ധനുഷും ഐശ്വര്യയും വേർപിരിഞ്ഞിട്ടില്ല; ഇരുവരും ഒന്നിക്കാൻ സാധ്യത: സത്യമറിയാൻ ആകാംഷയോടെ ആരാധകർ

ഇന്ത്യൻ സിനിമയിൽ ഒരുപാട് താരങ്ങൾ വിവാഹങ്ങൾ നടന്നിട്ടുണ്ട്. അതിൽ പല ബന്ധങ്ങളും വേർപിരിഞ്ഞിട്ടുമുണ്ട്. ഇപ്പോഴും ഒരുമിച്ച് ജീവിക്കുകയും ഒരുമിച്ച് സിനിമയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ദമ്പതികൾ വളരെ കുറവാണ്. കോളിവുഡിലെ ഏറ്റവും മികച്ച താര ദമ്പതികളായിരുന്നു ധനുഷും ഐശ്വര്യയും. ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്നും എന്നാൽ നിയമപരമായി ഇപ്പോഴും ഭാര്യാഭർത്താക്കൻമാരാണെന്നും വാർത്തകൾ വന്നിരുന്നു. സത്യത്തിൽ ഇവർ പിരിഞ്ഞോ?

എല്ലാവർക്കുമുള്ള സംശയമാണിത്. ഇതുവരെയും വേർ പിരിഞ്ഞു എന്നതിന്റെ പേരിൽ പരസ്പരം പോരടിക്കുകയോ മറ്റൊരു ബന്ധം തേടി പോവുകയോ ഇരുവരും ചെയ്തിട്ടില്ല. മക്കൾക്കു വേണ്ടി ഏത് കാര്യത്തിലും ഒരുമിച്ച് നിൽക്കുമെന്നായിരുന്നു ഒരിക്കൽ ഐശ്വര്യയും ധനുഷും പറഞ്ഞത്. അവിശ്വസനീയമായി കാര്യമെന്തെന്നാൽ ഇരുവരും വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷത്തിലേറെയായി. പക്ഷേ ഇപ്പോഴും പരസ്പരം ബഹുമാനിച്ച് ജീവിക്കുന്ന ദമ്പതികളാണ് അവർ.

Dhanush And Aiswarya Rajinikanth

2004 ഡിസംബറിലായിരുന്നു സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യയെ ധനുഷ് വിവാഹം ചെയ്യുന്നത്. ഇരുവർക്കും യാത്ര, ലിം​ഗ എന്നീ രണ്ട് ആൺമക്കളും ഉണ്ട്. 2022 ൽ ആയിരുന്നു വേർപിരിയുന്നു എന്ന വാർത്ത പുറത്ത് വന്നത്. എങ്കിലും ഐശ്വര്യയും ധനുഷും നിയമപരമായി ബന്ധം വേര്‍പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ഇരുവരും വീണ്ടും ഒന്നിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ കരുതുന്നുത്.

രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് ഐശ്വര്യ വിവാഹ മോചനത്തിന് അപേക്ഷിച്ചത്. കേസ് കോടതിയിൽ പരിഗണനയിലാണ്. ഒക്ടോബറില്‍ വിധി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രജിനികാന്തിനെ പോലെ മകളുടെ ഈ വേർപിരിയൽ വാർത്ത അദ്ദേഹത്തിന്റെ ഫാൻസിനെയും വിഷമിപ്പിക്കുന്ന വാർത്തയാണ്. ഈ വേർപിരിയലിനു പിന്നിലുള്ള കാരണം പോലും വ്യക്തമല്ല. ഇതുവരെയും ധനുഷോ ഐശ്വര്യയോ ഈ വിഷയത്തിൽ കൂടുതൽ സംസാരിച്ചിട്ടുമില്ല.

എന്നാൽ ഇത്രയും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിനിടയില്‍ മറ്റൊരു വാര്‍ത്തയും പുറത്തുവരുന്നുണ്ട്. അതായത് ഇരുവരും വേര്‍പിരിയുന്നില്ലെന്നും വീണ്ടും ഒന്നിക്കാനുള്ള സാധ്യതയുണ്ട് എന്നുമാണ് പൊതുവേ ഇപ്പോഴത്തെ സംസാരം. അതിന്റെ തെളിവ് കൂടെയാണ് ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ധനുഷ് ലൈക്ക് അടിച്ചത് എന്നാണ് പറയപ്പെടുന്നത്.

Dhanush And Aiswarya Rajinikanth

"മനോഹരമായ ഓർമകളും ചില സന്തോഷ നിമിഷങ്ങളും.... ഞാനിപ്പോൾ ഈ മൊമന്റിൽ ജീവിക്കുകയാണ്. കള്ളം പറയാൻ സാധിക്കുന്നില്ല, കാരണം ജൂലൈ മാസത്തെ ചിത്രങ്ങൾ പങ്കുവെക്കാൻ മറന്നു പോയതാണ്. കുറച്ച് വൈകിപ്പോയെന്ന് അറിയാം, എന്നാലും സാരമില്ല." എന്നാണ് കഴിഞ്ഞ ദിവസം ഐശ്വര്യ ഇൻസ്റ്റയിൽ കുറിച്ചത്. മക്കൾക്കൊപ്പമുണ്ട് നല്ല മുഹൂർത്തങ്ങൾ പങ്കു വെക്കുകയായിരുന്നു ഐശ്വര്യ. യാത്രകളും വര്‍ക്കൗട്ടും മക്കള്‍ക്കൊപ്പമുള്ള ക്വാളിറ്റി ടൈമുമൊക്കെയായിരുന്നു ചിത്രങ്ങളില്‍.

എന്നാൽ ഇതിൽ ഹൈലൈറ്റ് പോയിന്റ് എന്തെന്ന് വെച്ചാൽ ആ പോസ്റ്റിന് ധനുഷ് ലൈക്ക് അടിച്ചിരിക്കുന്നു. ഇത് മാത്രമല്ല ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നപ്പോഴൊക്കെ ധനുഷ് ഇത്തരത്തില്‍ ലൈക്ക് അടിച്ചും ഷെയര്‍ ചെയ്തും പിന്തുണച്ചത് വൈറലായിരുന്നു. ഇനി ഇരുവരും ഒന്നിക്കുമോ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X