ചെക്ക ചിവന്ത വാനം ഓഡിയോ ലോഞ്ച്, കാത്തിരിപ്പിന് വിരാമമിട്ട് പ്രഖ്യാപനം!
മണിരത്‌നം വീണ്ടും ആക്ഷന്‍ പാക്ക് ഗ്യാങ്സ്റ്റര്‍ ചിത്രവുമായി എത്തുകയാണ് ചെക്ക ചിവന്ത വാനത്തിലൂടെ. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുണ്‍ വിജയ്, പ്രകാശ് രാജ് തുടങ്ങിയ വന്‍ നായക നിരയ്‌ക്കൊപ്പം ജ്യോതിക, അതിഥി റാവു, ഐശ്വര്യ രാജേഷ്, ഡയാന തുടങ്ങിയ നായിക നിരയും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എആര്‍ റഹ്മാനാണ്. വരികള്‍ എഴുതിയിരിക്കുന്നത് വൈരമുത്തുവാണ്.

സെപ്തംബര്‍ 18ന് തിയറ്ററിലെത്താനൊരുങ്ങുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സെപ്തംബര്‍ അഞ്ചിന് നടക്കും. ചിത്രത്തിന്റെ പ്രഖ്യാപനവും താര നിര്‍ണയും ചിത്രത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. പിന്നാലെ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിരുവോണ നാളില്‍ പുറത്തിറങ്ങിയ ട്രെയിലര്‍ യൂടൂബില്‍ തരംഗമായി മാറുകയും ചെയ്തു. തെലുങ്കില്‍ നവാബ് എന്ന പേരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
ലൈക്ക പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം നിര്‍മിക്കുന്നത്. സേനാപതി എന്ന ഗ്യാങ്സ്റ്ററിന്റേയും അദ്ദേഹത്തിന്റെ മക്കളായ വരദന്‍, ത്യാഗു, എതി എന്നിവരുടേയും കഥയാണ് ചിത്രം പറയുന്നത്. സേനാപതിയെ പ്രകാശ് രാജും മക്കളായ വരദന്‍, ത്യാഗു, എതി എന്നിവരെ യഥാക്രമം അരവിന്ദ് സ്വാമി, അരുള്‍ വിജയ്, ചിമ്പു എന്നിവരും അവതരിപ്പിക്കുന്നു. വരദന്റെ സുഹൃത്തായ റസൂല്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് വിജയ് സേതുപതിക്ക്.


Click it and Unblock the Notifications











