നടിമാരുടെ കന്യകാത്വത്തിനെതിരെ സംസാരിക്കുന്നവരെ ചേദ്യം ചെയ്യാൻ ആരുമില്ലേ സാർ!! നിർമാതാവിനോട് ഗായിക
പൊതു വേദികളിൽ രാധ രവിയെ പോലുള്ളവർ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരും ശബ്ദമുയർത്താത് എന്തുകൊണ്ടാണെന്നും ചിൻമയി ചോദിക്കുന്നുണ്ട്
അഡൽട്ട് ചിത്രങ്ങൾക്ക് പൊതുവെ നെഗറ്റീവ് പ്രതികരമാണ് തെന്നിന്ത്യൻ സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്നത്. ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കുന്ന താരങ്ങളേയും മറ്റൊരു കണ്ണിലൂടെയാണ് നോക്കി കാണുന്നത്. ഇപ്പോൾ കോളിവുഡിലെ സംസാര വിഷയം ഓവിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 90 എംഎല്ലാണ്. കോമഡി അഡൽട്ട് ക്യാറ്റഗറിയിൽ വരുന്ന ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തെ വിമർശിച്ച് സിനിമ നിരൂപകനു എഴുത്തുകാരനും നിർമ്മാതാവുമായ ജി ധനഞ്ജയൻ രംഗത്തെത്തിയിരുന്നു. 90 എംഎൽ പോലുള്ള ചിത്രങ്ങൾ സിനിമ മേഖലയെ നശിപ്പിക്കുമെന്നും. പണം സമ്പാദിക്കാനായി പുതിയ തലമുറയുടെ തലയിൽ വിഷംചീറ്റുന്നത് തടയണമെന്നുമായിരുന്നുധനഞ്ജയന്റെ ട്വീറ്റ്. ഇതിന് മറുപടിയുമായി ഗായിക ചിൻമയി രംഗത്തെത്തിയിട്ടുണ്ട്.

പൊതു വേദികളിൽ രാധ രവിയെ പോലുള്ളവർ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരും ശബ്ദമുയർത്താത് എന്തുകൊണ്ടാണെന്നും ചിൻമയി ചോദിക്കുന്നുണ്ട്. കുറച്ച് കാലമായ പൊതുപരിപാടികളിലും ഓഡിയോ ലോഞ്ചുകളിലും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുളള തമാശകൾ പറയുന്നുണ്ട്. നടിമാർ കന്യകയാണോ എന്നു തരത്തിലുളള കോമഡികളും പൊതുപരിപാടികളിൽ പറയുന്നുണ്ട്.
കോലിയുമായുള്ള പ്രണയത്തിൽ സംഭവിച്ചത്...!! വർഷങ്ങൾക്ക് ശേഷം തമന്ന തുറന്നു പറയുന്നു
ഇത്തരത്തിലുളള കാര്യങ്ങൾക്കെതിരെ തുറന്ന് സംസാരിച്ചതിന് എന്നെ പോലുളളവരെ ഡബ്ബിങ് ആർട്ടിസ്റ്റ് അസോസിയേഷനിൽ നിന്ന് വിലക്കുന്നു. അതിലെ വിഷത്തെ ചോദ്യം ചെയ്യാൻ ആരുമില്ലേ സാർ എന്നും - ചിന്മയി ട്വീറ്റ് ചെയ്തു. ഇതിനു മുൻപും രാധ രാവിയെ കുറിച്ച് ഗുരുതര ആരോപണവുമായി ചിന്മയി രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications











