ആര്യയും സയേഷയും വിവാഹം കഴിക്കുന്നു! വാലന്റ്റൈന്‍സ് ഡേ യിൽ സത്യം വെളിപ്പെടുത്തി താരങ്ങൾ! കാണൂ..

കേവലം മൂന്ന് മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴ് നടന്‍ ആര്യ മലയാളികള്‍ക്കും സുപരിചിതനാണ്. എങ്ക വീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ ശ്രമമായിരുന്നു താരത്തെ അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറച്ചത്. മലയാളികളായ ആറ് പെണ്‍കുട്ടികള്‍ മത്സരത്തിനുണ്ടായിരുന്നതിനാല്‍ ആര്യയ്ക്ക് പരിണയം എന്ന പേരില്‍ റിയാലിറ്റി ഷോ മലയാളത്തിലും എത്തിയിരുന്നു.

റിയാലിറ്റി ഷോ വഴി ആരെയും വധുവായി കണ്ടെത്താന്‍ കഴിയാതെ വന്ന ആര്യ വിവാഹിതനാകാന്‍ പോവുകയാണ്. നേരത്തെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന തെന്നിന്ത്യന്‍ താരസുന്ദരി തന്നെയാണ് ആര്യയുടെ വധു ആകുന്നത്. വാലന്റ്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായി ഇക്കാര്യം ട്വിറ്ററിലൂടെ താരങ്ങള്‍ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

പൃഥ്വിയ്‌ക്കൊപ്പം പൊക്കമില്ല, സുപ്രിയയെ സ്റ്റൂളില്‍ നിര്‍ത്തിയോ? ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടി!!

 ആര്യ പ്രണയത്തിലായിരുന്നു

ആര്യ പ്രണയത്തിലായിരുന്നു

തമിഴ് നടന്‍ ആര്യയുടെ പേരില്‍ അടുത്ത കാലത്തായി ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടത് നടി സയേഷയെ കുറിച്ചായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഗജനികാന്ത് എന്ന ചിത്രത്തില്‍ നായിക നായകന്മാരായി അഭിനയിച്ചതോടെയാണ് സയേഷയുടെയും ആര്യയുടെയും പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ ഇരുവരും നിഷേധിച്ചിരുന്നു.

 മാര്‍ച്ചില്‍ തന്നെ വിവാഹം

മാര്‍ച്ചില്‍ തന്നെ വിവാഹം

ആര്യയും സയേഷയും വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും താരവിവാഹം ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകളില്‍ നിന്നും വ്യക്തമായത്. മാര്‍ച്ച് പത്തിന് ഹൈദരാബദില്‍ വെച്ചാണ് വിവാഹം. മാര്‍ച്ച് 9 മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുമെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. താരകുടുംബത്തില്‍ നിന്നും ഔദ്യോഗിക സ്ഥിരികരണം വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടുവില്‍ താരങ്ങള്‍ തന്നെ അത് സ്ഥിരികരിച്ചിരിക്കുകയാണ്.

  ഞങ്ങള്‍ വിവാഹിതരാകുകയാണ്

ഞങ്ങള്‍ വിവാഹിതരാകുകയാണ്

പ്രണയദിനമായ ഫെബ്രുവരി പതിനാലിന് ട്വിറ്ററിലൂടെയാണ് ആര്യയും സയേഷയും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. കുടുംബത്തിന്റെയും ഞങ്ങളുടെ മാതാപിതാക്കളുടെയും അനുഗ്രത്തോടെ മനോഹരമായ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഈ മാര്‍ച്ചില്‍ ഞങ്ങളുടെ വിവാഹമാണ്. സന്തോഷത്തിന്റെയും ഒത്തു ചേരലിന്റെയുമായ ഞങ്ങളുടെ പുതിയ യാത്രയില്‍ നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും ഉണ്ടാവണമെന്നും ആര്യയും സയേഷയും ചേര്‍ന്ന് പറഞ്ഞിരിക്കുകയാണ്. ആര്യയും സയേഷയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമടക്കം പങ്കുവെച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹക്കാര്യം പുറത്ത് വിട്ടത്.

 വൈറലായ ചിത്രങ്ങള്‍

വൈറലായ ചിത്രങ്ങള്‍

ആര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരുപാട് ചിത്രങ്ങള്‍ നേരത്തെ സയേഷയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഉണ്ടായിരുന്നു. ആര്യയ്‌ക്കൊപ്പം അഭിനയിച്ച ഗജനികാന്തിലെ ചിത്രങ്ങളും അല്ലാത്തവയുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സിനിമയുടേതെന്ന് വ്യാജേന നടി പുറത്ത് വിട്ടതെല്ലാം ആര്യയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമാണെന്നാണ് പാപ്പരാസികള്‍ പടച്ച് വിടുന്നത്. എന്തായാലും ഇരുവരും നല്ല ജോഡിയാണെന്നും വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഒരു വിഭാഗം പറയുമ്പോള്‍ മറ്റ് ചിലര്‍ പ്രതിഷേധവുമായിട്ടാണ് എത്തിയത്. വിവാഹ വാര്‍ത്ത വന്നപ്പോഴും സ്ഥിതി അങ്ങനെയാണ്.

 എന്തിനായിരുന്നു ആ നാടകം?

എന്തിനായിരുന്നു ആ നാടകം?

പല വഴികള്‍ നോക്കിയിട്ടും തനിക്കൊരു വധുവിനെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു രീതിയിലൂടെ റിയാലിറ്റി ഷോ വഴി അതിനുള്ള ശ്രമം നടത്തുകയാണെന്നും പറഞ്ഞാണ് എങ്കെ വീട്ടു മാപ്പിളൈ എന്ന പരിപാടിയുമായി ആര്യ രംഗത്ത് എത്തിയത്. തമിഴില്‍ കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരിപാടി മലയാളത്തില്‍ ഫഌവേഴ്‌സ് ചാനലിലും സംപ്രേക്ഷണം ചെയ്തിരുന്നു. പതിനാറ് പെണ്‍കുട്ടികളായിരുന്നു മത്സരത്തിനെത്തിത്. അതില്‍ ആറ് പേര്‍ മലയാളികളായിരുന്നു എന്നതാണ് ശ്രദ്ധേയം. അവസാന റൗണ്ടിലെത്തിയ അഞ്ച് പേരില്‍ മൂന്ന് പേരെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തെങ്കിലും താന്‍ ആരെയും വധുവായി സ്വീകരിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ നിലപാട്. ഒരാളെ താന്‍ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നായിരുന്നു ആര്യയുടെ വിശദീകരണം.

  നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നു..

നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നു..

ചാനല്‍ റേറ്റിംഗ് കൂട്ടുന്നതിനും മറ്റുമായി ആര്യയും ചാനലുകാരും ചേര്‍ന്നുള്ള ഒത്തു കളിയായിരുന്നു ഈ ഷോ എന്നാണ് വിമര്‍ശനം. എങ്കെ വീട്ടു മാപ്പിളൈ തുടങ്ങിയ സമയം മുതല്‍ അവസാനിച്ചപ്പോഴും പിന്നീടിങ്ങോട്ടുള്ള സമയത്തും വിവാദങ്ങളും വിമര്‍ശനങ്ങളും മാത്രമായിരുന്നു ഉണ്ടായത്. ആര്യ ആരെയും വിവാഹം കഴിക്കില്ലെന്ന് പലരും നേരത്തെ പ്രവചിച്ചിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്ത പരിപാടിയാണെന്നും ആര്യ പെണ്‍കുട്ടികളുടെ മനസ് വെച്ച് കളിക്കുകയാണെന്നുമെല്ലാം ആരോപണം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നിരുന്നു.

 അബര്‍നദി എന്ത് പറയും

അബര്‍നദി എന്ത് പറയും

വിജയ സാധ്യത കല്‍പ്പിച്ചിരുന്ന എങ്കൈ വീട്ടുമാപ്പിളെ മത്സരാര്‍ത്ഥിയായിരുന്നു കുംഭകോണം സ്വദേശിനിയായ അബര്‍നദി. അവസാന റൗണ്ടില്‍ പുറത്ത് പോയ അബര്‍നദി ഷോ കഴിഞ്ഞിട്ടും ആര്യയെ മാത്രമേ വിവാഹം കഴിക്കു എന്ന തീരുമാനത്തിലായിരുന്നു. മറ്റുള്ള മത്സരാര്‍ത്ഥികളെല്ലാം പ്രശസ്തിയായിരുന്നു ലക്ഷ്യമെന്ന് പറയുമ്പോഴും അബര്‍നദി ആര്യയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നേരത്തെ ആര്യയുടെയും സയേഷയുടെയും വിവാഹ വാര്‍ത്ത വന്നതോടെ അബര്‍നദി പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഈ വാര്‍ത്ത സത്യമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു അബര്‍നദി പറഞ്ഞത്. ഇരുവരും അത് വെളിപ്പെടുത്തണമെന്നും അബര്‍നദി പറഞ്ഞിരുന്നു. വെളിപ്പെടുത്തല്‍ വന്നതോടെ അബര്‍നദി ഇതിനെ എങ്ങനെ നേരിടുമെന്ന കാര്യം സംശയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X