'അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, കണ്ടാലേ ചിരിവരും; ഫ്രണ്ട്സിൽ അഭിനയിക്കുമ്പോൾ..!; ദേവയാനി പറയുന്നു
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ദേവയാനി. തെന്നിന്ത്യയിൽ സിനിമയിലൊക്കെ നിറസാന്നിധ്യമായിരുന്ന ദേവയാനി മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട്. ബംഗാളി സിനിമകളിൽ നിന്നാണ് ദേവയാനി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു. അതിനു ശേഷമാണ് തമിഴിലും തെലുങ്കിലുമെല്ലാം നിരവധി അവസരങ്ങൾ നടിയെ തേടി എത്തുന്നത്.
മലയാളത്തിൽ സൂപ്പർ താര ചിത്രങ്ങളുടെ ഭാഗമായതോടെയാണ് ദേവയാനി ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിൻറെ നായികയായി എത്തിയ ബാലേട്ടനും നരനുമൊക്കെ ദേവയാനിയുടെ ഹിറ്റ് ചിത്രങ്ങളാണ്. തമിഴിലും സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ദേവയാനി അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നെല്ലാം ഇടവേളയെടുത്തെങ്കിലും നടി വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. നിരവധി പരമ്പരകളിലും തിളങ്ങി.

ഇപ്പോള്‍ ചില സിനിമകളുടെയും സീരിയലുകളുടെയുമൊക്കെ ഭാഗമാകുന്നുണ്ടെങ്കിലും അതിനൊപ്പം ബിസിനസിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. കൃഷിയും വിപണനവുമൊക്കെയാണ് താരം ചെയ്യുന്നത്. സ്വന്തമായി വിളയിച്ച് എടുത്ത പച്ചക്കറികള്‍ മാത്രമാണ് ദേവയാനിയും കുടുംബവും ഇപ്പോൾ ഭക്ഷിക്കുന്നത് എന്നാണ് പറയുന്നത്. ഇതിനൊപ്പം സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസും എടുത്തു കൊടുക്കുന്നുണ്ട്.
മുൻപ് തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടതായിരുന്നു ദേവയാനിയുടെ വിവാഹം. സംവിധായകനായ രാജകുമരനെയാണ് ദേവയാനി വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇനിയ, പ്രിയങ്ക എന്നീ രണ്ട് മക്കളാണ് താരത്തിന് ഉളളത്. രാജകുമരനുമായുള്ള ദേവയാനിയുടെ വിവാഹത്തിന് വീട്ടിൽ നിന്നും തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും അവയൊക്കെ അവഗണിച്ചാണ് തങ്ങൾ ഒരുമിച്ചതെന്ന് ദേവയാനി പറഞ്ഞിട്ടുണ്ട്.
ആവശ്യത്തിന് പൊക്കമോ നിറമോ പറയത്തക്ക സൗന്ദര്യമോ രാജകുമരനില്ല എന്ന് പറഞ്ഞായിരുന്നു മറ്റുള്ളവർ വിവാഹത്തിന് എതിർത്തത്. എന്നാൽ എതിർപ്പുകൾ ശക്തമായതോടെ താരം രാജകുമരനെ രഹസ്യ വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്. പലരും ദേവയാനിയുടേയും ഭർത്താവിന്റേയും ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് പരിഹസിക്കാറുണ്ട്. ഒരിക്കൽ അത്തരം പരിഹാസങ്ങൾക്കെല്ലാം താരം മറുപടി നൽകുകയും ചെയ്തിരുന്നു.
'ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭർത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ്' ദേവയാനി പറഞ്ഞത്. ഇപ്പോഴിതാ, ദേവയാനിയുടെ പുതിയൊരു അഭിമുഖം ശ്രദ്ധ നേടുകയാണ്. നടൻ വടിവേലു തന്റെ ഇഷ്ട നടന്മാരിൽ ഒരാളാണെന്നാണ് ദേവായനി അഭിമുഖത്തിൽ പറയുന്നത്. ഒരുമിച്ച് അഭിനയിച്ച അനുഭവങ്ങളും നടി പങ്കുവയ്ക്കുന്നുണ്ട്. വിശദമായി വായിക്കാം.

തമിഴിലെ ഫ്രണ്ട്സ് സിനിമയിൽ അഭിനയിച്ചപ്പോൾ ഉള്ള അനുഭവം പങ്കുവയ്ക്കുന്നതിനിടെയാണ് ദേവയാനി ഇക്കാര്യം പറഞ്ഞത്. ഫ്രണ്ട്സ് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാളം സിനിമയുടെ റീമേക്ക് ആണത്. സിദ്ദിഖ് ആണ് ആ സിനിമ സംവിധാനം ചെയ്‌തത്. അദ്ദേഹം ഒരു ഗംഭീര സംവിധായകൻ ആണ്. വടിവേലു സാർ ആ സിനിമയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കോമഡിയും ഭയങ്കര ഇഷ്ടമാണ്.
ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫ്രണ്ട്സിലും നല്ല രസമായിരുന്നു. അദ്ദേഹത്തെ കണ്ടാലേ ഞാൻ ചിരിക്കും. എന്റെ ഫാൻ ക്ലബ്ബിന്റെ ലീഡറാണ് നീയെന്നൊക്കെ ഇടക്ക് അദ്ദേഹം എന്നോട് പറയും. ഒരു പിക്‌നിക് പോലെ ആയിരുന്നു ആ സിനിമയുടെ സെറ്റെന്നും സൈൻഉലകം ചാനലിന് വേണ്ടി സുഹാസിനിയുമായി നടത്തിയ അഭിമുഖത്തിൽ ദേവയാനി പറഞ്ഞു.


Click it and Unblock the Notifications