വിവാഹം വരെ എത്തിയ സിമ്രനും അബ്ബാസും; പ്രണയം തകര്‍ത്ത ഉപദേശങ്ങള്‍; താരറാണിയുടെ പ്രണയങ്ങള്‍
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സിമ്രന്‍. ബോളിവുഡിലൂടെയായിരുന്നു സിമ്രന്‍ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ താരമാകുന്നത് തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ്. തമിഴിലെ സൂപ്പര്‍ നായികയായി മാറിയ സിമ്രന്‍ മുന്‍നിര നായകന്മാര്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിലൂടേയും ടെലിവിഷന്‍ അവതാരകയായുമെല്ലാം കയ്യടി നേടിയ ശേഷമാണ് സിമ്രന്‍ സിനിമയിലെത്തുന്നത്.
ഒരുകാലത്ത് ഏറ്റവും തിരക്കുള്ള നായികയായിരുന്നു സിമ്രന്‍. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു സിമ്രന്‍. ഓണ്‍ സ്‌ക്രീനില്‍ സൂപ്പര്‍ ഹിറ്റുകള്‍ ആവര്‍ത്തിക്കുമ്പോഴും സിമ്രന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

വിവാദങ്ങളും ഗോസിപ്പുകളും ഒരിക്കലും താര ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താനാകില്ല. മിക്ക താരങ്ങള്‍ക്കും ഗോസിപ്പുകള്‍ വിനയായിട്ടുണ്ട്. സിമ്രനും അക്കാര്യത്തില്‍ വ്യത്യസ്തയല്ല. സിമ്രന്റെ ഓഫ് സ്‌ക്രീനിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വാര്‍ത്തയായിട്ടുണ്ട്. അങ്ങനെ വലിയ ചര്‍ച്ചയായി മാറിയ സിമ്രന്റെ പ്രണയമായിരുന്നു അബ്ബാസുമായുണ്ടായിരുന്നത്.
തമിഴകത്തിന്റെ ചോക്ലേറ്റ് ഹീറോയായിരുന്നു അബ്ബാസ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുകാലത്ത് തിളങ്ങി നിന്ന താരമായിരുന്നു അബ്ബാസ്. ഒരുപാട് പെണ്‍കുട്ടികള്‍ അബ്ബാസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പകരം വെക്കാനില്ലാത്തതായിരുന്നു അബ്ബാസിന്റെ തരംഗം. സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകളില്‍ അബ്ബാസ് നായകനായിരുന്നു.
അബ്ബാസും സിമ്രനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ സെയ്യാരു ബാലു പറയുന്നത്. ''ഇന്നത്തെ നയന്‍താരയെ പോലെയായിരുന്നു അന്ന് സിമ്രന്‍ എന്താണ്ട്. അവള്‍ എല്ലാവരേയും വിശ്വസിച്ചിരുന്നു. സിമ്രന്റെ ആദ്യത്തെ പ്രണയം അബ്ബാസുമായിട്ടായിരുന്നു. അവര്‍ ഇരുവരേയും കുറിച്ച് ഒരുപാട് ഗോസിപ്പുകളുണ്ടായിരുന്നു. സിമ്രനും അബ്ബാസും പ്രശാന്തും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു വിഐപി'' എന്നാണ് അദ്ദേഹം പറയുന്നത്.
സിമ്രനും അബ്ബാസും വിവാഹം കഴിക്കാനും ഒരുങ്ങിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ കരിയറിന്റെ പീക്കിലുണ്ടായിരുന്ന അബ്ബാസിനോട് പ്രിയപ്പെട്ടവര്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നതിന് പകരം കരിയറില്‍ ശ്രദ്ധിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞതോടെ താരം ആ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അധികം വൈകാതെ സിമ്രനും അബ്ബാസുവും പിരിയുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

സിമ്രന്റെ പേരിനൊപ്പം പിന്നീട് ഗോസിപ്പ് കോളങ്ങളില്‍ ഉയര്‍ന്നു വന്ന പേര് പ്രഭുദേവയുടെ സഹോദരനും കൊറിയോഗ്രാഫറുമായ രാജു സുന്ദരത്തിന്റേതായിരുന്നു. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജുവിന്റെ ചേട്ടന്‍ പ്രഭുദേവയുടേയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ രാജുവിനോട് വീട്ടുകാര്‍ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് രാജു പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പിന്നീട് സിമ്രനും കമല്‍ഹാസനും തമ്മില്‍ അടുപ്പത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പഞ്ചതന്ത്രം അടക്കമുള്ള സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്തായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇരുവരുടേയും അടുപ്പത്തെക്കുറിച്ച് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ കമല്‍ഹാസന്‍ തന്നെ രംഗത്തെത്തിയിരുന്നു.
നീയെന്തിനാണ് എന്റെ ജനലിലൂടെ ഒളിഞ്ഞു നോക്കുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ച്. എന്നാല്‍ താന്‍ അത് ചെയ്തിട്ടില്ലെന്ന് മാത്രം അദ്ദേഹം പറഞ്ഞിരുന്നില്ല. പകരം തന്നെ ന്യായീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത് എന്നാണ് ബാലു പറയുന്നത്.


Click it and Unblock the Notifications











