ആറ്റ്‌ലിയുടെ വിവാഹാഭ്യര്‍ത്ഥന കേട്ട് കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു, പക്ഷെ പ്രിയ ചിരിച്ചില്ല; സിനിമ പോലെ പ്രണയം

തമിഴ് സിനിമയിലെ ഹിറ്റ് മേക്കറാണ് ആറ്റ്ലി. തിഴില്‍ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ആറ്റ്ലി തന്റെ ആരാധനാപാത്രമായ വിജയിയെ നായകനാക്കി സിനിമകള്‍ ചെയ്താണ് കൂടുതല്‍ കയ്യടി നേടിയത്. ഇപ്പോഴിതാ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനെ നായകനാക്കിയുള്ള സിനിമയുടെ ഒരുക്കത്തിലാണ് ആറ്റ്ലി. ഇതിനിടെ ആറ്റ്‌ലിയുടെ ജീവിതത്തില്‍ മറ്റൊരു സന്തോഷം കൂടെ കടന്നു വന്നിരിക്കുകയാണ്.

താനും ഭാര്യ പ്രിയയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് ആറ്റ്‌ലി അറിയിച്ചിരിക്കുന്നത്. പിന്നാലെ സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് പ്രിയ സംവിധായകനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. ആരാധകരും ആശംസകള്‍ നേര്‍ന്നു കൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ജോഡിയാണ് ആറ്റ്‌ലിയും പ്രിയയും.

പ്രണയവും സിനിമ പോലെ

രാജാ റാണിയെന്ന ചിത്രത്തിലൂടെയാണ് ആറ്റ്‌ലി സംവിധാനത്തില്‍ അരങ്ങേറുന്നത്. സിനിമയിലെന്നത് പോലെ തന്നെ ജീവിതത്തിലും വളരെ റൊമാന്റിക്കാണ് ആറ്റ്‌ലി. പ്രിയയുമായുള്ള ആറ്റ്‌ലിയുടെ പ്രണയവും സിനിമ പോലെ മനോഹരമാണ്. ഇരുവരുടേയും പ്രണയകഥയെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരേ ഇഷ്ടങ്ങള്‍

കോളേജ് കാലം തൊട്ട് തന്നെ ഡാന്‍സിലും അഭിനയത്തിലുമൊക്കെ താല്‍പര്യമുണ്ടായിരുന്ന വ്യക്തിയാണ് പ്രിയ. സംഗീതത്തിലും താല്‍പര്യമുണ്ടായിരുന്നു പ്രിയയ്ക്ക്. പിന്നാലെ പ്രിയ ഷോര്‍ട്ട് ഫിലിമുകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ച് തുടങ്ങുകയായിരുന്നു. കനാ കാണും കാലങ്ങള്‍ എന്ന ഹിറ്റ് പരമ്പരയിലും പ്രിയ അഭിനയിച്ചിരുന്നു. തുടര്‍ന്നും നിരവധി ഷോകള്‍ ചെയ്തിരുന്നു പ്രിയ. ഇതിനിടെ സൂര്യ നായകനായ സിങ്കത്തിലൊരു ചെറിയ വേഷവും അവതരിപ്പിച്ചു.

പൊതു സുഹൃത്തുക്കളും

പ്രിയയുടെ കരിയര്‍ ഇങ്ങനെ പോകുന്ന അതേസമയത്തായിരുന്നു ആറ്റ്‌ലിയും സംവിധാനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. രാജ റാണിയുടെ തിരക്കഥയെഴുതി കൊണ്ടിരിക്കുകയായിരുന്നു ആറ്റ്‌ലി ആ സമയത്ത്. പ്രിയയ്ക്കും ആറ്റ്‌ലിയ്ക്കും താല്‍പര്യം സിനിമയായത് കൊണ്ടു തന്നെ ഇരുവര്‍ക്കം പൊതു സുഹൃത്തുക്കളും സൗഹൃദ സംഘങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഇരുവരും പരിചയപ്പെടുകയും സുഹൃത്തുക്കളായി മാറുകയുമായിരുന്നു.

രാജ റാണി


2013 ലാണ് രാജ റാണി റിലീസാകുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. ഈ സമയത്തെല്ലാം നല്ലൊരു സുഹൃത്തായി പ്രിയ ആറ്റ്‌ലിയുടെ കൂടെ തന്നെ നിന്നിരുന്നു. സിനിമയുടെ റിലീസിന് ശേഷവും തന്റെ സൗഹൃദ സംഘങ്ങളില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു ആറ്റ്‌ലി. അങ്ങനെ എല്ലാവരും ഒരുമിച്ച് ഇരിക്കുന്നൊരു അവസരത്തില്‍ തന്റെ വീട്ടില്‍ കല്യാണ ആലോചനകള്‍ തുടങ്ങിയെന്ന് പ്രിയ അറിയിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ചോദ്യം

ഇത് കേട്ടതും നിനക്ക് എന്തുകൊണ്ട് എന്റെ ജാതകം അവരെ കാണിച്ചു കൂടാ എന്ന് ആറ്റ്‌ലി പ്രിയയോടായി ചോദിക്കുകയായിരുന്നു. ആറ്റ്‌ലിയുടെ ചോദ്യം കേട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം പൊട്ടിച്ചിരിച്ചു. എന്നാല്‍ ആറ്റ്‌ലിയുടെ അപ്രതീക്ഷിതമായ ചോദ്യം പ്രിയയെ ഞെട്ടിച്ചു. അന്ന് വീട്ടിലെത്തിയ ശേഷം പ്രിയ ആറ്റ്‌ലിയെ ഫോണ്‍ വിൡക്കുകയും എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന് ആരായുകയും ചെയ്തു.

ഞാന്‍ പറഞ്ഞത് എന്റെ മനസിലുള്ളതാണെന്നായിരുന്നു ആറ്റ്‌ലിയുടെ മറുപടി. നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ വീട്ടില്‍ വരികയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്യാമെന്നും ആറ്റ്‌ലി പറഞ്ഞു. തുടര്‍ന്ന് ആറ്റ്‌ലിയുടെ കാര്യം പ്രിയ തന്നെ വീട്ടില്‍ അവതരിപ്പിച്ചു. വീട്ടുകാര്‍ക്കും ആ ബന്ധത്തോട് എതിര്‍പ്പുണ്ടായിരുന്നില്ല. അങ്ങനെ രണ്ട് കുടുംബങ്ങളും ഒന്നായി. 2014 നവംബര്‍ 9 ന് ആറ്റ്‌ലിയും പ്രിയയും വിവാഹം കഴിച്ചു.

പലര്‍ക്കും അറിയാമായിരുന്നു

വളരെ വലിയൊരു കാര്യമാണ് തീര്‍ത്തും സാധാരണം പോലെ നടന്നതെന്നാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് ആറ്റ്‌ലി പറഞ്ഞത്. അതേസമയം തനിക്ക് പ്രിയയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് തങ്ങളുടെ സൗഹൃദ സംഘത്തില്‍ നടന്‍ ശിവാകര്‍ത്തികേയന്‍ ഉള്‍പ്പടെ പലര്‍ക്കും അറിയാമായിരുന്നുവെന്നാണ് ആറ്റ്‌ലി പറയുന്നത്. അറിയാതിരുന്നത് പ്രിയയ്ക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ആറ്റ്‌ലിയും പ്രിയയും.

അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നേരിടുകയും ചെയ്യാറുണ്ട് ആറ്റ്‌ലിയും പ്രിയയും. നിറത്തിന്റെ പേരിലുള്ള പരിഹാസം പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ട് ആറ്റ്‌ലിയ്ക്ക്. ഇരുണ്ട നിറമുള്ള ആറ്റ്‌ലിയോടൊപ്പം വെളുത്ത പ്രിയ അധികനാള്‍ ഉണ്ടാകില്ലെന്നും സംവിധായകനെ ഉപേക്ഷിച്ച് പോകുമെന്നുമൊക്കെ പലരും കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെയൊക്കെ വായടപ്പിച്ചു കൊണ്ട് ഒരുമിച്ച് ജീവിക്കുകയാണ് ആറ്റ്‌ലിയും പ്രിയയും.

അച്ഛനും അമ്മയുമാകാനുള്ള ഒരുക്കത്തില്‍

ഇപ്പോഴിതാ അച്ഛനും അമ്മയുമാകാനുള്ള ഒരുക്കത്തിലാണ് ആറ്റ്‌ലിയും പ്രിയയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ദമ്പതികള്‍ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. തങ്ങളുടെ കുടുംബം വലുതാവുകയാണെന്നും തങ്ങള്‍ പ്രഗ്നന്റാണെന്നുമാണ് ആറ്റ്‌ലി പോസ്റ്റില്‍ പറഞ്ഞത്. പ്രിയയുടെ നിറ വയര്‍ കാണുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ബിഗില്‍ ആണ് ആറ്റ്‌ലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോള്‍ ഷാരൂഖ് ഖാന്‍ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ആറ്റ്‌ലി. ജവാന്‍ ആണ് ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ. നയന്‍താരയാണ് ചിത്രത്തിലെ നായിക. സാന്യ മല്‍ഹോത്രയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Read more about: atlee ആറ്റ്ലി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X