍ ഒക്കെയാണ് ഞാന്‍ അനുഭവിച്ചതെന്നാണ് നടന്‍ പറയുന്നത്. എന്നാല്‍ അതൊന്നും വിധിയായിരുന്നില്ലെന്നും പലതിന്റേയും കാരണക്കാരന്‍ താന്‍ ആയിരുന്നുവെന്നും മണികണ്ഠന്‍ പറയുന്നു. പിന്നാലെ തന്റെ കാമുകി വഞ്ചിച്ചതിന്റെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''മലേഷ്യയിലുള്ള ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ എന്നെ പരിചയപ്പെട്ടു. അവളെ തേടി മലേഷ്യയില്‍ പോയി, അവിടെ ഞങ്ങള്‍ നാലഞ്ച് ദിവസം കൂടെ ഒരുമിച്ച് നിന്നില്ല, അതിനുള്ളില്‍ തന്നെ പല തരത്തിലുള്ള ടോര്‍ച്ചറിങ് ഞാന്‍ അവളില്‍ നിന്നും അനുഭവിച്ചു. പല കാരണങ്ങള്‍ പറഞ്ഞ് എന്റെ കൈയ്യിലുള്ള കാശ് എല്ലാം അവള്‍ വാങ്ങി, എപ്പോഴും പ്രശ്നങ്ങളെ കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നു. താമസിക്കാന്‍ നല്ല ഒരു മുറി പോലും തന്നില്ല'' എന്നാണ് താരം പറയുന്നത്.

  അതേസമയം താന്‍ അവളോട് വലിയ പ്രണയം ഉണ്ടായിട്ട് പോയതല്ലെന്നാണ് അ്‌ദേഹം പറയുന്നത്. പെണ്‍കുട്ടിയ്ക്കും തന്നോട് ആകര്‍ഷണം തോന്നിയുരന്നു. കുറേ ആയില്ലേ തനിച്ച് ജീവിയ്ക്കുന്നു, നമുക്ക് ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാം, നീ മലേഷ്യയിലേക്ക് വാ എന്ന് അവള്‍ നിര്‍ബന്ധിച്ചതിനാലാണ് താന്‍ പോയതെന്ന് പറയുന്ന മണികണ്ഠന്‍, സത്യം പറഞ്ഞാല്‍ ഞാന്‍ പ്രതീക്ഷിച്ചത് സെക്സ് ആണെന്നും അതിന് വേണ്ടി മാത്രമാണ് താന്‍ പോയതെന്നും പറയുന്നുണ്ട്.

  അമ്മയോട് പറഞ്ഞിട്ടായിരുന്നു താന്‍ പോയതെന്നും നടന്‍ പറയുന്നുണ്ട്. അതേസമയം, എനിക്ക് ഇതുവരെ കല്യാണം ആയിട്ടില്ല. കല്യാണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാം എനിക്ക് അതിനുള്ള പക്വത ആയിട്ടില്ല എന്ന് അമ്മ പറയുമെന്നാണ് നടന്‍ പറയുന്നത്. തനിക്ക് ഇപ്പോള്‍ 42 വയസ്സ് ആയെന്നും നടന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  പറ്റിക്കപ്പെടാന്‍ വേണ്ടി, സെക്സിന് മാത്രം ആഗ്രഹിച്ച് മലേഷ്യ വരെ പോകണമായിരുന്നോ എന്ന ചോദ്യത്തിന് മണികണ്ഠന്‍ നല്‍കിയ മറുപടി രണ്ട് പേരും ഇഷ്ടപ്പെട്ട് ചെയ്യുന്നതായിരിക്കണം സെക്സ് എന്നായിരുന്നു.

  ഇപ്പോള്‍ തനിക്ക് ഒരു പ്രണയം ഉണ്ട്. അത് കല്യാണത്തില്‍ എത്തുമോ എന്ന് അറിയില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. പക്വതയില്ലാത്ത വയസ്സില്‍ ഒരു മൂന്ന് നാല് പ്രണയം ഉണ്ടായിരുന്നു. പക്വത എത്തിയപ്പോഴുള്ള പ്രണയം കോംപ്ലിക്കേറ്റഡ് ആയെന്നും നടന്‍ പറയുന്നു. എന്റെ കല്യാണം ഇപ്പോഴും നടക്കാത്തതിന് ഞാന്‍ ആരെയും കുറ്റം പറയില്ലെന്നും അവിടെ എവിടെയോ തന്റെ ഭാഗത്തു തന്നെയാണ് തെറ്റുള്ളതെന്നാണ് മണികണ്ഠന്‍ പറയുന്നത്.

  Read more about: actor
  English summary
  Boys Fame Manikandan Opens Up About How Was Cheated By His Girlfriend From Malasiya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X