ലുക്കിനെ കളിയാക്കിയാല്‍ നീ വിഷമിക്കരുത്, ഒരു നാള്‍ ഹോളിവുഡ് ഹീറോ 'ഹേയ് സെക്സി തമിഴ് ഫ്രണ്ട്' എന്ന് വിളിക്കും

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ധനുഷ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ ധനുഷ്. ഇന്ന് തമിഴ് സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ധനുഷിനുള്ള താരമൂല്യവും ആരാധകരുമെല്ലാം പകരം വെക്കാനില്ലാത്തതാണ്. ഇപ്പോഴിതാ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ധനുഷ്.

റയാന്‍ ഗോസ്ലിംഗ് നായകനായ ദി ഗ്രേ മാന്‍ എന്ന സിനിമയിലൂടെയാണ് ധനുഷ് ഹോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്. അവഞ്ചേഴ്‌സ് ഒരുക്കിയ റൂസോ സഹോദരന്മാരാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ദ ഗ്രേ മാന്‍ ഒരുക്കിയിരിക്കുന്നത്. അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 22 ന് പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Dhanush

റയാന്‍ ഗോസ്ലിംഗിന് പുറമെ ക്രിസ് ഇവാന്‍സ്, അനാ ഡി അര്‍മാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനവും ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ഗ ഗ്രേ മാന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ധനുഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ധനുഷ്. ഇതിനിടെ ചെറുപ്പകാലത്തെ തനിക്ക് എന്തെങ്കിലും ഉപദേശം നല്‍കാന്‍ ഇപ്പോള്‍ തോന്നുകയാണെങ്കില്‍ എന്തായിരിക്കാം അതെന്നായിരുന്നു ചോദ്യം. ഇതിന് ധനുഷ് നല്‍കിയ മറുപടി നിന്റെ ലുക്കിനെ ആരെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍ നീ വിഷമിക്കരുത്. ഒരു ദിവസം നിന്നെ ഒരു ഹോളിവുഡ് ഹീറോ 'ഹേയ് സെക്സി തമിഴ് ഫ്രണ്ട്' എന്ന് വിളിക്കും എന്നായിരുന്നു. ഇതിന്റെ വീഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ദ ഗ്രേ മാന്‍ സിനിമയില്‍ ഒരു രംഗത്തില്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ധനുഷിനെ ഹേ മൈ സെ്കസി തമിഴ് ഫ്രണ്ട് എന്ന് വിളിക്കുന്നുണ്ട്. ഇതായിരുന്നു ധനുഷ് തന്റെ മറുപടിയില്‍ പരാമര്‍ശിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ധനുഷും വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

തന്റെ കരിയറിന്റെ തുടക്കകാലത്ത് പലതരത്തിലുള്ള വിമര്‍ശനങ്ങളും ബോഡി ഷെയ്മിംഗും ധനുഷിന് നേരിടേണ്ടി വന്നിരുന്നു. നായക നടന് വേണ്ട നിറമോ ശരീരമോ ഇല്ലെന്നായിരുന്നു ധനുഷിനെക്കുറിച്ച് ചിലര്‍ പരിഹാസമായി പറഞ്ഞിരുന്നത്. എന്നാല്‍ തന്നെ വിമര്‍ശിച്ചവരേയും കളിയാക്കിയവരെയെല്ലാം വായടപ്പിച്ചു കൊണ്ട് ഇന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ താരമായി മാത്രമല്ല, ഹോളിവുഡിലടക്കം സാന്നിധ്യമറിയിച്ച താരമായി മാറിയരിക്കുകയാണ് ധനുഷ്.

അതേസമയം ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാന്‍. 2019 ല്‍ പുറത്ത് വന്ന ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് എ ഫക്കീറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഹോളിവുഡ് എന്‍ട്രി. ദ ഗ്രേ മാനിലെ ധനുഷിന്റെ ആക്ഷന്‍ രംഗങ്ങളടക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് താരത്തിന്റെ വാക്കുകളും വാര്‍ത്തകളില്‍ നിറയുന്നത്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X