»   » നാല് നായകന്‍മാര്‍ക്കൊപ്പം ജ്യോതികയും ഐശ്വര്യയും, മണിരത്‌നം ചിത്രത്തിന്റെ പ്രത്യേകതകളേറെയാണ്

നാല് നായകന്‍മാര്‍ക്കൊപ്പം ജ്യോതികയും ഐശ്വര്യയും, മണിരത്‌നം ചിത്രത്തിന്റെ പ്രത്യേകതകളേറെയാണ്

By: Nihara
Subscribe to Filmibeat Malayalam

മണിര്തനത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നാനി, വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ചിമ്പുവും ഈ ചിത്രത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നാല് നായകന്‍മാര്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് പ്ലാന്‍ ചെയ്യുന്നതെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കാക്കമുട്ടൈയിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രിയതാരം ജ്യോതികയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ത്രില്ലര്‍ ചിത്രമാണ് പ്ലാന്‍ ചെയ്യുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയുമാണ് പുതിയ ചിത്രത്തിനായി പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിരത്‌നത്തിന്റെ നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാട്ര് വെളിയിടൈ എന്ന ചിത്രത്തിന് ശേഷമുള്ള മണിരത്‌നം ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്.

Jyothika

ഈ ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യത്തെക്കുറിച്ച് ജ്യോതിക തന്നെയാണ് പുറത്തു വിട്ടത്. മഗലിയാര്‍ മട്ടുമിന് ശേഷം ഈ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. തിരിച്ചു വരവില്‍ ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ജ്യോതിക.

English summary
chimbu in Mani Ratnam’s next!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam