ആക്ഷന്‍ പാക്ക് മണിരത്‌നം മാജിക്, ചെക്ക ചികന്ത വാനം ട്രെയിലര്‍ പ്രേക്ഷകരിലേക്ക്!
കാട്ര് വിളയിടൈ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ചെക്ക ചികന്ത വാനം ഒരു ആക്ഷന്‍ പാക്ക് ഗ്യാങ്സ്റ്റര്‍ ചിത്രമായിരിക്കുമെന്ന സൂചന നല്‍കി ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. നവാബ് എന്ന പേരില്‍ തെലുങ്കിലും ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
തമിഴ് ട്രെയിലര്‍ എആര്‍ റഹ്മാനും തെലുങ്ക് ട്രെയിലര്‍ നാഗാര്‍ജുനയും ഇന്ന് രാവിലെ പത്ത് മണിക്കാണ് യൂടൂബില്‍ റിലീസ് ചെയ്തത്. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമായിരുന്നു. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുള്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതിക, അതിഥി റാവു, ഐശ്വര്യ ലക്ഷ്മി, ഡയാന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

സേനാപതി എന്ന ഗ്യാങ്സ്റ്ററിന്റേയും അദ്ദേഹത്തിന്റെ മക്കളായ വരദന്‍, ത്യാഗു, എതി എന്നിവരുടേയും കഥയാണ് ചിത്രം പറയുന്നത്. സേനാപതിയെ പ്രകാശ് രാജും മക്കളായ വരദന്‍, ത്യാഗു, എതി എന്നിവരെ യഥാക്രമം അരവിന്ദ് സ്വാമി, അരുള്‍ വിജയ്, ചിമ്പു എന്നിവരും അവതരിപ്പിക്കുന്നു. വരദന്റെ സുഹൃത്തായ റസൂല്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് വിജയ് സേതുപതിക്ക്.


Click it and Unblock the Notifications











