45 മണിക്കൂറില്‍ ചരിത്രം കുറിച്ച് ചെക്ക ചിവന്ത വാനം ട്രെയിലര്‍! ഇതു മണിരത്‌നം മാജിക്!
കാട്ര് വിളയിടൈ എന്ന പ്രണയ ചിത്രത്തിന് ശേഷം മണിരത്‌നം ആക്ഷന്‍ പാക്ക് മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ചെക്ക ചിവന്ത വാനവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുണ്‍ വിജയ്, പ്രകാശ് രാജ് തുടങ്ങിയ വന്‍ നായക നിരയ്‌ക്കൊപ്പം ജ്യോതിക, അതിഥി റാവു, ഐശ്വര്യ രാജേഷ്, ഡയാന തുടങ്ങിയ നായിക നിരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
തിരുവോണ ദിനം രാവിലെ പത്ത് മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയത്. തമിഴ് ട്രെയിലര്‍ സംഗീത സംവിധായകന്‍ എആര്‍ റഹിമാനും തെലുങ്ക് പതിപ്പായ നവാബ് തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുമാണ് പുറത്തിറക്കിയത്. തമിഴ് ട്രെയിലര്‍ 45 മണിക്കൂര്‍ പിന്നിടുമ്പോള്‍ യീടൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. അഞ്ച് മില്യണ്‍ പിന്നിട്ട ട്രെയിലര്‍ ഇതിനോടകം യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനവും നേടിയിരിക്കുകയാണ്. തെലുങ്ക് ട്രെയിലറും ഇതിനകം ഒരു മില്യണ്‍ പിന്നിട്ടിട്ടുണ്ട്.

ലൈക്ക പ്രൊഡക്ഷന്‍സും മണഇരത്‌നത്തിന്റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം നിര്‍മിക്കുന്നത്. സേനാപതി എന്ന ഗ്യാങ്സ്റ്ററിന്റേയും അദ്ദേഹത്തിന്റെ മക്കളായ വരദന്‍, ത്യാഗു, എതി എന്നിവരുടേയും കഥയാണ് ചിത്രം പറയുന്നത്. സേനാപതിയെ പ്രകാശ് രാജും മക്കളായ വരദന്‍, ത്യാഗു, എതി എന്നിവരെ യഥാക്രമം അരവിന്ദ് സ്വാമി, അരുള്‍ വിജയ്, ചിമ്പു എന്നിവരും അവതരിപ്പിക്കുന്നു. വരദന്റെ സുഹൃത്തായ റസൂല്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് വിജയ് സേതുപതിക്ക്.


Click it and Unblock the Notifications











