പ്രസന്നയുടെ സമ്പാദ്യം ആവശ്യമില്ല! സ്നേഹയുടെ ആസ്തി കോടികൾ; സിനിമയ്ക്ക് പുറമെ റിയൽ എസ്റ്റേറ്റ് ബിസിനസും!
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് സ്‌നേഹ. തെലുങ്ക് കുടുംബത്തിലാണ് ജനിച്ചതെങ്കിലും മലയാളത്തിലൂടെയാണ് സ്‌നേഹ സിനിമാ ജീവിതം ആരംഭിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി ഇങ്ങനെ ഒരു നിലാപക്ഷി എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴിലേക്ക് പോയ സ്നേഹ ശ്രദ്ധയ സിനിമകളിലൂടെ തമിഴിലെ മുൻനിര നായികയായി മാറുകയായിരുന്നു. അതിനിടെ മലയാളമടക്കമുള്ള മറ്റു ഭാഷകളില്‍ സാന്നിധ്യം അറിയിക്കാനും ഹിറ്റുകള്‍ സമ്മാനിക്കാനും സ്‌നേഹയ്ക്ക് സാധിച്ചു.
തമിഴ് ആരാധകർ സ്‌മൈൽ ക്വീൻ എന്നാണ് സ്‌നേഹയെ വിളിക്കുന്നത്. ആദ്യ സിനിമ മുതൽ ചിരി കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു സ്നേഹ. മാധവൻ നായകനായ എന്നവളെ ആയിരുന്നു തമിഴിൽ സ്നേഹയുടെതായി പുറത്തിറങ്ങിയ ആദ്യ സിനിമ. പിന്നീട് ലിംഗുസ്വാമിയുടെ ആനന്ദത്തിൽ നായികയായി. മമ്മൂട്ടിയും അബ്ബാസും അടക്കം വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് സ്നേഹയ്ക്ക് ലഭിച്ചത്.

അബ്ബാസിന്റെ നായിക ആയിട്ടാണ് സ്നേഹ അഭിനയിച്ചത്. ചിത്രത്തിലെ ഗാനരംഗങ്ങൾ പോലും അക്കാലത്ത് വൈറലായി മാറിയിരുന്നു. അതിനുശേഷം, കമൽ ഹാസനൊപ്പം പമ്മൽ കെ സമന്തം, വസൂൽ രാജ എംബിബിഎസ്, വിജയ്ക്കൊപ്പം വസീഗര, സൂര്യയ്‌ക്കൊപ്പം അനു സാഞ്ചി, അജിത്തിനൊപ്പം ജന, ചേരനൊപ്പം ഓട്ടോഗ്രാഫ്, പ്രിവോം ശാന്തിയോം എന്നിങ്ങനെ സൂപ്പർ താരങ്ങളുടെയും മുൻനിര സംവിധായകരുടെയും കൂടെ പ്രവർത്തിക്കാൻ സ്നേഹയ്ക്ക് അവസരം ലഭിച്ചു. ആ കാലഘട്ടത്തിൽ സിമ്രാന് ശേഷം തമിഴിലെ മുൻനിര നായികയായി സ്നേഹ ഉയർന്നു.
2009 ആയിരുന്നു സ്നേഹയുടെ കരിയറിലെ ജീവിതത്തിലും വഴിത്തിരിവുണ്ടായ മറ്റൊരു വർഷം. ആ വർഷം അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിൽ നടൻ പ്രസന്നയ്‌ക്കൊപ്പം സ്‌നേഹ അഭിനയിച്ചു. സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇരുവരും പ്രണയത്തിലായി. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ 2012ൽ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി. ഇവർക്ക് ഇപ്പോൾ വിഹാൻ എന്നൊരു മകളും ആദിയന്ത എന്നൊരു മകളുമുണ്ട്.

വിവാഹശേഷവും കുട്ടികൾ ജനിച്ച ശേഷവുമെല്ലാം സിനിമയിൽ സജീവമായി തുടരുകയാണ് സ്നേഹ. മലയാളത്തിൽ നിന്നടക്കം നായിക പ്രാധാന്യമുള്ള വേഷങ്ങൾ സ്നേഹയെ തേടിയെത്തുന്നുണ്ട്. 40 വയസ്സ് പിന്നിട്ടിട്ടും തിരക്കുള്ള നായിക തന്നെയാണ് സ്നേഹ. നടൻ വിജയുടെ ദളപതി 68 എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. അതിനിടെ സ്നേഹയുടെ ആസ്തി സംബന്ധിച്ച ഒരു റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം നടി സ്നേഹയ്ക്ക് 45 മുതൽ 50 കോടി വരെ മൂല്യമുള്ള ആസ്തിയുണ്ടെന്നാണ് വിവരം. സിനിമയ്ക്ക് പുറമി റിയൽ എസ്റ്റേറ്റ് ബിസിനസിലടക്കം സ്നേഹ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുകൂടാതെ പുതിയ വീടുകളുടെ ഇന്റീരിയർ ജോലികൾ ചെയ്യുന്ന കമ്പനിയും സ്നേഹ നടത്തുന്നുണ്ട്. അതുകൂടാതെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചും നല്ലൊരു വരുമാനം സ്‌നേഹ നേടുന്നുണ്ട്. അതേ സമയം നിലവിൽ ഒരു ചിത്രത്തിന് ഒരു കോടി രൂപ വരെ സ്നേഹ പ്രതിഫലം വാങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications











