രണ്ടാം വിവാഹം കഴിഞ്ഞെന്ന് സാൻഡിയുടെ മുൻഭാര്യ കാജൽ! ഫോട്ടോ പങ്കുവെച്ചിട്ടും വിശ്വസിക്കാതെ ആരാധകർ; പോസ്റ്റ് വൈറൽ

താരങ്ങളുടെ വിവാഹവും വിവാഹമോചനങ്ങളുമൊക്കെ ആരാധകർക്കിടയിൽ എന്നും ചർച്ചയാകാറുണ്ട്. പലപ്പോഴും നിരവധി അഭ്യൂഹങ്ങൾക്ക് ശേഷമാകും വിവാഹങ്ങളും വിവാഹമോചനങ്ങളുമൊക്കെ നടക്കുക. എന്നാൽ ഇടയ്ക്ക് ആരാധകരെ ഞെട്ടിച്ചുകൊണ്ടും ചില വിവാഹവാർത്തകൾ പുറത്തുവരാറുണ്ട്. അത്തരത്തിൽ അടുത്തിടെ പുറത്തുവന്ന വിവാഹവാർത്തയായിരുന്നു തമിഴ് നടൻ കിങ്‌സ്‌ലിയുടേത്. സീരിയൽ നടി സംഗീതയെയാണ് കിങ്സ്ലി വിവാഹം ചെയ്തത്.

അതിന്റെ ചർച്ചകൾ കെട്ടടങ്ങുന്നതിന് മുന്നേ ഇപ്പോഴിതാ മറ്റൊരു വിവാഹവാർത്ത കൂടി തമിഴകത്ത് ചർച്ചയാവുകയാണ്. അവതാരകയും നടിയുമായ കാജൽ പശുപതിയാണ് വിവാഹിതയായി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. സൺ മ്യൂസിക് ടിവിയിലെ അവതാരകയായി കരിയർ ആരംഭിച്ച താരമാണ് കാജൽ പശുപതി. പിന്നീട് സീരിയലുകളിലൂടെ അഭിനയത്തിലേക്ക് എത്തിയ കാജൽ, സൂപ്പർ ഹിറ്റായ വസൂൽ രാജ എംപിബിഎസ് എന്ന കമൽഹാസൻ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്.

aajal Pasupathi, actress Kaajal Pasupathi, kaajal pasupathi marriage

ഇതിനു ശേഷം ഡിശ്യൂം, സിങ്കം, കോ, മൗനഗുരു, കൗരവം, കലഗരപ്പ് 2, ആയിരത്തിൽ ഒരുവൻ തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ അഭിനയത്തിൽ സജീവമാവുകയായിരുന്നു താരം. ഹാസ്യ വേഷങ്ങളിലാണ് കാജൽ കൂടുതൽ അഭിനയിച്ചത്. നർത്തകിയായും തിളങ്ങിയിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് തമിഴിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് കാജൽ ആരാധകർക്ക് കൂടുതൽ പരിചിതയാകുന്നത്. ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരം എഴുപത് ദിവസങ്ങൾക്ക് ശേഷമാണ് ഷോയിൽ നിന്നും പുറത്തായത്.

ബിഗ് ബോസിന് ശേഷം കാജലിന്റെ വ്യക്തി ജീവിതവും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. തമിഴകത്തെ അറിയപ്പെടുന്ന കൊറിയോഗ്രാഫർ സാൻഡി ആയിരുന്നു കാജലിന്റെ ഭർത്താവ്. പ്രണയിച്ചു വിവാഹതിരായവരാണ് ഇരുവരും. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. മുൻപൊരിക്കൽ വിവാഹമോചനത്തിന് കാരണം കാജലാണെന്ന് സാൻഡി ആരോപിച്ചിരുന്നു. കാജൽ ബിഗ് ബോസിൽ എത്തുന്നതിന് മുൻപായിരുന്നു ഈ സംഭവങ്ങൾ.

കാജൽ ബിഗ് ബോസ് ഹൗസിനുള്ളിൽ ആയിരിക്കുമ്പോൾ സാൻഡി തന്റെ ആരാധകയായ സിൽവിയയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം ചെയ്യുകയും ചെയ്‌തു. കൊറിയോഗ്രാഫർ എന്നതിലുപരി നിരവധി സിനിമകളിലും സാൻഡി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിവാഹം ശ്രദ്ധനേടിയിരുന്നു.

aajal Pasupathi, actress Kaajal Pasupathi, kaajal pasupathi marriage

ബിഗ് ബോസിന് ശേഷം കാജലിന്റെ സിനിമാ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും തന്റെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് കാജൽ എത്താറുണ്ട്. ഇതിനിടെയാണ് ഇപ്പോൾ രണ്ടാമതും വിവാഹിതയായി എന്നറിയിച്ചുകൊണ്ട് താരം എത്തിയിരിക്കുന്നത്. വിവാഹവേഷത്തിൽ ഉള്ളൊരു ചിത്രവും കാജൽ പങ്കുവെച്ചിട്ടുണ്ട്.

'അവസാനം എന്റെ രണ്ടാം വിവാഹം കഴിഞ്ഞു. നിങ്ങൾക്കെല്ലാം സന്തോഷമായെന്ന് കരുതുന്നു. എല്ലാം പെട്ടെന്ന് ആയതിനാൽ പറയാൻ സാധിച്ചില്ല. എല്ലാവരും സുഖമായി ഇരിക്കൂ. കാണാം,' എന്ന കുറിപ്പോടെയായിരുന്നു കാജലിന്റെ പോസ്റ്റ്. നിരവധി പേരാണ് കാജലിന് ആശംസകളുമായി എത്തുന്നത്. അതേസമയം ശരിക്കും വിവാഹം കഴിഞ്ഞോ എന്ന സംശയമായും ചിലർ എത്തുന്നുണ്ട്. ചിത്രം കണ്ടിട്ട് പഴയതാണെന്ന് തോന്നുന്നു, നുണ പറയല്ലേ എന്നൊക്കെ ആരാധകർ കുറിക്കുന്നുണ്ട്.

പ്രാങ്ക് ചെയ്യാനായി ചെയ്തിരിക്കുന്നതാകാം അല്ലെങ്കിൽ ഏതെങ്കിലും സിനിമയിൽ നിന്നുള്ള രംഗമാകാം എന്ന സംശയവും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. ആരാണ് പുതിയ ഭർത്താവ് എന്നും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ ഈ കമന്റുകളോടൊന്നും പ്രതികരിക്കാൻ കാജൽ തയ്യാറായിട്ടില്ല. കാജലിന്റെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X