ചെക്ക ചിവന്ത വാനത്തില്‍ റസൂലായി മക്കള്‍ സെല്‍വന്‍ എത്തുന്നു! പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്!!
തമിഴിലെ പ്രശസ്ത സംവിധായകന്‍ മണിരത്‌നം സംവിധാനം ചെയ്തിരിക്കുന്ന പുതിയ സിനിമയാണ് ചെക്ക ചിവന്ത വാനം. കാട്രു വെളിയിടെ എന്ന ചിത്രത്തിനു ശേഷം മണിരത്‌നത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ കൂടിയാണ് ഇത്. വിജയ് സേതുപതി, അരവിന്ദ് സാമി,ചിമ്പു തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.
ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി അണിയിച്ചൊരുക്കിയ സിനിമയില്‍ അരുണ്‍ വിജയ് ,ജ്യോതിക,ഐശ്വര്യ രാജേഷ്, അതിഥി റാവു തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് വിജയ് സേതുപതി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചെക്ക ചിവന്ത വാനത്തില്‍ റസൂല്‍ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്,ജയസുധ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്, എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications