Don't Miss!
- News
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം:എസ്എഫ്ഐ വയനാട് ജില്ല പ്രസിഡന്റ് അടക്കം 19 പേര് അറസ്റ്റില്‍
- Sports
T20 World Cup: ജഡേജക്ക് ടീമിലിടം എളുപ്പമല്ല!, അവന് ഭീഷണി, സഞ്ജയ് മഞ്ജരേക്കര്‍
- Finance
മുടങ്ങാതെ ഡിവിഡന്റ്, മികച്ച വളര്‍ച്ച, അടിത്തറ ഭദ്രം; 'പണം കായ്ക്കുന്ന' ഈ 6 ഓഹരികള്‍ പരിഗണിക്കാം
- Travel
ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍ട് ടിപ്സുകള്‍
- Lifestyle
വെരിക്കോസ് വെയിന്‍ നിസ്സാരമല്ല: ഈ കാരണങ്ങള്‍ അവഗണിക്കരുത്
- Technology
Poco F4 5G Vs iQOO Neo 6 5G: തീപ്പൊരി ചിതറും പോരാട്ടം; പോക്കോ എഫ്4 5ജിയും iQOO നിയോ 6 5ജിയും താരതമ്യം ചെയ്യാം
- Automobiles
ആരാധകരെ ആകാംക്ഷാഭരിതരാക്കി Toyota HyRyder -ന്റെ ആദ്യ ടീസർ പുറത്ത്
നയന്‍താരയ്ക്ക് കുട്ടികളുണ്ടാവില്ല, ഐവിഎഫ് വേണ്ടി വരും; ഡോക്ടറുടെ കമന്റിന് രൂക്ഷ വിമര്‍ശനവുമായി ചിന്മയ്
തെന്നിന്ത്യന്‍ സിനിമ ലോകവും ആരാധകരും ആഘോഷമാക്കി താരവിവാഹമായിരുന്നു നടി നയന്‍താരയുടേയും സംവിധായകന് വിഘ്നേഷ് ശിവന്റേയും. ജൂണ്‍ 9നായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ആര്ഭാഢവിവാഹമായിരുന്നെങ്കിലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തെന്നിന്ത്യന്‍, ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖര്‍ താരവിവാഹത്തിനായി മാഹാബലിപുരത്ത് എത്തിയിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയായെങ്കിലും ഇനിയും നയന്‍സ്- വിക്കി കല്യാണ മാമാങ്കം അവസാനിച്ചിട്ടില്ല. ഇപ്പോഴും സിനിമ കോളങ്ങളിലെ പ്രധാന ഹെഡ്ലൈന് താരവിവാഹം തന്നെയാണ്.
Also Read: അവിടെ നിന്ന് ഇറങ്ങിപ്പോയിട്ടും ആരും ഒന്നും ചോദിച്ചില്ല, വര്‍ക്കലയില്‍ വെച്ചുണ്ടായ ദുരനുഭവം പറഞ്ഞ് നിഹാല്‍

നയന്‍സ്- വിക്കി വിവാഹവുമയി ബന്ധപ്പെട്ട് വിമര്‍ശങ്ങളും തലപൊക്കിയിരുന്നു. ആശംസയ്ക്കൊപ്പം മോശം കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിത വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് നയന്‍താരയ്ക്കെതിരെ ഉയര്‍ന്നു വന്ന മോശം കമന്റിന് ഗായിക ചിന്മായ് നല്കിയ മറുപടിയാണ്.
ഒരു ഡോക്ടറായിരുന്നു വളരെ ഹീനമായ കമന്റ് പങ്കുവെച്ചത്. സ്ക്രീന്‍ ഷോര്‍ട്ട് അടക്കം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്ന പ്രതികരണം. ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ അധികം വേദനയുണ്ടെന്നും താരം ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു.

'അഭിനയത്തില്‍ നയന്‍താരയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര് അഭിപ്രായവും ഇല്ല. അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിയ്ക്കുന്നു. അമ്മൂമ്മയുടെ വയസ്സില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാല്പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിന് നയന്‍താരയെ ഐവിഎഫ് സെന്ററുകള്‍ സഹായിക്കേണ്ടി വരും' എന്ന തരത്തിലാണ് ഡോക്ടറിന്റെ കുറിപ്പ്.

ഡോക്ടറിന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി ചിന്മയ് എത്തിയത്. ഇത്തരത്തില്‍ ചിന്തിക്കുന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ പഠിച്ച് വരുന്ന വനിത ഡോക്ടേഴ്സിന് ഒരു പുരസ്കാരം കൊടുക്കണമെന്നായിരുന്നു കുറിപ്പ്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... 'നമ്മള് മെഡിക്കല്‍ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടര്‍മാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ സംസാരിയ്ക്കുന്നു, അതിനിടയിലാണ് ഒരു ഡോക്ടറുടെ ഈ കമന്റ് ശ്രദ്ധയില്‍ പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു' ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചുവരുന്ന പെണ് ഡോക്ടര്‍മാര്‍ക്ക് ഒരു പുരസ്കാരം കൊടുക്കണം'; താരം എഴുതി

താരത്തിന്റെ വാക്കുകളെ പിന്തുണച്ച് കൊണ്ട് നിരവധി പേര് രംഗത്ത് എത്തിയിരുന്നു. സംഭവം വിവാദമായതോ െനയന്താരയോടും വിഘ്നേഷ് ശിവനോടും മാപ്പ് പറഞ്ഞ് ഡോക്ടര്‍ രംഗത്ത് എത്തിയിരുന്നു. താനൊരു നയന്‍താര ഫാനാണെന്നും തന്റെ ആകൂലതയാണ് പങ്കുവെച്ചതെന്നുമായിരുന്ന മാപ്പ് അപേക്ഷിച്ച് കൊണ്ട് ഡോക്ടര്‍ കുറിച്ചത്. കൂടാതെ താന്‍ ചിന്മയി പറയുന്നത് പോലെ താനൊരു വില്ലനല്ലെന്നും ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു.