നാണമില്ലേ എന്ന് വിജയ് ചോദിച്ചു; ആ നിമിഷം ശരിക്കും അവിശ്വസനീയമായിരുന്നു: ഷൂട്ടിംഗിനിടെ നടന്നത്...
ഡാൻസ് കൊറിയോഗ്രാഫി രംഗത്ത് പ്രശസ്തയായ ബൃന്ദ മാസ്റ്റർ സിനിമ സംവിധാനത്തിലും കൈയൊപ്പ് പതിച്ചിരുന്നു. നിരവധി ക്ലാസിക്ക് സോംഗുകൾ ഉൾപ്പെടെ എല്ലാ തരം പാട്ടുകളിലും ബൃന്ദ മാസ്റ്ററിൻ്റെ സ്കിൽസുണ്ട്. സംവിധാനം ചെയ്ത രണ്ടു സിനിമകളും ഒട്ടും ബോറടിപ്പിക്കാതെ മനോഹരമായി തന്നെ ബൃന്ദ ചെയ്തിട്ടുണ്ട്. സിനിമാ വിശേഷങ്ങളുമായി ബിഹൈന്റ് വുഡ്സിലൂടെ ബൃന്ദ മാസ്റ്റർ സംസാരിക്കുന്നു.
"കുറേ കാലമായി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുടുംബത്തിനു വേണ്ടി നിൽക്കണമെന്നായിരുന്നു തുടക്കത്തിൽ മനസിൽ ഉണ്ടായിരുന്നത്. ഒരു പോയിന്റ് എത്തിയപ്പോൾ ചെറിയൊരു സിനിമ ചെയ്യാമെന്നായിരുന്നു കരുതിയത്. പക്ഷേ അവസാനം അത് വലിയ ക്യാൻവാസിൽ വന്നു. അതാണ് 'ഹെയ് സിനാമിക'. രണ്ടാമത്തെ ചിത്രം 'തഗ്സ്' വേറൊരു സ്റ്റൈലിൽ ചെയ്ത ചിത്രമാണ്." ബൃന്ദ മാസ്റ്റർ പറയുന്നു.

മലയാളത്തിലെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ റീമേക്കാണ് തഗ്സ്. ചിത്രത്തിന് മിക്സഡ് റിവ്യൂസ് വന്നിരുന്നു. ബൃന്ദ മാസ്റ്റർ സംവിധാനത്തിലേക്ക് ഇറങ്ങിയെങ്കിലും കൊറിയോഗ്രാഫി രംഗത്ത് ഇന്നും സജീവമാണ്. ബൃന്ദ മാസ്റ്ററെ പോലും ഞെട്ടിച്ച ഒരേയൊരു ഡാൻസർ മാത്രമേയുള്ളൂ, അതാണ് വിജയ്. അദ്ദേഹത്തിന്റെ ഡാൻസിന്റെ മുന്നിൽ മറ്റാർക്കും പിടിച്ചു നിൽക്കാനാവില്ല. പിന്നെ ശിവ കാർത്തികേയനും ധനുഷും മികച്ച ആക്ടേഴ്സാണെന്നും അവരും നന്നായി ഡാൻസ് ചെയ്യുമെന്നും ബൃന്ദ മാസ്റ്റർ പറഞ്ഞു.
വിജയ്ക്കൊപ്പമുള്ള നിരവധി ഓർമ്മകൾ ബൃന്ദ മാസ്റ്ററിന് പറയാനുണ്ട്. അത്തരത്തിലൊരു ഓർമയാണ് ബൃന്ദ മാസ്റ്ററിന് നാഷണൽ അവാർഡ് ലഭിച്ച ദിവസം ഉണ്ടായത്. "ഒരു ഫോറിൻ യാത്ര പോവുകയായിരുന്നു. അന്ന് വിജയ് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരുന്നു. അപ്പോഴാണ് നാഷണൽ അവാർഡ് കിട്ടിയെന്ന് സഹോദരി വിളിച്ചു പറയുന്നത്. പക്ഷേ ഞാൻ വിശ്വസിച്ചില്ല. അന്ന് സ്മാർട്ട് ഫോൺ ഒന്നുമില്ലായിരുന്നു വിവരങ്ങൾ അറിയുന്നതിനായി. ഞാൻ ഉടനെ ബസിൽ പോയി ഇരുന്നു.
പെട്ടെന്ന് വിജയ് സാർ വന്നു എന്നോട് ചോദിച്ചു താങ്കൾക്ക് നാഷണൽ അവാർഡ് കിട്ടിയില്ലേ എന്ന്. ഞാൻ അതെ എന്ന് പറഞ്ഞു. എന്നോട് അദ്ദേഹം ചോദിച്ചു നാണമില്ലേ, ഇത്രയും വലിയ പുരസ്കാരം നേടിയിട്ട് ഇങ്ങനെ ഇരിക്കാൻ. ഇത് ആഘോഷിക്കാനുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് വലിയൊരു പാർട്ടിയെല്ലാം വെച്ചു. എന്നേക്കാൾ സന്തോഷം അദ്ദേഹത്തിനായിരുന്നു. വലിയ ഉൽഹാസമായിരുന്നു അത്. ഒരിക്കലും മറക്കാത്ത ഓർമ." ബൃന്ദ മാസ്റ്റർ പറഞ്ഞു.

"വിജയ്ക്കൊപ്പം നിരവധി പാട്ടുകൾ ബൃന്ദ മാസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഏറെ പ്രയാസകരമായ പാട്ട് ആദി സിനിമയിലെ 'ഒള്ളി ഒള്ളി ഇടുപ്പെ' എന്ന പാട്ടായിരുന്നു. ആ പാട്ട് ഷൂട്ട് ചെയ്തത് ഡിസംബർ 25നായിരുന്നു. ക്രിസ്മസ് സമയം ഒപ്പം നല്ല മഞ്ഞു വീഴ്ചയും. കണ്ണ് ഒഴിച്ച് വേറെ ഒന്നും കാണിക്കാൻ സാധിക്കില്ല. അത്രക്കും കൊടൂര തണുപ്പാണ്. ആ പാട്ടിൽ കട്ടി കുറഞ്ഞ ഒരു ഷർട്ടാണ് വിജയ് ധരിച്ചത്. തൃഷ ഒരു ഷോട്ട് ഡ്രസ്സാണ് ധരിച്ചത്. ഞങ്ങളെല്ലാവരും ജാക്കറ്റ ധരിച്ചിട്ടാണ് നിൽക്കുന്നത്.
ഇവർ രണ്ടുപേരും എങ്ങനെ ആ പാട്ടിൽ ഡാൻസ് കളിച്ചെന്ന് ഇപ്പോഴും അറിയില്ല. ഒരു ദിവസം മഞ്ഞ് നന്നായി വീഴാൻ തുടങ്ങി. എനിക്ക് പെട്ടെന്ന് മനസ് അനുവദിച്ചില്ല. ഞാൻ പറഞ്ഞു നമുക്ക് വേറെ എവിടെയെങ്കിലും പോയി ചെയ്യാമെന്ന് , എന്നാൽ വിജയ് സാർ സമ്മതിച്ചില്ല. അവിടുന്ന് തന്നെ ഷൂട്ട് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ പാട്ട് ചിത്രീകരിക്കുന്നത്


Click it and Unblock the Notifications